2015, ജൂലൈ 7, ചൊവ്വാഴ്ച

                            പാഠപുസ്തകം
   
പാഠങ്ങൾ എത്ര പഠിപ്പിച്ചാലും ഒരു പാഠം പോലും പഠിയ്ക്കാത്ത രക്ഷിതാക്കൾ ,പഠിയ്ക്കുവാൻ പുസ്തകമില്ലാതെനിരാശരായവിദ്യാർത്ഥികൾ.....ക്ഷമകെട്ടപ്പോൾ തെരുവിലിറങ്ങി പാഠപുസ്തക
ത്തിനു വേണ്ടി  സമരം ചെയ്ത കുട്ടികളെ പാഠപുസ്തകം ഇല്ലാതെ തന്നെ പാഠം പഠിപ്പിച്ചു ..! 
                     
 അടിച്ചു പഠിപ്പിച്ചു ..! അദ്യാപകന്മാർ പോലീസ്സുകാർ ..!

 പുസ്തകം ചോദിച്ച കുട്ടികൾക്കു കൊടുത്തതു മർദ്ദനം ...! വിദ്യാഭ്യാസത്തിനു വേണ്ടി കേരളത്തിൽ തെരുവു യുദ്ധം അരങ്ങേറുമ്പോൾ അണിയറയിലെ  ന്യായവാദം ഓണം വന്നത് നേരുത്തേയെന്നു. ഇപ്പോൾ ഓണത്തിനുമുണ്ടു സോഫ്ടുവെയർ തകരാർ.! അതാണല്ലോഓണവും നേരുത്തേ വന്നു കുടിയതു .
  
സോഫ്ടുവെയർ തകരാർ കൊണ്ടു എന്തെല്ലാം നേട്ടങ്ങൾ ... പഠിയ്ക്കാത്തവൻ ജയിച്ചു ,   പഠിച്ചവർ പരാജയത്തിന്റെ കയിപ്പു നീരു കുടിച്ചു , ഡോക്ടർ ആകേണ്ടവർ  നേഴ്സായി ,  നേഴ്സാകേണ്ടവർ ഡോക്ടർ ആയി .  അങ്ങനെ വിദ്യാഭ്യാസമേഖല ഇന്നു  വിദ്യാആഭാസ മേഖലയിലേക്കു തരം താഴ്ന്നിരിയ്ക്കുന്നു. 

 ഇന്നുപഠിയ്ക്കുവാൻ പുസ്തകങ്ങൾ നൽകാത്തവർ നാളെ പഠിപ്പിയ്ക്കുവാൻ അദ്യാപകരെ തരുമോ സ്കൂളുകൾ നൽകുമോ എന്നു അനുഭവത്തിൽ അറിഞ്ഞുകൊള്ളും . പച്ചക്കറികൾക്കു അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരുന്ന മലയാളിയ്ക്കു കുട്ടികളെ അക്ഷരം പഠിപ്പിയ്ക്കുവാനും അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന കാലം അധികം ദൂരെയല്ല.
   
കുടിലുകളിൽ കയറിയിറങ്ങി പുഴുങ്ങിയ കപ്പയും എരിവുള്ള മുളകും കഴിച്ചു വോട്ടു വാങ്ങി ഇരുപ്പിടം ഭദ്രമാക്കിയ ഒരു സർക്കാരിന്റെ മുന്നിലാണു ഈ പുസ്തക ലഹള നടക്കുന്നതു. പുഴുങ്ങിയ കപ്പ കൊടുത്തതിൽ തെറ്റു പറയുന്നില്ല. പക്ഷേ വോട്ടുകൊടുത്തപ്പോൾ രക്ഷിതാക്കൾ  ഓരോ കുട്ടികളുടെയും ഭാവിയെ തകിടം മറിയ്ക്കുന്ന ആഭാസനയങ്ങൾക്കെതിരെ ചിന്തിയ്ക്കാഞ്ഞതു ഇനിയും  
പാഠങ്ങൾ പഠിയ്ക്കാത്തതു കൊണ്ടാകുമോ ..?

                                                                                                                     ഷിബു. എസ്സ് .ജി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...