2011, ജൂൺ 25, ശനിയാഴ്‌ച

അടുക്കള പുകയും

         ഏതു അച്ഛന്‍ വന്നാലും കേടു അമ്മക്കു തന്നെ.
എണ്ണക്കമ്പിനികള്‍ ചെണ്ട കൊട്ടുമ്പോള്‍ ആ താളത്തിനു തുള്ളിക്കയല്ലെ പൊതുജനങ്ങളെ....?ഇനി തുള്ളി ക്ഷീണിച്ചവരാരങ്കിലും തുള്ളാന്‍ മനസില്ലാന്നു പറഞ്ഞാലോ, അനുഭവം വേറെയാണേ...റോഡില്‍ വണ്ടി ഓടുകയില്ല, അടുക്കളയില്‍ തീയും പുകയില്ല,മണ്ണെണ്ണ വിളക്കു പോലും എരിയില്ല..  
       
       എന്നാല്‍ നമ്മുടെ ഭരണാധികാരികളുടെ വായ് മൊഴികള്‍  കേട്ടാലോ...? ഡീസല്‍ ലിറ്ററിനു മൂന്നു രൂപയും മണ്ണെണ്ണക്കു ലിറ്ററിനു രണ്ടു രൂപയും പാചകവാതകത്തിനു സിലിണ്ടര്‍ ഒന്നിനു വെറും അന്‍പതു രൂപയും കൂടുതല്‍ കൊടുത്തു എണ്ണക്കമ്പിനികളുടെ ദാരിദ്ര്യം മാറ്റിയെടുക്കണമെന്നാണു.

          കര്‍മ്മ ബോധമുള്ള ഭരണാധികാരികള്‍  പൊതു ജനങ്ങളുടെ ചുമലില്‍ എത്ര ഭാരം കയറ്റി വെച്ചാലും    കഴുതയെപോലെ ചുമക്കുമെന്നറിയാം.(പൊതു ജനത്തെ കഴുതകളാക്കും........)
         
          ഏതു ഭരണാധികാരിയാ സ്വന്തം കായിനു ഡീസലും, പെട്രോളും,പാചകവാതകവും,മണ്ണെണ്ണയും വാങ്ങുക...?ഇവര്‍ക്കിതു മുന്നിലെത്തിക്കുന്നു....ആര്...? ദൈവം!!! ദൈവമോ.....??? അല്ലാതെ പിന്നാരാ...?ആ...?

           ഇനി NH-ലും MC-റോഡുകളിലും കുതിരവണ്ടിയും കാളവണ്ടിയും ഉന്തുവണ്ടിയും ഇറക്കാമെന്നു വെച്ചാലും,   അടുക്കളയില്‍ ചുള്ളിക്കമ്പു കത്തിച്ചെങ്കിലും കഞ്ഞിവെക്കാവന്നു വിചാരിച്ചാലും,മെഴുകുതിരികത്തിക്കാമെന്നുറപ്പിച്ചാലും സര്‍ക്കാരു സമ്മതിക്കില്ല.എണ്ണക്കമ്പിനികള്‍ പട്ടിണീയാകില്ലേ...?

             അതുകൊണ്ടു ഏത് അച്ഛന്‍ വന്നാലും “പൊതുജനങ്ങള്‍ക്കു” അമ്മയുടെ കേടു തന്നെ!!!
       

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...