2012, ജൂലൈ 3, ചൊവ്വാഴ്ച

വാക് ശരങ്ങള്‍ വന്നു കുത്തിത്തറച്ചന്റെ ഹൃദയം പിടഞ്ഞു പിടഞ്ഞു വീണു പോയി ശരശയ്യയില്‍ എന്റെ ഹൃദയം പിളരുന്നു കേഴുന്നു ശരശയ്യയില്‍......!!!

വാക് ശരങ്ങള്‍

വാക് ശരങ്ങള്‍ വന്നു കുത്തിത്തറച്ചന്റെ ഹൃദയം
പിടഞ്ഞു പിടഞ്ഞു വീണു പോയി ശരശയ്യയില്‍
എന്റെ ഹൃദയം പിളരുന്നു കേഴുന്നു ശരശയ്യയില്‍......!!! 

പഴികള്‍ മൊഴികള്‍ പരാതികള്‍ നിറച്ച
ഘോര വിഷത്തിന്റെ നാഗാസ്ത്രങ്ങള്‍ തൊടുത്തു വിട്ട
വില്ലാളി വീരന്മാരാരും അര്‍ജ്ജുനന്മാരായിരുന്നില്ല.....!!!

വസ്ത്രം പറിച്ചെറിഞ്ഞട്ടഹാസം മുഴക്കുന്ന
ദുശ്ശാസനാദികളായ മോഹ മനസ്സിന്റെ അടിമകളെയ്ത
വാക് ശരമേറ്റെന്റെ ഹൃദയം പിടയുന്നു ശരശയ്യയില്‍.....!!!

പെറ്റമ്മ പോലും കനിഞ്ഞില്ല എന്റെ അച്ഛന്റെ
നെറ്റിയില്‍ ഒരു അന്ത്യചുംബനമര്‍പ്പിക്കാന്‍
എന്റെ അച്ഛന്റെ നെറ്റിയില്‍ അന്ത്യചുംബനം ...അര്‍പ്പിക്കാന്‍.....!!!

അന്ത്യയാത്രക്കായി ഒരുങ്ങി കിടന്ന എന്റെ അച്ഛന്റെ പാദങ്ങളില്‍
രണ്ടുതുള്ളികണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല
ഈ പാപിയാം മകള്‍ക്ക്....!!!

എന്തു പാപമാണു നിന്‍ മിഴികള്‍ തേടി പിടിച്ചു ഈ മകളെ
പാപിയാക്കിയതു എന്റെ അമ്മേ നിന്നോടു
ചോദിക്കുന്നു ഞാന്‍ ചോരവാര്‍ന്നു കീറിയ മനസ്സുമായ്....!!!

മോഹങ്ങളൊന്നും ഇല്ലാത്ത ഒരു മനസ്സിന്റെ സ്നേഹം നിധിപോലെ
ചരടില്‍ കൊരുത്തെന്റെ കഴുത്തില്‍ താലിയായി ചാര്‍ത്തിയതോ
നീ എന്നെ പാപിയായി കണ്ടതമ്മേ.....!!!

ശക്തിയാണു സ്നേഹമാണു സത്യമായ മിഥ്യായാണു
അമ്മയെന്ന സത്യം ഓര്‍ക്കുവാന്‍
ഏതു മാതാവിന്‍ പുത്രിയായി ജനിക്കണം അമ്മേ.... ഇനിയും നീ.....!!!
                                                                              ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...