2011, മാർച്ച് 29, ചൊവ്വാഴ്ച

പ്രണയരാഗം

പ്രണയരാഗം
ചന്ദ്രികയാം പുഞ്ചിരിയില്‍ നിന്‍
ചുണ്ടൊരു ചെന്‍ തൊണ്ടിപ്പൂവായ്.....
നിന്‍ അധരധളത്തിലുതിരും
മധു നുകരുമ്പോള്‍,,,നിന്നെ പുണരുമ്പോള്‍....
ചന്ദ്രമുഖി നിന്‍ കണ്‍കളീല്‍ വര്‍ണ്ണപ്പീലികള്‍
നൃത്തമാടി ആനനദനൃത്തമാടി...
ചന്ദനമണമൂറും നിന്‍ തിരുമാറില്‍
ചെമ്പനീര്‍ പൂവായെന്‍ ചുംബനങ്ങള്‍....
ആചുംബന മദ്ദളലഹരിയില്‍ താഴികകുടങ്ങള്‍ ഉടഞ്ഞു,,,
നിന്‍ താമരപൊയ്ക നിറഞ്ഞു....അമൃതു ചൊരിഞ്ഞു.....
നീയൊരു വര്‍ണ്ണമയൂരമായ് മാറിയെന്‍
തംബുരു തന്ത്രിയില്‍ ശ്രുതിമീട്ടി....
ആ രാഗസൌന്ദര്യ ലഹരിയില്‍
നം ഇരുവരും ലയിച്ചു പോയി,,,
ഇരു മെയ്യും ചേര്‍ന്നലിഞ്ഞു പൊയീ.... 
ഷിബു.ജി

2011, മാർച്ച് 25, വെള്ളിയാഴ്‌ച

നീതിയും ബോധവും




നീതിയും ബോധവും


പാരിന്നു ദോഷമാം ജാതിമതത്തിന്റെ കോട്ടകള്‍
തകര്‍ത്തൊരു ഓര്‍മ്മയാക്കീടണം.....
നേര്‍വഴി താണ്ടുപോള്‍ കാണുന്ന കാഴ്ചകള്‍
ഉള്‍കാഴ്ചയോടെ കണ്ടു നടക്കണം....
കാണുമ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊക്കയും
കാണതിരിക്കുമ്പോള്‍ ഓര്‍മ്മയുണ്ടാകണം.....


         കരുത്തുള്ള മനസ്സിന്റെ പൊരുത്തങ്ങളൊക്കയും
         കുരുത്തം കെട്ടവര്‍ നടപ്പാതയാക്കണം....
         നീതി പീഢത്തിനെ കൊഞ്ഞണം കുത്തുന്ന
         നാറിയ ന്യയത്തെ കാറ്റില്‍ പറത്തണം.... 
         ന്യായവും നീതിയും വിറ്റു കാശാക്കുന്ന
         നീതിമാന്മാരെ ചാട്ടക്കടിക്കണം....


അടുത്തവന്‍ കഴുത്തു ഞെരിച്ചു കൊണ്ടാരും
അവനവന്‍ കനവിനു തേരു തെളിക്കല്ലെ.....
മനസ്സെന്ന കണ്ണാടിയില്‍ തെളിയുന്ന ചിത്രങ്ങള്‍
ഓര്‍മ്മതന്‍ ചായത്താല്‍ വര്‍ണ്ണങ്ങളാക്കണം.....
ചതിക്കുന്ന മനുഷ്യന്റെ കൊതിക്കുന്ന വാക്കുകള്‍
ഫലത്തോടറിയുവാന്‍ ജ്ഞാനമുണ്ടാകണം......


         കാമവെറിപുണ്ട കാട്ടള സര്‍പ്പത്തെ
         കരിരുമ്പു ഉലക്ക പ്രഹരമേല്‍പ്പിക്കണം.....
         നരഹത്യ ചെയ്യുന്ന പാപികരങ്ങളെ
         പാതള വീഥിയൊരുക്കി തുലക്കണം.....
         ന്യയം വിധിക്കുന്ന ന്യായാധിപന്റെ
         നാവിലുധിക്കണം ന്യയവിധി....


രാഷ്ട്രപിതാവിന്റെ നാമം ജപിക്കുന്ന 
രാഷ്ട്രീയക്കാരന്റെ പോയ് മുഖം കാണണം....
പാവങ്ങളെ ചൊല്ലി പള്ള വീര്‍പ്പിക്കുന്ന
പണീഗ്രഹങ്ങളെ കണ്ടങ്ങറിയണം.....
             
                                                                                                                                                  ഷിബു.ജി

2011, മാർച്ച് 22, ചൊവ്വാഴ്ച

ഭറ്ത്തൃഹരി

ഭത്തൃഹരി
           ശൃംഗാരശതകം എഴുതിയ ഭത്തൃഹരി വൈരാഗിയായപ്പോൾ എഴുതിയ വൈരഗ്യ ശ്തകത്തിൽ നിന്നു ഒരു ശ്ലോകം
          സ്തനൌ മാംസഗ്രന്ഥീ കനകകലശാ വിത്യൂപമിതൌ
          മുഖം  ശ്ലേഷ്മാഗാരം തദവി ച ശശാങ്കേന തുലിതം
           സ്രവന്മൂത്ര ക്ലിന്നം കരിവര ശിരസ്പറ്ദ്ധി ജഘനം
           മൂഹുറ്നിന്ദ്യം രൂപം കവിജന വിശേഷൈർ ഗുരുകൃതം
(വെറും)മാംസഗ്രന്ഥികളായ മുലകളെ സ്വറ്ണ്ണകുടങ്ങളോടാണു ഉപമിക്കുന്ന്ത്.കഫം ഉണ്ടാക്കുന്ന മുഖത്തെ ചന്ദ്രനു തുല്യം,മൂത്രം ഒഴുകി വൃത്തികെട്ടു കിടക്കുന്ന ജഘനത്തെ ഗജരാജന്റെ തല പോലെ(എന്നും പറയുന്നു)
വളരെ നിന്ദ്യമായ രൂപത്തെ പിന്നെയും പിന്നെയും മഹത്തായി കൊണ്ടാടുന്നു....
ഈ ഭത്തൃഹരി വൈദ്യനോ ശസ്ത്രഞ്ജനോ മറ്റോ ആയിരുന്നോ, ആറ്ക്കറിയം...?
                                                                                                   ഷിബു.ജി

2011, മാർച്ച് 21, തിങ്കളാഴ്‌ച

ഒരു നല്ല ദിവസം.....?

ഒരുനല്ല ദിവസം...?
          പ്രഭാതകിരണങ്ങളുടെ പുഞ്ചിരിയും ഇളം കുളീറ്കാറ്റിന്റെ തലോടലു മേറ്റു ഒരു നല്ല ദിവസത്തിനയി പ്രാറ്ത്ഥിച്ചു കൊണ്ടു  നാം ഉണരുന്നു.മനസ്സു തുറന്നു ശുഭദിനം ആശംസ്സിക്കുന്നു. കാണുന്ന കാഴ്ച എല്ലാം നല്ലതായിരിക്കണം,ചെയ്യുന്ന പ്രവൃത്തി നന്മ നിറഞ്ഞതായിരിക്കണം,പ്രവൃത്തിയില്നിന്നു കിട്ടുന്ന അനുഭവം വിഷമമില്ലത്തവ ആയിരിക്കണം, കേള്ക്കുന്ന വാറ്ത്ത ദു:ഖമില്ലത്തവയായിരിക്കണം....എങ്കിലെ നമ്മളാശംസിക്കുന്ന ദിനം ശുഭകരമാകുന്നുള്ളു.
               നഗ്ന നേത്രങ്ങള്ക്കു കുശുമ്പിന്റെ കറുത്ത കണ്ണട അണീഞ്ഞിരിക്കുന്ന ഈ ലോകത്തു കാണുന്നതെല്ലാം അശുഭം.ചെയ്യുന്ന പ്രവൃത്തിയിലൊക്കെ വഞ്ചനയും ചതിയും കാട്ടുന്നതുകൊണ്ടു കിട്ടുന്ന അനുഭവം വിഷമകരം.ആത്മബലം തകറ്ത്തെറിയുന്ന സംഭവങ്ങളാകട്ടെ ദു:ഖ വാറ്ത്തകള്കേള്ക്കാനിടയാക്കുന്നു..
               മനസ്സു കണ്ണടീപോലെയാണു.കണ്ണടിയില് തെളിയുന്ന രൂപം മാഞ്ഞു പോകുന്നു.മനസ്സിലു പതിയുന്ന കാര്യം ഒരിക്കലും മായാതെ കിടക്കുന്നു.യാദൃഛികമായി കാണുന്ന കാഴ്ചകളുപോലും! കാവല്ഭടന്മാരെ കാവലു നിറ്ത്തി ആഘോഷമാക്കുന്ന രാജ്യത്തിന്റെ നല്ലദിവസങ്ങളില്പോലും നാം എത്ര ഭയക്കുന്നു....
              ലോക സമാധാനത്തിന്റെ ഒരു നല്ല ദിവസം ശുഭമാക്കാനിനി എന്താണു ചെയ്യുക....?
ഷിബു. ജി

2011, മാർച്ച് 20, ഞായറാഴ്‌ച

ഓം നമോ ഗണപതേ ആവിഘനമസ്തു:

 ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബുഫല സാരഭക്ഷിതം
ഉമാസുതം ശോകവിനാശകരണം 
നമാമി വിഘ്നേശര പാദ പങ്കുജം.

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...