നീതിയും ബോധവും
പാരിന്നു ദോഷമാം ജാതിമതത്തിന്റെ കോട്ടകള്‍
തകര്‍ത്തൊരു ഓര്‍മ്മയാക്കീടണം.....
നേര്‍വഴി താണ്ടുപോള്‍ കാണുന്ന കാഴ്ചകള്‍
ഉള്‍കാഴ്ചയോടെ കണ്ടു നടക്കണം....
കാണുമ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊക്കയും
കാണതിരിക്കുമ്പോള്‍ ഓര്‍മ്മയുണ്ടാകണം.....
കരുത്തുള്ള മനസ്സിന്റെ പൊരുത്തങ്ങളൊക്കയും
കുരുത്തം കെട്ടവര്‍ നടപ്പാതയാക്കണം....
നീതി പീഢത്തിനെ കൊഞ്ഞണം കുത്തുന്ന
നാറിയ ന്യയത്തെ കാറ്റില്‍ പറത്തണം....
ന്യായവും നീതിയും വിറ്റു കാശാക്കുന്ന
നീതിമാന്മാരെ ചാട്ടക്കടിക്കണം....
അടുത്തവന്‍ കഴുത്തു ഞെരിച്ചു കൊണ്ടാരും
അവനവന്‍ കനവിനു തേരു തെളിക്കല്ലെ.....
മനസ്സെന്ന കണ്ണാടിയില്‍ തെളിയുന്ന ചിത്രങ്ങള്‍
ഓര്‍മ്മതന്‍ ചായത്താല്‍ വര്‍ണ്ണങ്ങളാക്കണം.....
ചതിക്കുന്ന മനുഷ്യന്റെ കൊതിക്കുന്ന വാക്കുകള്‍
ഫലത്തോടറിയുവാന്‍ ജ്ഞാനമുണ്ടാകണം......
കാമവെറിപുണ്ട കാട്ടള സര്‍പ്പത്തെ
കരിരുമ്പു ഉലക്ക പ്രഹരമേല്‍പ്പിക്കണം.....
നരഹത്യ ചെയ്യുന്ന പാപികരങ്ങളെ
പാതള വീഥിയൊരുക്കി തുലക്കണം.....
ന്യയം വിധിക്കുന്ന ന്യായാധിപന്റെ
നാവിലുധിക്കണം ന്യയവിധി....
രാഷ്ട്രപിതാവിന്റെ നാമം ജപിക്കുന്ന
രാഷ്ട്രീയക്കാരന്റെ പോയ് മുഖം കാണണം....
പാവങ്ങളെ ചൊല്ലി പള്ള വീര്‍പ്പിക്കുന്ന
പണീഗ്രഹങ്ങളെ കണ്ടങ്ങറിയണം.....
ഷിബു.ജി
good one..
മറുപടിഇല്ലാതാക്കൂ