ആദ്യരാവില്‍
ചന്ദനസുഗന്ധം പരത്തി
സന്ധ്യാ ദേവിതന്‍ മിഴികളണഞ്ഞു
ചന്ദ്രികരാവു പുഞ്ചിരി തൂവി
താരകകുഞ്ഞുങ്ങള്‍ മിഴികള്‍ തുറന്നു....
മധുവിധു രാവിന്റെ മധുരിമ ചൊരിയും
മന്ദാരപ്പൂവിനും മന്ദഹാസം
മിഴികളില്‍ മൃദംഗ ശ്രുതിതാളമായി
കരങ്ങളില്‍ മദ്ദള ലയതാളമായി.....
കരളില്‍കുളിരായി കവിളില്‍ വിരിഞ്ഞു
കനവില്‍ കൂമ്പിയ ചുംബന മലരുകള്‍
തഴുകിയുണര്‍ത്തിയ പനനീര്‍ മൊട്ടുകള്‍
മാറില്‍ സുഗന്ധം തൂകി വിടര്‍ന്നു....
അദരങ്ങള്‍ അദരങ്ങളില്‍മധുമാരി ചൊരിയുമ്പോള്‍
ഹൃദയത്തില്‍ അനുരാഗ മധു പുഷ്പം വിടര്‍ന്നു
ആരും കാണാത്തോരാ ആരാമ പുഷ്പത്തെ
ആദ്യമായി ഞാനൊന്നു തൊട്ടപ്പോള്‍...
ആലിംഗനത്തില്‍ മുഴുകി ഇരുമേനിയും
പൊന്നരഞ്ഞാണത്തിന്‍ പൊന്‍ പ്രഭയില്‍
തങ്കക്കൊലുസ്സുകള്‍കുണുങ്ങി ചിരിച്ചു
താളത്തില്‍ താളത്തില്‍ പുഞ്ചിരിച്ചു ....
ഷിബു .ജി
എന്താ പറയുക .. അതി മനോഹരമായിരിക്കുന്നു
മറുപടിഇല്ലാതാക്കൂ