2011, മേയ് 20, വെള്ളിയാഴ്‌ച

നമ്മുടെ മൂടുപടം

                       നമ്മുടെ മൂടുപടം   (കുമാരനാശാന്റെ കവിതയില്‍ നിന്ന്)
ഹാ ! വന്ദിക്കുക  നാം മഹേശരനെ മനോ-
ജ്ഞാകാരമാം മൂടല്‍മ -
ഞ്ഞിവണ്ണം വിരചിച്ചു  ദൃഷ്ടികള്‍ മറ-
ച്ചിടുന്നുവല്ലോ ശിവന്‍.
ഭുവില്‍ തന്‍കൃപയായ മൂടുപടമാ-
ണല്ലോ പരം ലോലമാ-
യേവം നമ്മുടെ ഭാവിമേലവിരതം
മൂടിക്കിടക്കുന്നത്.

ഓരോന്നായ് ദിവസങ്ങള്‍തോറുമുളവാ-
കും കൃത്യഭാരങ്ങളി-
ന്നോരാതൊത്തൊരു ദര്‍ശനത്തിലിഹ നാം
കാണുന്നുവെന്നാകിലോ
പാരം ബുദ്ധി മടുത്തു ഭാരമഖിലം
ചിന്തിച്ചു ചിത്താശയും
തീരെദ്ധീരത്തെയും വെടിഞ്ഞിവിടെ നാ-
മെങ്ങും കുഴങ്ങിയല്ലയോ?

നേരായ വ്യസനം നിറഞ്ഞ മിനവും
നക്ഷത്രമില്ലാത്തൊരാ
ഘോരാകാരതയാര്‍ന്ന രാവുമഥ ക-
ണ്ടംഗം ഞടുങ്ങിയല്ലയോ?
പാരം മാര്‍ഗ്ഗമതില്‍ത്തളര്‍ന്നു പരലോ-
കത്തിന്റെ പൊക്കത്തെയോര്‍-
ത്തേറും കാര്‍കരവും കുടഞ്ഞുമിഹ നാം
പേടിച്ചൂപോവില്ലയോ?

എന്നാലിപ്പോഴുത്തെ ദുര്‍ഘടവഴി-
ക്കാകട്ടെ പോകേണ്ടതി-
ങ്ങെന്നാലും പുതുയാത്രപോലെ വിരവില്‍-
പ്പോകുന്നു നാം നാള്‍ക്കു നാള്‍
ഇന്നീ നമ്മുടെ മുമ്പെഴും പെരുവഴി-
ക്കുള്ളോരു ദൂരത്തെയും
നന്നായ് കാണുകയില്ല നാം നലമൊടെ-
ന്നും തെല്ലൂതെല്ലന്നിയേ.


                                                                                                ഷിബു, ജി.

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...