ഒരു മഴക്കായി
കേഴുന്ന വേഴാമ്പലിന്‍ തേങ്ങലിന്മനസ്സുമായിമാനത്തു നോക്കി ഗദ്ഗദം പൂണ്ടൊരു മഴക്കായി.....
ഒരു മഴക്കായി.....ഒരു ചാറ്റല്‍ മഴക്കയി...
മണലാരണ്യത്തിലെ എരിയുന്ന വറചട്ടിയില്‍
പൊരിയുന്ന മനസ്സുകളിന്നു കേഴുന്നു
ഒരു മഴക്കായി.... ഒരു കുളിര്‍ മഴക്കായീ.....
തീക്കാറ്റു വീശുന്നു മണല്‍ക്കാടു പുകയുന്നു
മണല്‍മരക്കൂട്ടങ്ങള്‍ ആര്‍ദ്രമായി കേഴുന്നു
ഒരു മഴക്കായി ....ഒരിറ്റു പ്രാണജലത്തിനായി....
കുളിര്‍ മഴ പെയ്യിക്കും മേഘങ്ങള്‍ പോയിന്നു
മോഹങ്ങള്‍ എരിയുന്ന കനല്‍ക്കാറ്റായി വീശുന്നു....
ഒരു മഴ പെയ്തെങ്കില്‍ നീറൂന്ന മനസ്സുകളുടെ പുകയടക്കാന്‍
ഒരു തുള്ളിയെങ്കിലും ചാറ്റല്‍ മഴയായി...!!!
ഷിബു.എസ്സ്.ജി
മനോഹരം ഈ മഴക്കവിത
മറുപടിഇല്ലാതാക്കൂ