2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

മനസ്സില്‍ വിടര്‍ന്ന മോഹമാണോ ചുണ്ടില്‍ വിരിഞ്ഞ ചുംബനങ്ങള്‍.....

കൂട്ടായി

വിളക്കായി നില്‍ക്കാം 
അരികിലെന്നും 
അണയാതിരിക്കാന്‍ 
നീ മറയായി വേണം.....

നിഴലായി തുടരാം 
പിറകിലെന്നും 
അകലാതിരിക്കാന്‍ 
നിന്‍ മനസ്സു വേണം.....

തുണയായിരിക്കാം 
കൂട്ടിനെന്നും 
പിരിയാതിരിക്കാന്‍ 
നിന്‍ സ്നേഹം മതി.....

മിഴികള്‍ മൊഴിഞ്ഞതു 
പ്രണയമെങ്കില്‍ 
മിഴിനീരെന്തിനു 
ചൊരിയണം നീ ....

മനസ്സില്‍ വിടര്‍ന്ന 
മോഹമാണോ 
ചുണ്ടില്‍ വിരിഞ്ഞ 
ചുംബനങ്ങള്‍.....

1 അഭിപ്രായം:

  1. മിഴികളില്‍ നിറഞ്ഞ പ്രണയത്തില്‍
    മിഴിനീരിന്റെ ഉപ്പ് കലരാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...