സഖിയായ്
നീയെന്‍ പ്രഭാത പുഷ്പമായി വിടര്‍ന്നു
പ്രണയം തുളുമ്പും മധു പകര്‍ന്നു...
നീയെന്‍ സന്ധ്യാവിളക്കായി തെളീഞ്ഞു
ഹൃദയം നിറയെ പൊന്‍പ്രഭചൊരിഞ്ഞു....
നീയെന്‍ കനവില്‍ സഖിയായി മാറി
രാവിന്‍ കരളില്‍ കുളിരായി മാറി...
നിന്നെ പുണരുമെന്‍ ചുംബനമലരുകള്‍
അറിഞ്ഞു നിന്‍ മാറിലെ സുഗന്ധം...ആ ചന്ദന ഗന്ധം!!!
മാറിലെ ചെമ്പക മുട്ടുകള്‍ വിടര്‍ന്നു
നിന്‍ തരിളിതള്‍ അധരം തേന്‍ തുള്ളി കനിഞ്ഞു
നിന്‍ മിഴികളില്‍ പീലികള്‍ നര്‍ത്തനമാടി...
നീയൊരു വര്‍ണ്ണ മയൂരമായി
സഖിയായി നീയെന്നുമെന്‍ സഖിയായി...
നല്ല ഒരു പ്രണയ ഗീതം
മറുപടിഇല്ലാതാക്കൂനിന്റെ ചുംബനം എന്റെ അധരങ്ങളില്‍ തേന്‍ നിറച്ചു ...
മറുപടിഇല്ലാതാക്കൂമനോഹരമായ പ്രണയ ഗീതം
ആശംസകള്‍
super
മറുപടിഇല്ലാതാക്കൂ