ചുമടുതാങ്ങികള്‍
പണ്ട്
തലയില്‍
ഭാരമേന്തിചുമടുമായി
വരുന്നവന്റെ
തലക്കു തെല്ലൊരു
താങ്ങായി
വഴിയരികില്‍
നില്‍ക്കും
ചുമടുതാങ്ങികള്‍
അറിഞ്ഞിരുന്നില്ല
മുകളില്‍
കയറ്റി വെക്കുന്ന
ഭാരത്തിന്റെ
കാഠിന്യം !!
കരുത്തരായ
കരിങ്കല്ലുകള്‍
ഉറച്ചു നിന്നു
തൂണുകളായി,
തലയിലേന്തിയ
കടുത്ത ഭാരത്തെ
താങ്ങി വെച്ചു
മനുഷ്യനു
ആശ്വാസമായി
പണ്ടൊരു കാലം !!
ഇന്ന്
ആ കരിങ്കല്ലുകള്‍ക്കു
കയ്യ് കാലുകള്‍ മുളച്ചു
ജീവനുള്ള
പ്രതിഷ്ഠകളായിരുന്നു
തമോഗുണമില്ലാതെ
ഭരണം നടത്തി
ഭാരിച്ച ഭാരങ്ങള്‍
കെട്ടുകളായി കെട്ടി
മനുഷ്യന്റെ
തലയില്‍ വെച്ചു
പാവം
ചുമടു താങ്ങികളാക്കുന്നു !!
കൊള്ളാം നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂ