2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

ദു:ഖവെള്ളി.കഷ്ടതയും കുരിശും പേറി ജീവന്‍ മൃതിയാല്‍ തന്നോനേ ദേവേശാ! മിശിഹാ സുതനേ

ദു:ഖവെള്ളി....
കര്‍ത്താവേ നിന്റെ നാമത്തില്‍ സ്തോത്രം 
നിന്റെ കുരിശു മരണം മൂലം സകല സങ്കടങ്ങളില്‍ നിന്നും 
നീ  ഞങ്ങളെ മോചിതനാക്കിയിരിക്കുന്നു...     

 ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്ടറിനു തൊട്ടൂമുന്‍പുള്ള വെള്ളിയാഴ്ച ദിവസത്തെ ദു:ഖവെള്ളിയായി ആചരിക്കുന്നു.യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചൂ അവരുടെ കാലുകള്‍ കഴുകിവിനയത്തിന്റെ ഉദാത്തമാതൃക കാണിച്ച ദിവസമാണു പസഹാവ്യാഴം.യേശുകൃസ്തുവിന്റെ പീഡാസഹനത്തേയും  കാല്‍വരി മലയിലെ കുരിശു മരണത്തേയുംക്രൈസ്തവര്‍ അനുസ്മരിക്കുന്നതും ആചരിക്കുന്നതുമായ ദിനമാണു ദു:ഖവെള്ളിയാഴ്ച.
  
 കശമന എന്ന തോട്ടത്തില്‍ വെച്ചു യേശുവിന്റെ ശിഷ്യനായ യൂദാസ് മുപ്പതു വെള്ളികാശ്ശിനു പട്ടാളക്കാര്‍ക്കും മഹാപുരോഹിതന്മാര്‍ക്കും,പരീശന്മാര്‍ക്കും യെശുവിനെ കാണിച്ചു കൊടുത്തു.ബന്ധനസ്ഥനാക്കിയ യേശുവിനെ ഹന്നാവിന്റെ അടുക്കല്‍ കൊണ്ടുപോയി ചോദ്യം ചെയ്തു.കള്ളസാക്ഷികള്‍ പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.  “ നീ ദൈവപുത്രനായ കൃസ്തുവാണോ” എന്നുപുരോഹിതന്മാര്‍ ചോദിച്ചൂ. അതിനു ഞാനാകുന്നു എന്ന ഉത്തരം യേശു നല്‍കി.ദൈവഭൂഷണം പറഞ്ഞു പ്രചരിപ്പിച്ചു എന്ന കുറ്റത്തിനു അവര്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചു.ബന്ധസ്ഥാനാക്കി നാടുവാഴിയായ പിലാത്തൊസിനെ ഏല്‍പ്പിച്ചു
          
   മുള്‍ക്കിരീടംതലയില്‍ ചാര്‍ത്തി മരകുരിശു ചുമലിലേറ്റി അതിക്രൂരമായ ചാട്ടവാര്‍ പ്രഹരമേറ്റൂ ദൈവപുത്രനായ യേശു രണ്ടു കള്ളന്മാരുടെ നടുവിലായി ക്രൂശിച്ചു.ആറു മണിക്കൂര്‍ നേരംതീവ്ര വേദന  അനുഭവിച്ചു ഹൃദയം പിളരുന്ന ഒരു നിലവിളിയോടെ യേശു പ്രാണനെ വിട്ടു....

   കുരിശില്‍ നീ വെടിഞ്ഞു ജീവന്‍ 
   അതിനാലേ എന്നിലെ പുതുജീവന്‍ 
   തളീരണിഞ്ഞുണര്‍ന്നാല്ലോ
   നിന്‍ ദയാവായ്പിനായ് പാപിയാമടിയനെ 
   താവക കരതാരില്‍ കാത്തുകൊള്ളേണമേ....

കഷ്ടതയും കുരിശും പേറി 
ജീവന്‍ മൃതിയാല്‍ തന്നോനേ
ദേവേശാ!!! മിശിഹാ സുതനേ 
ഞങ്ങളെ കാത്തരുളീടണമേ!!!
                                                                          ഷിബു.ജി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...