ഇതള്‍കൊഴിഞ്ഞ പൂവ്
ഇതള്‍ കൊഴിഞ്ഞൊരി പൂവിനെ പുണരാന്‍
ഒരു ശലഭം പോലും വരികില്ലിനിയും
കൊഴിഞ്ഞു വീണോരിതളിനെ തഴുകാന്‍
ഇളം തെന്നല്‍ പോലും മറന്നുപോയി...!!!
കറുത്ത കരങ്ങള്‍ ഞരിച്ചമര്‍ത്തി
മധു നുകര്‍ന്ന കരിവണ്ടുകളേ നിങ്ങള്‍
നഖക്ഷതങ്ങള്‍ നല്‍കി ഇതളില്‍
കവര്‍ന്നെടുത്തു പൂന്തേന്‍ കണങ്ങള്‍...!!!
ഇന്നീ പൂവിനു സുഗന്ധമില്ല....
ഇന്നീ ഇതളിനു നിറവുമില്ല....
തളര്‍ന്നു പോയ ദളങ്ങളിലിത്തിരി
കരിഞ്ഞു പോയ പൂമ്പൊടി മാത്രം...!!!
ഇനിയുമി തേന്‍ കണങ്ങള്‍
കണ്ണുനീര്‍ത്തുള്ളികള്‍
മൊട്ടിട്ട മോഹങ്ങള്‍ കൊഴിഞ്ഞൂ പോയി
കരിവണ്ടിന്‍ കരങ്ങളാല്‍ തകര്‍ന്നു പോയി...!!!
ഷിബു..ജി
മോഹങ്ങള്‍ കൊഴിഞ്ഞ ഒരു മനസ്സിന്റെ വിലാപം മനോഹരമാക്കി
മറുപടിഇല്ലാതാക്കൂ