മുഖങ്ങള്‍
സ്വന്തനനം തേടുന്ന മനസ്സിന്റെ തീരത്തു
സഹതാപ കൂമ്പാരം കൂന കൂട്ടുന്നുഅവഹേളനത്തിന്റെ പൊതിക്കെട്ടഴിച്ചപ്പോള്‍
ആദ്യം കണ്ടതു ആത്മമിത്രത്തിന്‍ മുഖം...!!!
വെളുക്കെ ചിരിക്കുന്ന കറുത്തമനസ്സിന്റെ
മുഖം മൂടിമാറ്റി നോക്കിയപ്പോള്‍
രക്തബന്ധത്തിന്റെ ശത്രുഭാവം കണ്ടു
എത്രയോ പൊട്ടിക്കരഞ്ഞുപോയി...!!!
തന്ത്രങ്ങള്‍ മെനഞ്ഞവര്‍ മന്ത്രങ്ങള്‍ ചൊല്ലി
ബന്ധങ്ങളെല്ലാം അറുത്തു മാറ്റി
സ്വന്തമല്ലാത്തവ ബന്ധനമാക്കി
ബന്ധമില്ലാത്തതെല്ലാം സ്വന്തവുമാക്കി...!!!
വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍
കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു
കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും
കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!