വിലക്കയറ്റം തുടര്‍ക്കഥപോലെ....
ഒരു മാരകരോഗം പോലെ ജനങ്ങളെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു വിലക്കയറ്റം.പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മൂന്നാം വര്‍ഷത്തിലും ഭരണം തിരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ , ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വില കൂടിയ സമ്മാനം.അധികാരത്തിലേറി പത്തൊന്‍പതാമത്തെ തവണയും ഒട്ടും കുറക്കാതെ തന്നെജനങ്ങളെ കുനിച്ചു നിര്‍ത്തി അടിച്ചു കേറ്റിയിരിക്കയാണു.
സാധാരണക്കാരനു വേണ്ടി സ്വര്‍ഗ്ഗം തീര്‍ക്കുമെന്ന മോഹന മുദ്രാവാക്യം മുഴകിയ മന്‍ മോഹന സര്‍ക്കാരിനു ജനങ്ങളെ നരകത്തിലേക്കു തള്ളിയിടാനെ കഴിഞ്ഞിട്ടുള്ളു. അവിടെ അങ്ങനെയങ്കില്‍ ഇവിടെ സംസ്ഥാനം ഭരിക്കുന്ന തലവന്മാരും ഒട്ടും വ്യത്യസ്തരല്ല. രണ്ടും കെട്ട രീതിയിലുള്ള ന്യായികരണങ്ങള്‍ നിരത്തി വില വര്‍ദ്ധനവിനെ ശരി വെക്കുന്ന തിരു മൊഴികള്‍ ചാനലുകളില്‍ ദൃശ്യമായിക്കഴിഞ്ഞു.
വിലക്കയറ്റത്തിനു ആശ്വാസകരമായിരുന്ന സര്‍ക്കാരിന്റെ ഏജന്‍സികളായ കണ്‍സ്യുമര്‍ഫെഡും സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷനും മാവേലി സ്റ്റോറുകളും സാധനങ്ങള്‍ക്കു വില വര്‍ദ്ധിപ്പിച്ചു പരിഷ്കരിപ്പിച്ചു ജനങ്ങളെ നിരാശരാക്കിയിരിക്കയാണു നമ്മുടെ സ്വന്തം സര്‍ക്കാര്‍.
റേഷന്‍ കടകളില്‍ അരിയും മണ്ണെണ്ണയും എവിടെ....? നിലവിലുണ്ടായിരുന്ന രണ്ടു രൂപാ അരി എവിടെ...? എ . പി .ല്‍ കുടുംബങ്ങള്‍ക്കുള്ള അരി മാത്രമാണവിടെ നോക്കുകുത്തിയായിരിക്കുന്നതു.ഈ നോക്കുകുത്തികള്‍ക്കു ഭാവിയില്‍ വിപണി വില കൊടുക്കേണ്ടി വരുമോ എന്ന അവസ്ഥയിലെത്തിയിരിക്കയാണു.
പെട്രോളിയം ഉല്പന്നങ്ങള്‍ക്കു പുറമേ ഭക്ഷ്യ വസ്തുക്കള്‍ , നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വിലയും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ജീവന്‍ രക്ഷാ ഔഷധ വിലയും വര്‍ദ്ധിച്ചൂ. പാല്‍ വില, ബസ്സ് ചാര്‍ജ്, വൈദ്യൂതി നിരക്ക് മുതലായവ കൂട്ടിയും ജനങ്ങളെ കൊള്ളയടിക്കുന്ന നയമാണു സര്‍ക്കാരിന്റെ ഭാഗത്തു കാണു ന്നതു. ഈ നെറികേടിനെതിരേ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രതിനിധി വായ് തുറന്നട്ടില്ല.
സ്വകാര്യ എണ്ണാക്കമ്പിനികളുടെ നഷ്ടം നികത്തി കൊള്ള ലാഭമുണ്ടാക്കാന്‍ അവരുടെ താല്പര്യങ്ങള്‍ക്കു തലയാട്ടി ചൊറിഞ്ഞു ചൊറിഞ്ഞു നില്‍ക്കയാണു കേന്ദ്രസര്‍ക്കാര്‍.അവരെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ കഴിയാത്ത അടിമയായ സര്‍ക്കാരാണു നമ്മളെ ഭരിക്കുന്നതു.അതിന്റെ പിണിയാളന്മാരായ അതിവേഗ ബഹുദൂര ചാണ്ടി സര്‍ക്കാരും ചക്കിക്കൊത്ത ചങ്കരന്മാരു തന്നെയന്നു ജനങ്ങള്‍ തിരിച്ചറിയണം. പ്രതികരിക്കണം അതു ഒരു ദിവസത്തെ ഹര്‍ത്താലോ പണിമുടക്കോ കൊണ്ടു ഇവരുടെ കണ്ണു തുറക്കാനാവില്ല.ജനങ്ങളുടെ വിധി എഴുത്തിലൂടെ ഈ രാക്ഷസന്മാരെ നിഗ്രഹിക്കണം.
ഷിബു . ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ