2012, ജൂൺ 9, ശനിയാഴ്‌ച

മുഖങ്ങള്‍ .....വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍ കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!

മുഖങ്ങള്‍ 

സ്വന്തനനം തേടുന്ന മനസ്സിന്റെ തീരത്തു
സഹതാപ കൂമ്പാരം കൂന കൂട്ടുന്നു
അവഹേളനത്തിന്റെ പൊതിക്കെട്ടഴിച്ചപ്പോള്‍
ആദ്യം കണ്ടതു ആത്മമിത്രത്തിന്‍ മുഖം...!!!

വെളുക്കെ ചിരിക്കുന്ന കറുത്തമനസ്സിന്റെ
മുഖം മൂടിമാറ്റി നോക്കിയപ്പോള്‍
രക്തബന്ധത്തിന്റെ ശത്രുഭാവം കണ്ടു
എത്രയോ പൊട്ടിക്കരഞ്ഞുപോയി...!!!

തന്ത്രങ്ങള്‍ മെനഞ്ഞവര്‍ മന്ത്രങ്ങള്‍ ചൊല്ലി
ബന്ധങ്ങളെല്ലാം അറുത്തു മാറ്റി
സ്വന്തമല്ലാത്തവ ബന്ധനമാക്കി
ബന്ധമില്ലാത്തതെല്ലാം സ്വന്തവുമാക്കി...!!!

വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍
കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു
കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും
കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!


                                               ഷിബു. ജി




 
 

2012, ജൂൺ 8, വെള്ളിയാഴ്‌ച

ഓര്‍മ്മയിലെ നെല്‍പ്പാടം....സ്വപ്നങ്ങള്‍ വിത്തു വിതച്ചു കൊയ്ത കര്‍ഷക ഹൃദയത്തിന്‍ കതിരുകളിന്നു വയലേലകളുടെ കുഞ്ഞു സ്വപ്നങ്ങളായി വയ്കോലിനൊപ്പം കരിഞ്ഞുപോയി...!!!

ഓര്‍മ്മയിലെ നെല്‍പ്പാടം
ചേറും ചെളിയും ഉഴുന്നു മറിച്ചു
വിത്തു വിതക്കുവാനിന്നാരുമില്ല
പാടത്തെ വെയിലേറ്റു പാട്ടുകള്‍ പാടി
ഞാറു നടുവാനിന്നാരുമില്ല....

ഹരിതാഭയാര്‍ന്നൊരു നെല്‍ച്ചെടി വിളയുന്ന
മരതക പൂന്തോട്ടമിന്നെവിടെ
ഋതുഭേദങ്ങളില്‍ വര്‍ണ്ണങ്ങളണിയുന്ന
സ്വര്‍ണ്ണ മരീചിക മറഞ്ഞു പോയെങ്ങോ ....

പച്ചക്കതിരുകള്‍ കൊത്തിപ്പറക്കുന്ന
പച്ചപ്പനംതത്ത കൂട്ടങ്ങളിന്നു
പച്ചിലക്കാടുകള്‍ തേടിപ്പോയി
കതിരു കാണാക്കിളിക്കൂട്ടങ്ങളായി...


സ്വര്‍ണ്ണക്കതിരുകള്‍ കിലുകിലാ ചിരിക്കുന്ന
നെല്‍ക്കതിര്‍പ്പാടമോ സ്വപ്നമായി
വര്‍ണ്ണപ്പൊലിമയില്‍ മിന്നിത്തിളങ്ങുന്ന
മണിമന്ദിരങ്ങളായി വയലേലകള്‍....


സ്വപ്നങ്ങള്‍ വിത്തു വിതച്ചു കൊയ്ത
കര്‍ഷക ഹൃദയത്തിന്‍ കതിരുകളിന്നു
വയലേലകളുടെ കുഞ്ഞു സ്വപ്നങ്ങളായി
വയ്കോലിനൊപ്പം കരിഞ്ഞുപോയി...!!!


                                                ഷിബു.ജി


 

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...