നെല്പാടത്തിന്റെ വിധി
അസ്ഥിവാരങ്ങള്‍ തോണ്ടൂന്നുനെല്പ്പാടങ്ങള്ക്കു ഇനിയുമൊരു
വ്യവസ്ഥയുമില്ലാതെ പച്ചയായി
വെട്ടിമൂടവാന്‍....
പദ്ധതികള്‍ പല പദ്ധതികള്‍
സുരക്ഷക്കാവിഷ്കരിച്ചു നെല്‍പ്പാടത്തിനു
വിധിയെഴുതിയതു വെട്ടിമൂടുവാനുള്ള
ദയാവധം....
പ്രാണികള്‍ക്കെങ്കിലും അത്താണിയായ
പ്രാണജലമൂറുന്ന നീര്‍ത്തടങ്ങളും
നികത്തി പ്രാണനെടുക്കുന്നു
ഭരണ പരിഷ്കാരങ്ങല്‍....
കാളകള്‍ക്കു വെച്ചു കെട്ടിയ കലപ്പകളിനിയും
കര്‍ഷകന്റെ നെഞ്ചില്‍ ഉഴന്നു താഴ്ത്തി
പരിഷ്കൃതത്തിനു പാകമായ വിത്തുകള്‍ വിതക്കും
ഭരണ മോഹിനികള്‍...
നെല്‍മണിമുത്തുകള്‍ വിതക്കില്ല ഇനിയും
ആ പാടശേഖരങ്ങളീല്‍ ഒരിക്കലും
മണിമന്ദിരങ്ങള്‍ക്കായി മുളപ്പിച്ച കരിങ്കല്ലുകളുടെ
വിത്തുമായെത്തി സംരക്ഷിക്കുന്ന വന്‍മതിലുകള്‍....
നെല്‍മണിക്കതിരുകള്‍ കിലുങ്ങിയ വയലുകളില്‍
ഇനിയും ഒരു പൊന്‍തിളക്കം ഓര്‍മ്മയായേക്കാം
വിത്തു വിതച്ചതും കള പറിച്ചതും കൊയ്തു പാട്ടും
കണ്ടു മറന്നു പോയ സ്വപ്നമായേക്കാം....
ഷിബു .എസ്സ് . ജി
നെല്‍മണിക്കതിരുകള്‍ കിലുങ്ങിയ വയലുകളില്‍
മറുപടിഇല്ലാതാക്കൂഇനിയും ഒരു പൊന്‍തിളക്കം ഓര്‍മ്മയായേക്കാം
വിത്തു വിതച്ചതും കള പറിച്ചതും കൊയ്തു പാട്ടും
കണ്ടു മറന്നു പോയ സ്വപ്നമായേക്കാം....
nadakkaanirikkunna nagna sathyam..valare nannaayi ezhuthi...aashamsakal
നെല്‍മണിക്കതിരുകള്‍ കിലുങ്ങിയ വയലുകളില്‍
മറുപടിഇല്ലാതാക്കൂഇനിയും ഒരു പൊന്‍തിളക്കം ഓര്‍മ്മയായേക്കാം
വിത്തു വിതച്ചതും കള പറിച്ചതും കൊയ്തു പാട്ടും
കണ്ടു മറന്നു പോയ സ്വപ്നമായേക്കാം....
kandu maranna swapnangal...valare nannaayi