സച്ചിന്‍ രാഷ്ട്രീയത്തില്‍ വഴുതി വീഴരുതെ!!!
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ക്രിക്കറ്റിലെ ഇതിഹാസം സച്ചിനു രാജ്യത്തിന്റെ ആദരവു.നൂറില്‍ നൂറു സെഞ്ച്വറി നേടിയ സച്ചിനു രാഷ്ട്രപതിയുടെ സ്നേഹോപഹാരമായി രാജ്യസഭാ അംഗത്വം നല്‍കി ഭരണ ഘടനയുടെ വ്യവസ്ത പാലിക്കുന്നു ശ്രീമതി രാഷ്ട്രപതി.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയായിരിക്കണം രാജ്യസഭാംഗം എന്നും വ്യവസ്തയില്ലേ...?
അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ഏതു കോണില്‍ പോയിനിന്നാലും ഈ ക്രിക്കറ്റ്ദൈവത്തിനെ ജനങ്ങള്‍ തിരഞ്ഞെടുത്തയക്കില്ലേ രാജ്യസഭയിലേക്കു...?
ജനങ്ങള്‍ നല്‍കേണ്ട പദവി....രാഷ്ട്രപതിയുടെ പ്രശംസക്കു എന്തു പ്രസക്തി...?
പട്ടാളക്കാരനായി അഭിനയിച്ച സിനിമാനടനും വ്യവസ്ത പ്രകാരം കേണല്‍ പദവി കിട്ടും അതാണു അവസ്ഥ!!!ക്രിക്കറ്റ് ദൈവത്തിനെ ഈ അവസ്ഥയിലെത്തിക്കാന്‍ കൂടികാഴ്ച നടത്തിയ സോണീയാജിക്കും വാലാളന്മാര്‍ക്കും പ്രത്യേക പ്രണാമം തന്നെ വേണം.സച്ചിന്റെ തലയില്‍ ഈ പദവി കെട്ടിവെച്ചതു കോണ്‍ഗ്രസ്സിന്റെ ഒരു ഭരണ നേട്ടമായി ഇനി മുതല്‍ പുലരുന്ന സുപ്രഭാതങ്ങളില്‍ കേള്‍ക്കാം.
ക്രിക്കറ്റ് ഗ്രൌണ്ടില്‍ ബൌണ്ടറിയും സിക്സറും പായിച്ചു ബാറ്റില്‍ പൊടി പറത്തി ജനഹൃദയങ്ങളുടെ ഘരമായി മാറിയ സച്ചിന്‍ കോണ്‍ഗ്രസ്സുകാരൊരുക്കിയ രാജ്യസഭയുടെ പിച്ചില്‍ മറ്റൊരു ഇതിഹാസമായി മാറിയേക്കുമെന്ന കോണ്‍ഗ്രസ്സിന്റെ വല്ലാത്ത ശുഭ പ്രതീക്ഷ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ...?
രാഷ്ട്രീയത്തില്‍ അപരിചിതനായ സച്ചിന്‍ ഇവിടെ ഇന്നിംങ്സു പൂര്‍ത്തിയാക്കണമെങ്കില്‍ അഴിമതിയുടെ കറപുരണ്ട രാഷ്ട്രീയക്കാരന്റെ കുപ്പായം അണീയേണ്ടിവരും.
അഴുമതിയില്‍ മുങ്ങികുളീച്ചു വിദേശശക്തികള്‍ക്കു മുന്‍പില്‍ സകലതും അടിയറവു വെക്കുന്ന ജീര്‍ണ്ണിച്ച കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നാടകങ്ങളില്‍ സച്ചിനെ എന്തിനു വേഷം കെട്ടിക്കുന്നു...?
സച്ചിന്‍ പ്രിയപ്പെട്ട സച്ചിന്‍ ,,,, നൂറ്റീഇരുപതു കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ലാളിക്കുന്ന ഭാരതാംബയുടെ പുത്രനായി,,,ക്രീക്കറ്റിന്റെ ഇതിഹാസ പുരുഷനായി നിങ്ങളെ ഞങ്ങള്‍ക്കു വേണം!!!
ഷിബു.ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ