അഞ്ജാനമെന്നതു ഞാനറിയും ....മഞ്ഞളുപോലെ വെളുത്തിരിക്കും .
അപ്പോള്‍ മഞ്ഞളു വെളുത്തിരിക്കും അല്ലേ...?
മഞ്ഞളു വെളുത്തിരുന്നാല്‍ പിന്നെ അഞ്ജത ആളെ കൊല്ലുമന്നു പറയുന്നതില്‍ തെറ്റില്ല .
നമ്മുടെ രാജ്യത്തു ഭൂരിഭാഗം ജനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നമാണു ‘ദാരിദ്ര്യം’ എങ്കിലും അതെന്താണന്നു ആരെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ക്കു ശ്രീമാന്‍ രാഹുല്‍ഗാന്ധി മനസ്സിലാക്കിത്തരുന്നു .
മിനിമം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയല്ല ഈ ദാരിദ്ര്യം...!
ജീവിതം നിലനിലനിര്‍ത്താനാവശ്യമായ കിടപ്പാടമോ ആഹാരമോ ഉടുതുണിയോ ഇല്ലാത്ത അവസ്ഥയുമല്ല ഈ ദാരിദ്ര്യം...!
പിന്നെ ഏതവസ്ഥയാണന്നു ചോദിച്ചാല്‍ ...?
“ദാരിദ്ര്യമെന്നാല്‍ ഒരു മാനസികാവസ്ഥമാത്രമാണു .”
ദാരിദ്ര്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദരിദ്രവാസികളൊക്കെ അറിയാതെ പോയ മഹാകാര്യം ....
ദരിദ്രര്‍ മാനസികാവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക രോഗികള്‍ എന്നു വിചാരിക്കാം . ഈ മനോരോഗത്തിനുള്ള വളരെ ലളിതമായ പരിഹാരമാര്‍ഗ്ഗവും അദ്ദേഹം ഉരുവിട്ടിരിക്കുന്നു.
രാജീവ് ഗാന്ധി മഹിളാവികാസ് പരിയോജനയില്‍ അംഗം മാത്രമായാല്‍ മതി ....
എത്ര നിസ്സാരമായിട്ടാണു രാജ്യത്തെ ദാരിദ്ര്യം നിമ്മാര്‍ജ്ജനം ചെയ്തൂ ദാരിദ്ര്യരേഖക്കുള്ളില്‍പെട്ടു പോയവരെ സംരക്ഷണത്തിന്റെ ലക്ഷ്മണരേഖക്കൂള്ളിലൊതുക്കാനുള്ള തന്ത്രം .
ഇനി ദാരിദ്ര്യത്തില്‍ പെട്ടവര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയാല്‍ മതി.
അല്ലലുള്ള പുലിയിയെ ചുള്ളിയുള്ള കാടറിയു....!
ഷിബു.എസ്സ്.ജി
അഞ്ജാനമെന്നതു Alla അഞ്ജന0, aanu Kanmashi Ennartham.
മറുപടിഇല്ലാതാക്കൂ