2012, മേയ് 6, ഞായറാഴ്‌ച

കരളില്‍ കനലുകള്‍ എരിയുമ്പോള്‍ കരുണാകടാക്ഷമാകും ദേവീ ചൈതന്യം നിന്‍ മനസ്സ്....

നിന്റെ മനസ്സ്

പുലര്‍കാലവേളയില്‍
പൂവിട്ടു നില്‍ക്കൂന്ന
പനനീര്‍ പൂവാണു
നിന്‍ മനസ്സ്....

സായഹ്ന സന്ധ്യയില്‍
പൊന്‍ പ്രഭ ചൊരിയുന്ന
തങ്ക വിളക്കാണു
നിന്‍ മനസ്സ്....

പൌര്‍ണ്ണമി രാവില്‍
പുഞ്ചിരി തൂവുന്ന
പാല്‍ നിലാവാണു
നിന്‍ മനസ്സ്....

അമ്മുഞ്ഞ പാലൂട്ടി
താരട്ട് പാടുന്ന
അമ്മതൊട്ടിലാണു
നിന്‍ മനസ്സ്....

കരളില്‍ കനലുകള്‍
എരിയുമ്പോള്‍
കരുണാകടാക്ഷമാകും
ദേവീ ചൈതന്യം നിന്‍ മനസ്സ്....

ഷിബു.ജി

4 അഭിപ്രായങ്ങൾ:

  1. കരളില്‍ കനലുകള്‍
    എരിയുമ്പോള്‍
    കരുണാകടാക്ഷമാകും
    ദേവീ ചൈതന്യം നിന്‍ മനസ്സ്....

    സുന്ദരം ദീപ്തം പ്രണയാർദ്രം ഈ കവിത. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. ആഹ.. ആരോടാ... വരികൾ കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. അമ്മുഞ്ഞ പാലൂട്ടി
    താരട്ട് പാടുന്ന
    അമ്മതൊട്ടിലാണു
    നിന്‍ മനസ്സ്....

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2012, മേയ് 7 8:08 AM

    ഏഴ് തിരിയിട്ട
    പൊന്‍പ്രഭ ചൊരിയുന്ന
    ആമനം കാണാന്‍ കഴിയുന്ന പൊന്‍വിളക്ക്

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...