2012, ജൂൺ 9, ശനിയാഴ്‌ച

മുഖങ്ങള്‍ .....വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍ കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!

മുഖങ്ങള്‍ 

സ്വന്തനനം തേടുന്ന മനസ്സിന്റെ തീരത്തു
സഹതാപ കൂമ്പാരം കൂന കൂട്ടുന്നു
അവഹേളനത്തിന്റെ പൊതിക്കെട്ടഴിച്ചപ്പോള്‍
ആദ്യം കണ്ടതു ആത്മമിത്രത്തിന്‍ മുഖം...!!!

വെളുക്കെ ചിരിക്കുന്ന കറുത്തമനസ്സിന്റെ
മുഖം മൂടിമാറ്റി നോക്കിയപ്പോള്‍
രക്തബന്ധത്തിന്റെ ശത്രുഭാവം കണ്ടു
എത്രയോ പൊട്ടിക്കരഞ്ഞുപോയി...!!!

തന്ത്രങ്ങള്‍ മെനഞ്ഞവര്‍ മന്ത്രങ്ങള്‍ ചൊല്ലി
ബന്ധങ്ങളെല്ലാം അറുത്തു മാറ്റി
സ്വന്തമല്ലാത്തവ ബന്ധനമാക്കി
ബന്ധമില്ലാത്തതെല്ലാം സ്വന്തവുമാക്കി...!!!

വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍
കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു
കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും
കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!


                                               ഷിബു. ജി




 
 

2 അഭിപ്രായങ്ങൾ:

  1. സ്നേഹം കപടമാകുംപോള്‍ എല്ലാം അറിയും നമ്മെ മനസ്സിലാക്കും എന്ന് കരുതുന്നവര്‍ പോലയൂം കൈവിടുമ്പോള്‍ ഉള്ള വേദന. കത്തികൊണ്ടുള്ള മൂര്ച്ചയെക്കാള്‍ വാക്കുകള്‍ നമ്മെ കുത്തി വേദനിപ്പി ക്കുമ്പോള്‍ ഉള്ളം കരഞ്ഞുപോകും

    മറുപടിഇല്ലാതാക്കൂ
  2. വാക്കിന്റെ മൂര്‍ച്ച്കള്‍ കൂടുമ്പോള്‍ ...
    മനസ്സിന്റെ നിറ്റല്‍....
    നന്ദി ആശാജി.

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...