2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍

എന്‍ഡോസള്‍ഫാന്‍
          കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓര്‍ഗാനോക്ലോറിന്‍ സംയുക്തമാണു എന്‍ഡോസള്‍ഫാന്‍. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരക വിഷവസ്തു എന്ന നിലയില്‍ മനുഷ്യരടക്കമുള്ള ജീവജാലങ്ങളീല്‍ ജനിതികവൈകല്യങ്ങളും ഹോര്‍മോണ്‍ തകരാറുകളും ഉള്‍പ്പെടയുള്ള ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നു. എന്‍ഡോസള്‍ഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവു ഇന്ത്യയാണു.ഇതു കൂടുതല്‍ ഉല്പദിപ്പിക്കുന്നതും ഇന്ത്യന്‍ കമ്പിനികളാണു.

       ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല ,വായുവിലൂടെ വളരെ അകലെയുള്ള സഥലങ്ങളിലുമിതു പടരുന്നു.കാറ്റിലുടെയും ജലത്തില്‍യുലൂടെയും പദരുന്നതിനാല്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഇതു ഹാനീകരമാണു.
        കശുഅണ്ടിയുടെ പേരു പറഞ്ഞു സര്‍ക്കാര്‍ ഈ കീടനാശിനിക്കു വെള്ളപൂശി സമ്മതിച്ചിരിക്കയാണു. എന്‍ഡോസള്‍ഫാണ്‍ കുത്തകകള്‍ക്കു  വേണ്ടി അലമുറയിടുന്ന അദികാര വര്‍ഗ്ഗങ്ങള്‍,പിഞ്ചുകുഞ്ഞുങ്ങളുടെ വറ്റാത്ത കണ്ണിരിനു തീരെ വില കല്പിക്കുന്നില്ല.നമ്മള്‍ ചെയ്ത തെറ്റിനു ശിക്ഷ അനുഭവിക്കുന്ന ആയിരക്കണക്കിനു പിഞ്ചു കുഞ്ഞുങ്ങള്‍....
       ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍,തല മാത്രം വളര്‍ന്നു വീര്‍ത്തു കൊണ്ടിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍,കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍, ജന്മശേഷം ഒരിക്കല്‍പോലും നിവര്‍ന്നു നില്‍ക്കാനാവാതെ നിലത്തിഴയുന്ന യൌവ്വനങ്ങള്‍,മനസികവൈകല്യത്തിന്റെ പിടിയില്‍ അകപ്പെട്ടു പിച്ചും പേയുമ്പരയുന്നവര്‍,പലതരത്തിലുള്ള അര്‍ബുദ രോ‍ഗത്തിനഇരയായവര്‍, ദേഹമാസകലം പൊട്ടിപ്പഴുത്ത വ്രണങ്ങളുമായി ജീവിതത്തോടു മല്ലടിക്കുന്നവര്‍,മാംസപിണ്ഡങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപ്പെട്ട യുവതികള്‍,അപസ്മാരരോഗം പിടിപെട്ടവര്‍,സഹോദരങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്കിറങ്ങിയ യുവതീയുവാക്കള്‍, ഗര്‍ഭപത്രവും മുലപ്പലും വരെ വിഷമയമാക്കിയന്നു പoനങ്ങള്‍ അടിവരയിട്ടു പറഞ്ഞ എന്‍ഡോസള്‍ഫാന്‍!!!
           വേണ്ടാ നമുക്കിനി ഈ നരകയാതന.....നമ്മുടെ സഹോദരങ്ങള്‍ക്കു ഉം...ഇനിയുള്ള തലമുറക്കെങ്കിലും ജീവിക്കനുള്ള അവസരം ഒരുക്കു അധികാരികളേ....സര്‍ക്കരേ.....എന്‍ഡൊസള്‍ഫാന്‍ നിരോധിക്കു....തലമുറകളെ രക്ഷിക്കു!!! ചിന്തിക്കുക,,,,,പ്രവര്‍ത്തിക്കുക!!! 
                                                                                                                                              ഷിബു. ജി

2011, ഏപ്രിൽ 17, ഞായറാഴ്‌ച

ബ്രഹ്മം

ബ്രഹ്മം
          ഹൈന്ദവദര്‍ശനമനുസരിച്ചു പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യധാരയാണുബ്രഹ്മം.പ്രപഞ്ചത്തിലുള്ളതെല്ലാം ബ്രഹ്മ്ത്തിന്റെ വിവിധ രുപങ്ങളാണു.
ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞു നില്‍ക്കുന്നതു മായ ശക്തിയാണു.എല്ലാം ബ്രഹ്മത്തില്‍ നിന്നും ഉണ്ടാകുന്നു.
നിലനില്‍ക്കുമ്പോള്‍ ബ്രഹ്മത്തിന്റെ ഭാഗമായും,നശിക്കുമ്പോള്‍ബ്രഹ്മത്തിലെക്കും തിരികെ പോകുന്നു.ഈ വിശ്വത്തിന്റെ പരമ സത്യമാണു ബ്രഹ്മം.വിശ്വത്തിന്റെ കാരണവും കാര്യവുംബ്രഹ്മം തന്നെ.ബ്രഹ്മത്തില്‍ നിന്നാണു വിശ്വത്തിന്റെ ഉല്പത്തി.ബ്രഹ്മം സ്വയം പ്രമഞ്ജാനമാകുന്നു, പ്രകാശമാകുന്നു. നിരാകാരവും അനന്തവും
നിത്യവും ശശ്വതവും സര്‍വ്വവ്യപിയുമാണു ബ്രഹ്മം.സൃഷ്ടി-സ്ഥിതി-വിനാശങ്ങള്‍ ബ്രഹ്മത്തില്‍ വസിക്കുന്നു...
                                                                                                                                                      ഷിബു.ജി

2011, ഏപ്രിൽ 13, ബുധനാഴ്‌ച

വിഷു

വിഷു
കേരളത്തിലെ കാര്‍ഷികോത്സവമാണു വിഷു.മലയാളമാസം മേടം ഒന്നിനാണു വിഷു ആഹോഷിക്കുന്നതു.അടുത്ത ഒരു  കൊല്ലത്തെ വര്‍ഷഫലത്തെക്കുറിച്ചും ഈ കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു.വിഷുഫലമെന്നാണിതിനു പറയുക.ഭാരതത്തില്‍ മുന്‍പു നിലവിലിരുന്ന പഞ്ചാംഗ പ്രകാരമുള്ള വര്‍ഷാരംഭമാണു ഈദിനം.
“പൊലിക പൊലിക ദൈവമേ തന്‍ നല്‍ പൊലിക എന്നും മറ്റുമുള്ള പുള്ളുവന്‍ പാട്ടുകള്‍ വിഷു ഐശ്വര്യദായകസ്വഭാവത്തെ കാണിക്കുന്നു.വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നതാണു വിശ്വാസം.

നരകാസുരനെ ജയിച്ച വിഷ്ണുവിനെ കീര്‍ത്തിക്കുന്നതാണു വിഷു ആഘോഷം എന്നും ഐതീഹ്യമുണ്ട്.

വിഷുമായി ബന്ധമുള്ള ഒന്നാണു കാണിക്കൊന്ന.കൊന്നപ്പൂവു വിഷുക്കാലത്തു കേരളത്തിലെങ്ങും പൂത്തു നില്‍ക്കുന്നതു നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു.കര്‍ണ്ണികാരം എന്നറിയപ്പെടുന്ന കണിക്കൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കാളാണു കേരളത്തിന്റെ ദേശീയ പുഷ്പവും.വിഷുവിനായി നാടു ഒരുങ്ങുമ്പോഴേ കൊന്ന്കളും പൂത്തു തുടങ്ങും.വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേകരം തരുന്ന വൃക്ഷം എന്നാണു പുരാണങ്ങളില്‍ കൊന്നകളെപ്പറ്റി പരയുന്നതു.
വിഷുക്കണിയാണു ഏറ്റവും പ്രധാനപ്പെട്ടതു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണു വിഷുക്കണി ഒരുക്കുന്നതു. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ചു പാതി നിറച്ച് കൂടെ അലക്കിയ മുണ്ടും, പൊന്നും,വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണീക്കൊന്നപ്പൂവും,കത്തിച്ചനിലവിളക്കും, നാളീകേരപാതിയും,ശ്രീകൃഷ്ണന്റെ  വിഗ്രഹവും വെച്ചാണു വിഷുക്കണീ ഒരുക്കുക.
കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണു.ഐശ്വര്യപൂര്‍ണ്ണമായ ആത്യയന്തപ്രകാശവും , ധനവും,ഫലങ്ങളും,ധന്യങ്ങളും എല്ലാം ചേര്‍ന്നവിഷുക്കണി കണ്ടുണരുമ്പോള്‍പുതിയൊരുന്‍ ജീവിത ചംക്രമണത്തിലെക്കുള്ള  വികാസമാണു സംഭവിക്കുക...
                                                                                                                                           
കണ്ണനെ കണികണ്ടുണരാന്‍
വിഷുക്കണി പൂത്താലമൊരുക്കി.
കൊന്നപ്പൂക്കളും കണീവള്ളരിയും
വിഷുക്കൈനീട്ടമായി നാണയത്തുട്ടും.
എഴുതിരിവിളക്കിന്‍ പൊന്‍പ്രഭയില്‍
ഉണ്ണിക്കണ്ണന്റെ പുഞ്ചിരി വിടര്‍ന്നു.
വേണുഗാനം തെന്നലായുണര്‍ത്തി
ഭഗവാന്റെ ദര്‍ശനം വിഷുക്കണിയായി....
                                                                                                                             ഷിബു.ജി
























2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ബലാത്സംഗം

ബലാത്സംഗം
      കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഒരു വലിയ തെറ്റാണുബലാത്സംഗം.ഒരുവ്യക്തി മറ്റൊരു വ്യക്തിയുടെ സമ്മതത്തോടെ അല്ലാതെ നടത്തുന്ന ലൈംഗീകമായ സമ്പര്ക്കത്തെയാണ് ബലാത്സംഗം എന്നു പറയുന്നതു.ലൈംഗീക മായ ആക്രമണങ്ങളേയും മറ്റു രൂപത്തിലുള്ള സമ്മതമില്ലാത്തതായ ലൈഗീകപ്രവര്‍ത്തനങ്ങളേയും ബലാത്സംഗമായി കണക്കാക്കുന്നു.
     ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം ഭാര്യാഭര്‍ത്താക്കന്മാരുടെ താല്പര്യമില്ലാതെയുള്ള 
വേഴ്ചകള്‍ ഒരു തരത്തില്‍ ബലാത്സംഗങ്ങള്‍ തന്നെയായി മാറുന്നു.മദ്യത്തിന്റെ വമിക്കുന്ന ലഹരിയിലും സിഗരറ്റിന്റെ ദുര്‍ഗന്ധത്തോടും ഭാര്യയെ പ്രാപിക്കുന്ന ഭര്‍ത്താവിനെ സ്നേഹത്തോടു സ്വീകരിക്കാനുള്ള മനസ്സു കെടുത്തികൊണ്ടു സമ്മതമില്ലാത്ത സമ്പര്‍ക്കത്തിനു ഇരയാകുന്നു.
      സല്‍സ്വഭാവിയും സുമുഖനുമാ‍യ പുരുഷനാണു തന്റേതെങ്കിലും ലൈഗീകവേളകളില്‍ ചില സ്ത്രീജനങ്ങള്‍ പൂര്‍വ്വകാലപ്രണയത്തിലെ  കാമുകന്മാരെ മനസ്സിലേറ്റി,താല്പര്യമില്ലാതെ സ്വന്തം പുരുഷനില്‍ നിന്നും അറിഞ്ഞു കൊണ്ടു ബലാത്സംഗത്തിനു ഇരയാകുന്നു.
       ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചു ആക്രമിച്ചു കീഴ്പെടുത്തിയും ലൈഗിക ആക്രമണങ്ങള്‍ നടത്തുന്നതിനു വലിയ ശിക്ഷ നല്‍കുന്നു.ബലാത്സംഗ വിവരം അറിയിക്കല്‍ ,കേസ്സുനടത്തല്‍,ശിക്ഷാവിധികള്‍ തുടങ്ങിയവയുടെ നിരക്കു ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണു.
       ബലാത്സംഗത്തിനു ഇരയകുന്നവരില്‍ 91%സ്ത്രീകളും 9% പുരുഷന്മാരുമാണു.സ്ത്രീകളില്‍ 2% അജ്ഞതരില്‍നിന്നും ബലാത്സംഗത്തിനു ഇരയാകുന്നു.ഏറ്റവും അധികം പുറത്തറിയാതെ പോകുന്ന ബലാത്സംഗങ്ങള്‍ ജയിലുകളില്‍ നടക്കുന്ന പുരുഷ-പുരുഷ ബലാത്സംഗങ്ങളാണു.
                                                                                                                                         ഷിബു.ജി

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...