ഓര്‍മ്മയിലെ നെല്‍പ്പാടം
ചേറും ചെളിയും ഉഴുന്നു മറിച്ചു
വിത്തു വിതക്കുവാനിന്നാരുമില്ല
പാടത്തെ വെയിലേറ്റു പാട്ടുകള്‍ പാടി
ഞാറു നടുവാനിന്നാരുമില്ല....
ഹരിതാഭയാര്‍ന്നൊരു നെല്‍ച്ചെടി വിളയുന്ന
മരതക പൂന്തോട്ടമിന്നെവിടെ
ഋതുഭേദങ്ങളില്‍ വര്‍ണ്ണങ്ങളണിയുന്ന
സ്വര്‍ണ്ണ മരീചിക മറഞ്ഞു പോയെങ്ങോ ....
പച്ചക്കതിരുകള്‍ കൊത്തിപ്പറക്കുന്ന
പച്ചപ്പനംതത്ത കൂട്ടങ്ങളിന്നു
പച്ചിലക്കാടുകള്‍ തേടിപ്പോയി
കതിരു കാണാക്കിളിക്കൂട്ടങ്ങളായി...
സ്വര്‍ണ്ണക്കതിരുകള്‍ കിലുകിലാ ചിരിക്കുന്ന
നെല്‍ക്കതിര്‍പ്പാടമോ സ്വപ്നമായി
വര്‍ണ്ണപ്പൊലിമയില്‍ മിന്നിത്തിളങ്ങുന്ന
മണിമന്ദിരങ്ങളായി വയലേലകള്‍....
സ്വപ്നങ്ങള്‍ വിത്തു വിതച്ചു കൊയ്ത
കര്‍ഷക ഹൃദയത്തിന്‍ കതിരുകളിന്നു
വയലേലകളുടെ കുഞ്ഞു സ്വപ്നങ്ങളായി
വയ്കോലിനൊപ്പം കരിഞ്ഞുപോയി...!!!
ചേറും ചെളിയും ഉഴുന്നു മറിച്ചു
വിത്തു വിതക്കുവാനിന്നാരുമില്ല
പാടത്തെ വെയിലേറ്റു പാട്ടുകള്‍ പാടി
ഞാറു നടുവാനിന്നാരുമില്ല....
ഹരിതാഭയാര്‍ന്നൊരു നെല്‍ച്ചെടി വിളയുന്ന
മരതക പൂന്തോട്ടമിന്നെവിടെ
ഋതുഭേദങ്ങളില്‍ വര്‍ണ്ണങ്ങളണിയുന്ന
സ്വര്‍ണ്ണ മരീചിക മറഞ്ഞു പോയെങ്ങോ ....
പച്ചക്കതിരുകള്‍ കൊത്തിപ്പറക്കുന്ന
പച്ചപ്പനംതത്ത കൂട്ടങ്ങളിന്നു
പച്ചിലക്കാടുകള്‍ തേടിപ്പോയി
കതിരു കാണാക്കിളിക്കൂട്ടങ്ങളായി...
സ്വര്‍ണ്ണക്കതിരുകള്‍ കിലുകിലാ ചിരിക്കുന്ന
നെല്‍ക്കതിര്‍പ്പാടമോ സ്വപ്നമായി
വര്‍ണ്ണപ്പൊലിമയില്‍ മിന്നിത്തിളങ്ങുന്ന
മണിമന്ദിരങ്ങളായി വയലേലകള്‍....
സ്വപ്നങ്ങള്‍ വിത്തു വിതച്ചു കൊയ്ത
കര്‍ഷക ഹൃദയത്തിന്‍ കതിരുകളിന്നു
വയലേലകളുടെ കുഞ്ഞു സ്വപ്നങ്ങളായി
വയ്കോലിനൊപ്പം കരിഞ്ഞുപോയി...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ