പൂവിന്റെ നൊമ്പരം
എന്റെ ഹൃദയദളങ്ങളിലമരും
പ്രണയ ശലഭമേ
നീയെന്‍ ഹൃദയാമൃതമാംപ്രണയ മധു നുകര്‍ന്നു...
നിന്‍ ചിറകുകളാലെന്‍
ഇതളുകള്‍ തലോടിമൃദുലവികാരമാം പൂമ്പൊടി
മേനിയില്‍ പൂശി...
പൂ മൊട്ടായിരുന്ന നാള്‍ മുതലെന്നില്‍
നീ തട്ടിയുണര്‍ത്തിയ മോഹം
പൂവായി വിരിഞ്ഞു നിന്‍
മേനിയില്‍ സ്നേഹം പുണരുവാന്‍....
എന്റെ മോഹങ്ങളെന്തന്നറിയാതെ
പറന്നു പോകരുതേ നീ
മറ്റൊരു പൂവിന്റെ സുഗന്ധം തേടി
മറ്റൊരു പൂവിന്റെ തേന്‍ നുകരാന്‍!!!
ഷിബു.ജി
പ്രണയസുരഭിലമായ വാക്കുകള്‍ .ആത്മാവില്‍ നിന്ന് ഇറ്റ് വീണ വരികള്‍ ആശംസകള്‍ വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... വീണ്ടും വരാം ..
മറുപടിഇല്ലാതാക്കൂപൂവിനുമുണ്ടൂ ചില മോഹങ്ങള്‍....
ഇല്ലാതാക്കൂഅതാണു ഉദ്ദേശിച്ചതു.
നന്ദി, ശ്രീജേഷ്.
മൊട്ടായിരുന്ന നാള്‍ മുതലുള്ള ഈ പ്രണയം മറക്കാന്‍ ശലഭാത്തിനാവില്ല എന്ന് വിശ്വസിക്കാം ... നല്ല പ്രണയ സുരഭിലമായ വരികള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂ