2012, ജൂലൈ 28, ശനിയാഴ്‌ച

വിഷവിത്തു മുളപ്പിച്ചു വിളകൊയ്തു മാറ്റുമ്പോള്‍ വിതുമ്പുന്നു ജന്മങ്ങള്‍ ബലിയാടുകളാകുന്നു പ്രാണനെടുക്കുന്ന ഭോജനശാലകള്‍ കാണാതെ പോകുന്നു കാണേണ്ടവര്‍....!!!

വിഷവിത്തുകള്‍

വിഷമൊണ്ടു വിശപ്പിനായി കഴിക്കുന്ന ചോറിലും
കുടിക്കുന്ന ദാഹജലത്തിലും പ്രാണവായുവില്‍പ്പോലും
പൊലിയുന്നു ജീവന്‍ ദുരന്തമായി വന്നു
ഓരോ വിപത്തിനും കളിയരങ്ങാകുന്നു.....!!!

വിഷവിത്തു മുളപ്പിച്ചു വിളകൊയ്തു മാറ്റുമ്പോള്‍
വിതുമ്പുന്നു ജന്മങ്ങള്‍  ബലിയാടുകളാകുന്നു
പ്രാണനെടുക്കുന്ന ഭോജനശാലകള്‍   
കാണാതെ പോകുന്നു കാണേണ്ടവര്‍....!!!

ഉദരരോഗങ്ങള്‍ക്കു വരവേല്‍പ്പു നല്‍കുവാന്‍
അണുക്കളെ അണി നിരത്തി ഒരുക്കുന്നു കുടിവെള്ളം
പരിശുദ്ധ പാലിന്റെ ഗുണമേന്മ കൂട്ടുവാന്‍
വിഷദ്രവ്യം കലര്‍ത്തിയും ലാഭങ്ങള്‍ നേടുന്നു...!!!

മധുരം കിനിയുന്ന പഴങ്ങളില്‍ പൂശുന്നു
പല വര്‍ണ്ണങ്ങളില്‍ തിളങ്ങുന്ന നിറമുള്ള വിഷങ്ങള്‍
പുഴുക്കള്‍ നുരച്ചു ജീര്‍ണ്ണിച്ച മാംസകഷണങ്ങള്‍
രുചിയായ പലഹാരപ്പൊതിയായി മാറ്റുന്നു....!!!


ചോര കുടിച്ചു കരളു കാര്‍ന്നു തിന്നു വളരുന്നു നമ്മളില്‍
ഒരു മാരകരോഗത്തിന്റെ കരുത്തുള്ള അണുമക്കള്‍
തളരുന്ന മനസ്സിനു താങ്ങുകളില്ലാതെ 
തകര്‍ന്നടിഞ്ഞു പൊലിഞ്ഞു പോകുന്നു  ജീവിതം....!!!
                                                               
                                                               ഷിബു.എസ്സ്.ജി                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...