നരജന്മം
പേടകങ്ങള്‍ തൊടുത്തുവിട്ടും ചിറകില്ലാതെ പറന്നും മനുഷ്യന്‍ ആകാശത്തിലെ പറവകളായി.ചിറകുള്ള പറവകള്‍ക്കു പറക്കുവാന്‍ ആകാശമില്ലതെയായി. മണ്ണു തുരന്നു തുരന്നു മാളമുണ്ടാക്കി പാമ്പുകള്‍ക്കു മാളമില്ലാതാക്കി മാളത്തിലെ പമ്പായി മനുഷ്യപുത്രന്മാര്‍.രാജവെമ്പലകള്‍.
മണ്ണും വിണ്ണും സ്വന്തമാക്കിയ മനുഷ്യന്‍ ശാസ്ത്രഞ്ജനാകുമ്പോള്‍ , ശാസ്ത്രം ജയിയ്ക്കുന്നു മനുഷ്യന്‍ തോല്‍ക്കുന്നു.
പച്ചക്കിളിയെകൊണ്ടു ചീട്ടെടുപ്പിച്ചു ഭൂതവും ഭാവിയും കണ്ടു പിടിയ്ക്കുന്നവനും പക്ഷിശാസ്ത്രം പഠിച്ച ശാസ്ത്രഞ്ജന്‍.
ചിറകുണ്ടായിട്ടും പറക്കുവാനാവാത്ത പക്ഷികളുടെ ശാസ്ത്രം ഒരു പക്ഷി ശാസ്ത്രക്കരനെങ്കിലും അവറ്റകളോടു പ്രവചിച്ചിരുന്നങ്കില്‍ മാംസം വില്‍ക്കാനായി മനുഷ്യനു മുന്നില്‍ ജനിയ്കുകയില്ലയിരുന്നു ഈ മോഹപക്ഷികള്‍.
അന്നത്തിനു വകയുണ്ടാക്കുവാന്‍ വഴികാട്ടിയായ പച്ചക്കിളി നീയും സുരക്ഷയല്ല ...നിനക്കും നാളെ പക്ഷിപ്പനി ബാധിച്ചാല്‍ നിന്നെയും കഴുത്തു ഞരിച്ചു കൊല്ലാന്‍ മടിയ്ക്കില്ല ആ പക്ഷിശാസ്ത്രഞ്ജന്‍.അതാണു നരന്‍. നരജന്മം!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ