സ്ത്രീയും പുരുഷനും ഭുമുഖത്തെ രണ്ടു സൃഷ്ടികളാകുമ്പോൾ ലിംഗ ഭേദമനുസരിച്ചു വ്യത്യസ്തത പുലർത്തി ജീവിയ്ക്കുന്നവരാണു . എന്നിരുന്നാലും എല്ലാ മേഖലകളിലും ലിംഗ വ്യത്യസ്തത മറികടന്നു ഇന്ന് സ്ത്രീയും പുരുഷനും ഒപ്പത്തിനൊപ്പമായി മാറിയ സാഹചര്യത്തിലെത്തിയിരിയ്ക്കുന്നു .
സംസ്കാരത്തിന്റെ ഭാഗമായി സമൂ ഹത്തിൽ ചില വിലക്കുകൾസ്ത്രീകൾക്കു അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ടു .സ്ത്രീകളെ തങ്ങളുടെ അധീനതയില്‍ വരുത്തുവാനും ചൂഷണം ചെയ്യുവാനും വേണ്ടി ഉയർന്ന സമുദായിക പുരുഷപ്രമാണിമാർ ഉണ്ടാക്കിയ നിയമങ്ങളൊക്കെ കാലഹരണപ്പെട്ടു കഴിഞ്ഞു .
സ്ത്രീകൾ പുരുഷന്റെ ഒപ്പമെത്തപ്പെട്ടതിന്റെ പ്രധാന കാര്യങ്ങൾ സ്ത്രീ ധീരയായാതുകൊണ്ടും അവളെ വളരാന്‍ അനുവദിക്കാത്ത സാമൂഹിക നിയമങ്ങളോട് പടപൊരുതാനുള്ള ശക്തി അവളിലുള്ളതു കൊണ്ടുമാണ് . ഇന്നത്തെസ്ത്രീകൾ യഥാർത്ഥ ശക്തിയും വീര്യവും പുറമേനിന്നു വരില്ല എന്നു മനസ്സിലാക്കി അതു അവരുടെ ഉള്ളിൽ നിന്നു കണ്ടെത്തുന്നു. ഇന്നത്തെ സ്ത്രീകളുടെ ധീരത മനസ്സിന്റെ ഭാവമാണന്നും ശരീരത്തിന്റെ ഗുണമല്ലന്നും അവർ മനസ്സിലാക്കിയിരിയ്ക്കയാണ്.
ആദരണീയമായ സ്ഥാനമാണു സ്ത്രീക്ക്സമൂഹത്തിൽ നല്‍കിയിരിയ്ക്കുന്നതു .ഇക്കാര്യത്തില്‍ ശ്രേഷ്ഠമായ ഒരു പാരമ്പര്യവുമുണ്ടായിരുന്നു.പതിയെ അഥവാ ഭര്‍ത്താവിനെ നയിക്കുന്നവൾ എന്ന അർ ത്ഥത്തില്‍ പത്നി എന്നാണ് സ്ത്രീകളെ വിളിക്കുന്നത്. ഭര്‍ത്താവിനോടൊപ്പം ധര്‍മത്തിന്റെ മാര്‍ഗത്തില്‍ ചലിക്കുന്നവള്‍ സഹധര്‍മചാരിണിയായി. ഇത് ജീവിതത്തിലെ പുരുഷന്റെ ഒപ്പത്തിനു നില്ക്കുന്ന സ്ത്രീയുടെ സ്ഥാനമാണ് സൂചിപ്പിക്കുന്നത്.
തൊഴിൽ മേഖലകളിലും രാഷ്ട്രിയ സംസ്കാര സാമൂഹിക കാര്യങ്ങളിലും സ്ത്രീകൾ പുരുഷന്മാർക്കൊപ്പം കഴിവുകൾ തെളിയിച്ചു കഴിഞ്ഞു.
സങ്കല്പികമായ ആരാധനയുടെ കാര്യത്തിൽ പോലും ഈശ്വരനെ പുരുഷരൂപത്തിൽ ആരാധിയ്ക്കുമ്പോൾ സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുന്ന മഹത്തായ പാരമ്പര്യം നില നില്‍ക്കുന്നു ഇവിടെയും സ്ത്രീ പുരുഷനു ഒപ്പം വാഴ്ത്തപെട്ടിരിയ്ക്കുന്നു .
പ്രസവവേദനയും പ്രയാസങ്ങളും സഹിച്ച് പ്രവാചകന്മാർക്കും ഈശ്വരാവതാരങ്ങൾക്കും ജന്മം നല്കാൻ കഴിവുണ്ടായിരുന്നതു സ്ത്രീകൾക്കായിരുന്നു , ക്രിസ്തുവിനും കൃഷ്ണനും ബുദ്ധനുമൊക്കെ ജന്മം നല്കാൻ ഓരോ സ്ത്രീകൾ വേണ്ടിവന്നില്ലേ? ഇങ്ങനെയൊക്കെയുള്ള സ്ത്രീ, പുരുഷന്റെ അടിമയായി ജീവിതകാലം മുഴുവൻ കഴിയണമെന്നതിൽ യുക്തിയില്ലായ്മയും ഏറെ വൈരുദ്ധ്യവുമുണ്ട് . ഇതിനെക്കുറിച്ച് സമൂഹം ചിന്തിച്ച് തുടങ്ങണം
ജാതിമത ചിന്തകൾക്കു പോലും സ്ത്രീയെ തള്ളിപ്പറയാനാവില്ല. ഈശ്വരനെ അറിഞ്ഞവർക്കു സ്ത്രീപുരുഷന്‍ന്മാരെ ഭേദബുദ്ധിയോടെ കാണാനാവില്ല. അവർ സമദർശികളായിരിക്കും. എല്ലാ മത ഗ്രന്ഥങ്ങളിലും കാരുണ്യം, ദയ, ജ്ഞാനം, ഈശ്വരസത്ത എന്നിവയെ സൂചിപ്പിക്കുന്ന വാക്കുകൾ സ്ത്രീത്വവുമായി ബന്ധപ്പെടുത്തിയാണു ഉദ്ധരിച്ചിരിയ്ക്കുന്നത്..
സൃഷ്ടികളിൽ സ്ത്രീയും പുരുഷനും അവരുടെ ജൈവപ്രകൃതം കൊണ്ട് അങ്ങേയറ്റം വ്യത്യസ്തമായാതിനാലാണു തുല്ല്യരല്ലന്ന അവകാശ വാദം നില നിൽക്കുന്നതു. എന്നാൽ സ്ത്രീയും പുരുഷനും പരസ്പരസഹവർത്തികളായി തീരുമ്പോൾ പ്രകൃതിയുടെ താളലയം നിലനിർത്താൻ കഴിയുന്നു. സ്ത്രീയും പുരുഷനും പരസ്പരപൂരകശക്തികളായി മാറുമ്പോൾ എല്ലാ പൂർണ്ണതയും കൈവരിച്ചു ഒപ്പത്തിനൊപ്പം ആയിതീരുന്നു.
പുരുഷന്റെ സ്വാർത്ഥത പ്രകാരം സ്ത്രീയെ തരംതാഴ്ത്തിക്കൊണ്ടുള്ള നിയമം എവിടെയും എഴുതി വെയ്ക്ക പെട്ടിട്ടില്ല ,സ്ത്രീക്കു പുരുഷനോടൊപ്പമോ ഒരു പക്ഷേ, അതിലും ഉപരിയായ സ്ഥാനമോ സമൂഹത്തിൽ നൽകേണ്ടതുണ്ടു .