2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സൌഹൃദം

               രണ്ടു മനസ്സുകള്‍ തമ്മിലുള്ള തുറന്ന സംവാദമാണു സൌഹൃദം.സൌഹൃദം പലപോഴും തെറ്റിദ്ധരിക്കപ്പ്ടാറുണ്ട്.ആണ്‍ പെണ്‍  ങ്ങള്‍ സംശയ ദൃഷ്ടിയോടെയാണു സമൂഹം കണ്ടു വരുന്നതു.സമൂഹം ഇതിനെ പ്രണയമായി കണ്ടു മുദ്രയടിക്കുന്നു.സൌഹൃദം എന്നതു ഒരിക്കലും പ്രണയമാകുന്നില്ല.എന്നാല്‍ സൌഹൃദം പ്രണയത്തേക്കാള്‍ വലിയ ആത്മബന്ധമുള്ളതാണു.പ്രണയത്തില്‍ നമ്മള്‍ പലതും ഒളീച്ചു വെക്കുന്നു.എന്നാല്‍ സൌഹൃദത്തില്‍ ഒന്നും ഒളിക്കാതെ മനസ്സു തുറക്കുന്നു. അസൂയയും കള്ളവുമില്ലാതെ     പരസ്പരം എല്ലാക്കര്യങ്ങളും പങ്കു വെക്കുകയാണു സൌഹൃദം.
              സൌഹൃദം പലപ്പോഴും പ്രണയമായി വിവാഹത്തിലെത്തി നല്ലകുടുംബ ജീവിതം നയിക്കുന്നു.ചില സൌഹൃദങ്ങള്‍ ദാമ്പത്ത്യജീവിതത്തില്‍ ഉലച്ചില്‍ ഉണ്ടാക്കാറുണ്ടു.സൌഹൃദങ്ങള്‍ ഒരു സംഭവമായി കാണുന്നവര്‍ അതിന്റെ വിലകളയുന്നു.എല്ലവരും അറികെ രഹസ്യമല്ലാത്ത സൌഹൃദങ്ങള്‍ക്കു സ്ഥാനം വലുതാണു.ജീവിതത്തിലെ തളര്‍ന്ന കരങ്ങള്‍ക്കു താങ്ങായും തണലായും സൌഹൃദങ്ങള്‍ മാറുന്നു.പെണ്‍കുട്ടികളുടെ സൌഹൃദങ്ങള്‍ ഒരു പരിമിതിയുണ്ടാക്കി അതിനുള്ളില്‍ നിര്‍ത്തുന്നു.അതിരു കടക്കാത്ത സൌഹൃദങ്ങള്‍ സഹോദരസ്നേഹമായി മാറുന്നു.
              സൌഹൃദം വങ്ങാന്‍ കിട്ടുന്നതോ നട്ടു വളര്‍ത്താന്‍ പറ്റുന്നതോ അല്ല.നല്ല ഒരു സുഹൃത്തിനെ കിട്ടുകയന്നതു അപൂര്‍വ്വമാണു.ചില സൌഹൃദങ്ങള്‍ എങ്ങനെ ഉണ്ടാകുന്നന്നോ അതിന്റെ ആഴം എന്താണന്നോ  ചിലപ്പോള്‍ നമുക്കു നിര്‍വചിക്കാനാവില്ല.ജീവിതത്തിന്റെ എതോ മനോഹര നിമിഷത്തില്‍ മനസ്സുകള്‍ തമ്മില്‍ പങ്കിടുന്ന ഒരു വികാരമാണു സൌഹൃദം.അതു എവിടെ നിന്നോ എപ്പോഴന്നറിയാതെ കടന്നുവരുന്നു.
               നാം  അറിയാതെ ഹൃദത്തില്‍ ചേര്‍ന്നു നില്‍ക്കുന്ന സൌഹൃദങ്ങള്‍ പലപ്പോഴും വ്യക്തമായ തുടക്കമോ ഒടുക്കമോ ഇല്ലാത്തവയായിരിക്കും.ദേശമോ ഭാഷയോ അറീയാതെ എത്ര ദൂരമായിരുന്നാലും സൌഹൃദത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുന്നില്ല. സൌഹൃദത്തില്‍ കൊടുക്കലു വാങ്ങലുകള്‍ക്കും ലാഭ നഷ്ടങ്ങള്‍ക്കും പ്രാധാന്യമില്ലാത്തതിനാല്‍ നല്ല സൌഹൃദത്തിനു അന്ത്യമില്ല.
              സ്നേഹം അറിയാതെ പോകുന്നതു ജീവിതത്തില്‍ ഒരു നഷ്ടം മാണു. എന്നാല്‍ സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നതു അതിലും വലിയ നഷ്ടമാണു.സുഹൃത്തിനെ പുഴയെ എന്ന പോലെ സ്നേഹിക്കുക ആസ്നേഹം എന്നും ഒഴികികൊണ്ടേയിരിക്കും.അലയടിച്ചുയരുന്ന് തിരമാലകളെ പോലെ സൌഹൃദത്തിനു അന്ത്യമില്ല.
             സമൂഹത്തിന്റെ സംശയക്കണ്ണില്‍ എന്നും സൌഹൃദങ്ങള്‍ മനസ്സില്‍ നീറൂന്ന ഓര്‍മ്മകളായും മാറൂന്നു. തെറ്റു കാ‍ണുമ്പോള്‍ ശ്വാസിക്കാനും അതു തിരുത്തിതരാനും പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മളെ സഹായിക്കാനും
ഒരു നല്ല സുഹൃത്തുള്ളതു നല്ലതാണു.സൌഹൃദങ്ങളീല്‍ തിന്മയെ ഉപേക്ഷിച്ചു നന്മമാത്രമായ സ്നേഹവും സന്തോഷവും എന്നും നിലനില്‍ക്കട്ടെ.....

                                                                                        ഷിബു.ജി

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ജീവിതം കുടിച്ചു തീര്‍ക്കുന്ന മലയാളി.

      മലയാളിക്കു മദ്യമിന്നു ഒഴിച്ചൂകൂടാനാവാത്ത ഒരു പാനീയമായി മാറിയിരിക്കുന്നു.സന്തോഷം വന്നാലും സങ്കടമായാലും ലവന്‍ രണ്ടെണ്ണം വീശുക എന്നതാണിന്നു മുഖ്യധാരാ മുന്നില്‍.വിശേഷദിവസങ്ങളില്‍ മദ്യത്തിനു വിശുദ്ധ പുണ്യാളപരിവേഷമണിയിച്ച പാനീയമായി ട്ടണു മലയാളികള്‍ സേവിക്കുന്നതു.കാണം വിറ്റും ഓണം ഉണ്ണണമെന്നതിനേക്കാളിന്നു കള്ളില്ലാതെ എന്തരോ ഓണമെന്നായിരിക്കയാണിന്നു..കൃസ്തുമസ്സിനും കാളയിറച്ചിയും കള്ളുമില്ലങ്കില്‍ പിന്നെ എന്നാകൃസ്തുമസ്സാ അഛായാ.......? അപ്പോള്‍ പിന്നെ വിഷുവോ....? അതും നമ്മുടെ ആഘോഷമല്ലേ...?വിഷുവിനു രാവിലെ നല്ലകണികണ്ടില്ലങ്കില്‍ ആവര്‍ഷത്തെ കുടിമുട്ടി പോകില്ലേ...?കൊന്നപ്പൂവും കണിവെള്ളരിയുംവെച്ചൂ കണിയൊരുക്കുന്ന താലത്തില്‍ ഒരു നല്ല ബ്രാന്‍ഡ് കുപ്പിയും വെച്ചിട്ടു വിഷുക്കണി കാണുന്നവരാണിന്നു ചിലരെങ്കിലും കേരളത്തില്‍.ഇങ്ങനെയുള്ള പുണ്യദിവസങ്ങളുടെ മുന്‍ ദിനങ്ങളില്‍   ജനങ്ങള്‍ പോയി ക്ഷേത്രങ്ങളിലോ പള്ളികളിലോ പ്രാര്‍ത്ഥിക്കുന്നില്ല.ഈ ദിനങ്ങളില്‍ എല്ലാ മര്യാധയും പാലിച്ചൂ ബിവറേജിനു  മുന്നില്‍ ക്യൂ നില്‍ക്കുന്ന മര്യാധമലയാളരാമന്മാരെ കാണാം.  കേരളത്തിലിപ്പോള്‍ കുട്ടികുടിയന്മാര്‍ പെരുകി വരുന്നു.പതിമൂന്നു വയസ്സു മുതല്‍ കുട്ടികള്‍ കള്ളു കുടിച്ചു തുടങ്ങുന്നു.മദ്യത്തിനടിമയായ വ്യക്തികളുടെ മക്കളാണു ഈ പാതയിലേക്കു വേഗം കടന്നു വരുന്നതു. സര്‍ക്കരിന്റെ മദ്യനയപ്രകാരം ഇരുപത്തിമൂന്നാമത്തെ പിറന്നാളു കഴിഞ്ഞേ ഇനി പിള്ളാരു മദ്യപിക്കാവു എന്നാണു.നമ്മുടെ കൊച്ചൂപിള്ളാര്‍ ഇതെങ്ങാണം അനുസരിക്കുമോ....?എങ്കില്‍ അവര്‍ ഈ ചെറുപ്രായത്തില്‍ കുടിയന്മാരാകില്ലായിരുന്നല്ലോ....?മദ്യ വില്പനശാലകളില്‍ വയസ്സു തെളീയിക്കാന്‍ ഇനി എതു തരം രേഖകള്‍ സമര്‍പ്പിക്കും...? ബിവറേജിനു മുന്നില്‍ വയസ്സറിയിച്ച ഒരു പറ്റം സേവകന്‍മാരെയിനി കാണാം അവര്‍ വഴി കുട്ടികുടിയന്മാര്‍ക്കു രഹസ്യമായി മദ്യം കിട്ടും സംതിംങ് കൊടുത്താല്‍ മതി.മൂന്നുലിറ്ററിനെ ഒന്നര ലിറ്ററായി കുറച്ചാലും പാമ്പു ആകണ്ടവനു അതു തന്നെ ധരാളം.മദ്യലഹരി നമ്മുടെ നാരിമണികളും ഇഷ്ടപ്പെട്ടൂ തുടങ്ങിയതു ഒരു പരസ്യമായ രഹസ്യമാ‍ണു.ഭര്‍ത്താക്കന്മാരു കൊടുത്തു ശീലിപ്പിച്ച ഇവര്‍ അടിച്ചു കഴിഞ്ഞാല്‍ പാമ്പിന്റെ വര്‍ഗ്ഗത്തിലെ അണലികളാണു.                                                                                                                                            മലയാളീകള്‍ ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നതു പതിനായിരം കോടി രൂപയുടെ മദ്യമാണു. കുടിയന്മാരു കരള്‍ ഉരുക്കിത്തരുന്ന ഒരു നല്ല വരുമാനം.       മദ്യം വ്യക്തിജീവിതത്തിലും കുടുംബ – സാമൂഹ്യരംഗത്തും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.അമിതമായ മദ്യാസക്തിയാണു പ്രധാനകാരണം. ഒരു വ്യക്തി അതിമദ്യാസക്തനാകുന്നതിന് ഒരു പ്രത്യേക കാരണം എടുത്തുകാണിക്കുവാൻ പലപ്പോഴും സാധ്യമല്ല. നേരേമറിച്ച് ശാരീരികവും, മാനസികവും, സാമൂഹ്യവുമായ പല കാരണങ്ങളുടെ നിരന്തരമായ പ്രതിപ്രവർത്തനത്തിന്റെ പരിണതഫലമാണ് അതിമദ്യാസക്തി.സാമൂഹ്യാചാരങ്ങളും ബാല്യകാലാനുഭവങ്ങളും ഒരുവന്റെ മദ്യാസക്തിയെ സാരമായി സ്പർശിക്കുമെന്നുള്ളതിൽ സംശയമില്ല. പല മദ്യാസക്തരുടേയും ബാല്യകാലം കെട്ടുറപ്പില്ലാത്ത കുടുംബജീവിതവും മാതാപിതാക്കളോടുള്ള വൈകാരികമായ അകൽച്ചയും മൂലം അസംതൃപ്തമായിരുന്നുവെന്നു കാണാം. അതിമദ്യാസക്തരുടെ കുട്ടികൾ പലപ്പോഴും മാതാപിതാക്കളുടെ മാതൃക പിൻതുടർന്ന് അതിമദ്യാസക്തരായിത്തീരുന്നു. മദ്യപാനം പൗരുഷത്തിന്റെയും ഉന്നതജീവിതരീതിയുടെയും ലക്ഷണമാണെന്ന മിഥ്യാബോധവും മദ്യാസക്തരുമായുള്ള സുഹൃദ്ബന്ധവും പലപ്പോഴും അതിമദ്യാസക്തിക്ക് കാരണമായിത്തീരുന്നു.      മാനസികമായ അസ്വസ്ഥതകൾക്ക് മദ്യം താത്കാലികമായ ശമനം നല്കുന്നുവെന്നത് അതിമദ്യാസക്തിക്ക് ന്യായമായ ഒരു കാരണമാണ്. സാധാരണനിലയിൽ വിഷാദാത്മകരും, നിരാശരും അപകർഷതാബോധമുള്ളവരും തങ്ങളുടെ വൈകാരികപ്രശ്നങ്ങളിൽനിന്ന് രക്ഷനേടാൻ മദ്യത്തെ ആശ്രയിക്കുന്നു. തുടർന്ന് അധികം മദ്യം കഴിച്ച് ഈ താത്ക്കാലികാശ്വാസം നീട്ടിക്കൊണ്ടുപോകാൻ അവർ ശ്രമിക്കുന്നു. ചിലരിൽ ചിത്തഭ്രമം, ലഘുമനോരോഗം തുടങ്ങിയ മാനസികരോഗങ്ങളുടെ ഒരു ബാഹ്യലക്ഷണം മാത്രമായിരിക്കാം അതിമദ്യാസക്തി.    അതിമദ്യാസക്തി വൻതോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്നമായി തീർന്നിട്ടുണ്ട്. കുടുംബജീവിതത്തിൽ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികൾ സ്ഥിതിവിവരക്കണക്കുകൾകൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.


 അതിമദ്യാസക്തൻ ആദ്യഘട്ടത്തിൽ വിരുന്നുകൾ തുടങ്ങിയ സാമുദായിക ചടങ്ങുകളിൽ മറ്റുള്ളവരോടൊത്ത് മാത്രം മദ്യപിക്കുന്നു. തുടർന്നു മദ്യം കൈവരുത്തുന്ന മനഃശാന്തി കൂടുതൽ കൂടുതൽ മദ്യം കഴിക്കാൻ അയാളെ പ്രേരിപ്പിക്കുന്നു.
രണ്ടാം ഘട്ടത്തിലെത്തുമ്പോഴേക്ക് മദ്യം ഒരു പാനീയമെന്നുള്ള നിലയിൽനിന്ന് അവശ്യം ആവശ്യമായ ഒരു ഔഷധമെന്ന നിലയിലേക്ക് മാറുന്നു. പലപ്പോഴും മദ്യം കഴിച്ചശേഷം കുറ്റബോധവും പശ്ചാത്താപവും ഈ ഘട്ടത്തിൽ അയാൾ പ്രകടിപ്പിച്ചേക്കും. എങ്കിലും അടുത്ത നിമിഷംതന്നെ ഒളിവിൽ മദ്യപിക്കാനും താൻ മദ്യപിച്ചിട്ടേയില്ല എന്ന് കളവുപറയാനും അതു ഫലിച്ചില്ലെങ്കിൽ തന്റെ മദ്യപാനത്തെ വിവിധ കാരണങ്ങളുന്നയിച്ച് ന്യായീകരിക്കാനും ശ്രമിക്കുന്നു. അടുത്ത ഘട്ടത്തിൽ മദ്യപാനം തികച്ചും നിയന്ത്രണാതീതമാകുന്നു. ഒറ്റയ്ക്കിരുന്ന് കുടിക്കുവാനും സമയഭേദമില്ലാതെ തുടർച്ചയായി കുടിക്കുവാനുമുള്ള പ്രവണത ഇവിടെ കാണിക്കുന്നു. ഈ ഘട്ടത്തിൽ മദ്യപന്റെ ഏക ജീവിതലക്ഷ്യം, എങ്ങനെയെങ്കിലും തനിക്കാവശ്യമുള്ള മദ്യം സമ്പാദിക്കുക എന്നതാണ്. ബുദ്ധിപരവും സാൻമാർഗികവും സാമൂഹ്യവുമായ എല്ലാ തലങ്ങളിലും അധഃപതനം സംഭവിക്കുന്ന ഈ നിലയിലും മദ്യപാനത്തിനെതിരെ, തന്നെ ഗുണദോഷിക്കുന്നവരോട് അയാൾക്ക് വിരോധം മാത്രമേ തോന്നുകയുള്ളു. തന്റെ പഴയ സുഹൃത്തുക്കളിൽനിന്ന് അകന്നുമാറി, സാംസ്കാരികമായും സാമ്പത്തികമായും തന്നിൽനിന്ന് വളരെ താണ നിലവാരത്തിലുള്ളവരോടുമാത്രം അയാൾ സമ്പർക്കം പുലർത്തുന്നു. മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന പല മാനസികരോഗങ്ങളും പ്രത്യക്ഷമാകുന്നത് ഈ ഘട്ടത്തിലാണ്. മദ്യപാനം ആരംഭിച്ച് പത്തുപതിനഞ്ച് വർഷങ്ങൾകൊണ്ടായിരിക്കാം ഒരാൾ ഈ നിലയിൽ എത്തിച്ചേരുന്നത്. പരിണതഫലങ്ങൾ അതിമദ്യാസക്തി ഒരുവന്റെ കുടുംബജീവിതത്തെയും ഔദ്യോഗികജീവിതത്തെയും താറുമാറാക്കുകയും സാമൂഹ്യവും സാമ്പത്തികവും സാൻമാർഗികവുമായ അധഃപതനത്തിനു വഴിതെളിക്കുകയും ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് അതു കാരണമായിത്തീരുകയും ചെയ്യുന്നു. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും അതിമദ്യപാനംമൂലം കേടുസംഭവിക്കുന്നു. വയറ്റിൽവേദന, ഓക്കാനം, ഛര്‍ദ്ദി വിശപ്പില്ലായ്മ തുടങ്ങിയ ആമാശയരോഗങ്ങൾ അതിമദ്യാസക്തരിൽ സാധാരണമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ നല്ല പങ്കും ഇവരിലാണുണ്ടാകുന്നത്. മദ്യപാനത്തിന്റെ ഫലമായി സംഭവിക്കുന്ന ജീവകനാശം തലച്ചോറിനെയും ഞരമ്പുകളെയും ബാധിക്കുന്നു. അപസ്മാരരോഗികളില്‍  രോഗബാധയുണ്ടാകാനുളള സാധ്യത മദ്യപാനംമൂലം വർധിക്കുന്നു.                                                                                                                                                                                                 കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണങ്കിലും സന്തോഷത്തിനും സങ്കടത്തിനും സമാധാനത്തിനും ഒരു പ്രശ്നപരിഹാരിയായി മദ്യത്തിനു ഒരു കാരണവരുടെ സ്ഥാനം നല്‍കി സേവിക്കുകയാണു മലയാളികള്‍.....                                                                                                                                         ഷിബു.ജി

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...