2012, മാർച്ച് 28, ബുധനാഴ്‌ച

ധ്യാനം... ആത്മ ബോധത്തിനു വേണമല്പഞ്ജാനം അതു ബോധത്തിന്റെ മൂലസ്ഥാനമാം ഹൃദയത്തിലാവണം

ധ്യാനം
ആത്മാവിന്‍ സ്വഭാവമാണു
ആനന്ദം
ഏതോ അറിവിന്റെ സ്പര്‍ശനമാണു
അനുഭവം

വിഞ്ജാനം കുറിക്കുന്നു
ആത്മഞ്ജാനവും വിഷയഞ്ജാനവും
ശുദ്ധഞ്ജാന സ്വരൂപമാണു
ആത്മാവു

അഹന്ത സമ്പര്‍ക്കത്തില്‍
വിഷയഞ്ജാനമാകുന്നു ആത്മാവു
മോഹഭംഗങ്ങളില്‍ ചിതറും മനസ്സു
അധമമാകുന്നു

ഏകാകാരമായി തന്നില്‍ നില്‍ക്കും
മനസല്ലോ ശുദ്ധം
ശുദ്ധമനസ്സാണു ബ്രഹ്മം
ഞ്ജാനിതന്‍ മനസ്സാണു ബ്രഹ്മം

ഞാന്‍ ഞാനെന്ന
അഖണ്ഡ ബോധം
കേവല ചിന്മയം
അനുഭവം

ആത്മ ബോധത്തിനു
വേണമല്പഞ്ജാനം
അതു ബോധത്തിന്റെ മൂലസ്ഥാനമാം 

ഹൃദയത്തിലാവണം  
                          
                    ഷിബു.ജി
                                                      

2012, മാർച്ച് 8, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത 
കരളു  പണ്ടേ കരിഞ്ഞുപോയന്കിലും
കറ പിടിചോരെന്‍  ചുണ്ടില്‍ തുളുംപുവാന്‍
കവിത പോലും  വരണ്ടു പോയെങ്കിലും 
ചിറകു നിവര്‍ത്തുവനവാതെ തൊണ്ടയില്‍ 
നിറയുകയാണ് ഒരു ഏകാന്ത രോദനം 
സ്മരണകള്‍ ദൂരെ സാഗരം തേടിയെന്‍ 
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും !!!
                                     ഷിബു .ജി 





ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...