നാടന്‍പാട്ട്.... നങ്ങേലി നാണി
തന്നനംതാനനം തന്നനം താനനം
താനനം താനനം തെയ് തിമിന്തോ
നങ്ങേലി നാണിക്കു മക്കളു നാലുപേര്‍
മക്കളു നാലും ആണ്‍മക്കളാണേ
നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍
നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു....
(തന്നനംതാനനം......)
തമ്പ്രാന്റെ വേളിയും ഓന്തു നാരേണനും
താനനം താനനം തെയ് തിമിന്തോ
വേളിതമ്പ്രാട്ടിക്കു കുളിമാറിവന്നപ്പോള്‍
ഓന്തു നാരായണന്‍ നാടുവിട്ടേ....
(തന്നനംതാനനം......)
നങ്ങേലി നാണി അലമുറയിട്ടേ
കെട്ട്യോനെ ആരാനും കൊന്നു തിന്നോ
കൊന്നതുമല്ല തിന്നതുമല്ല
തമ്പ്രാനെ പേടിച്ചു ഓടിയതാണേ....
(തന്നനംതാനനം......)
നാരേണനില്ലാത്ത നങ്ങേലിനാണിക്കു
നാട്ടുകാരൊക്കെയും താങ്ങും തണലുമായി
താങ്ങിലും തണലിലും നങ്ങേലിനാണി
മക്കളെ നാലെണ്ണം പെറ്റു കൂട്ടി....
(തന്നനംതാനനം......)
മക്കളു നാലും ആണ്‍ മക്കളാണേ
മക്കള്‍ക്കു അഛന്മാര്‍ നാലു പേരാണേ
നാരേണനാര്‍ക്കും അഛനല്ലേ
നങ്ങേലിനാണി അമ്മയാണേ....
(തന്നനംതാനനം......)
ഒന്നാമന്‍ ഓമന ഓമനകുട്ടന്‍
കുടിയടപ്പവകാശം തീര്‍ത്തു തമ്പ്രാന്‍ ,
രണ്ടാമന്‍ തണ്ടിലും മെയ്യഴകുള്ളവന്‍
മയ്യഴിക്കാരന്റെ സമ്മാനം നാണിക്കു,
മൂന്നാമന്‍ മുന്‍കോപി ഗോപിനാഥന്‍
കോമരം തുള്ളുന്ന പിള്ളനല്‍കി ,
നാലാമന്‍ നാട്ടിലെ മദ്ധ്യസ്ഥനാണേ
വാദ്യാരു നല്‍കിയ സമ്പാദ്യമാണേ....
(തന്നനംതാനനം......)
നങ്ങേലി നാണിക്കു മക്കളു നാലുപേര്‍
മക്കളു നാലും ആണ്‍മക്കളാണേ
നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍
നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു....
തന്നനംതാനനം തന്നനം താനനം
താനനം താനനം തെയ് തിമിന്തോ
നാടന്‍ പാട്ട് കൊള്ളാം.... :)
മറുപടിഇല്ലാതാക്കൂnalla paattu--
മറുപടിഇല്ലാതാക്കൂ