.......പശുവും പുലിയും കളി.....
ഓണക്കളികളില്‍ ഒരിനമായി എന്റെ നാട്ടിലൊക്കെ(മാവേലിക്കര) കളിയ്കാറുള്ള വളരെ രസകരമായ ഒരു കളിയാണിതു. സ്ത്രീകളാണു ഇതു കളിയ്ക്കുന്നതു. കുറച്ചു പേര്‍ കൈകള്‍ കോര്‍ത്തു ഒരു വലയമുണ്ടാക്കി അതിനുള്ളില്‍ ഒരു പശു( പശുവായി പെണ്ണുങ്ങളില്‍ ഒരാള്‍) വലയത്തിനു വെളിയില്‍ അതു പോലെ ഒരാള്‍ പുലിയായുംകാണും.പുലി ഈ വലയം മുറിച്ചു അകത്തു കടന്നു പശുവിനെ പിടിച്ചു കൊന്നു തിന്നുക എന്നതാണു കളിയിലെ സാരം. അതിനായി ഈ വലയം ചുറ്റി മുറ്ച്ചു അകത്തുകടക്കാന്‍ പുലി എല്ലാ പരക്രമങ്ങളും കാണിയ്ക്കും. കൈകോര്‍ത്തു നില്‍ക്കുന്നവര്‍ അതിനു സമ്മതിയ്ക്കില്ല.ഇതു കണ്ടു ഭയന്നു പശു വലയത്തിനുള്ളില്‍ പ്ര്ണനും കൊണ്ടു ഓടി നടക്കും. പുലി വലയത്തിനുള്ളില്‍ കടന്നാല്‍ പശുവിനെ പുറത്തക്കു വിടും പിന്നെ പുലി അകത്തും പശു പുറത്തുമായി.പുലി വലയത്തിനു പുറത്തു വരുമ്പോള്‍ പശു അകത്തു കടക്കും.അങ്ങനെ വളരെ രസകരമായ ഒരു കളിയാണു. ഇതിനു വളരെ മനോഹരമായ പാട്ടുകളും ഉണ്ട്. പാട്ടു കള്‍ പാടി പുലിയെ ചൊടിപ്പിച്ചു കൊണ്ടേയിരിയ്ക്കും.അതിന്റെ രണ്ടു വരി ഇവിടെ കുറിയ്ക്കുന്നു.
പുലി:... ഈകാട്ടില്‍ പശുവുണ്ടൊ
പശുക്കൂട്ടില്‍ ചുവടുണ്ടൊ
പശു:.... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല
പുലി:...ഈ കാട്ടില്‍ പശുവുണ്ടു
പശുക്കൂട്ടില്‍ ചുവടുണ്ടു
പശു:... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല
പുലി:....ഈ പശുവിനെ തിന്നും ഞാന്‍
ഈ പുഴയിലെ വെള്ളൊം കുടിയ്ക്കും ഞാന്‍
പശു:...ഈ പശുനെ തിന്നില്ല നീ
ഈ പുഴയിലെ വെള്ളോം കുടിയ്ക്കില്ല നീ
പുലി:.... പശു പശു പുല്ലിന്നാ
പശു:....പുലി പുലി കല്ലിന്നാ.....ഇങ്ങനെ മനോഹരമായി പാടികൊണ്ടു കളിയ്ക്കുന്ന ഒരു ഓണക്കളിയായിരുന്നു ഇതു...
ഷിബു . എസ്സ്. ജി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ