വൈദ്യന്മാര്‍ക്കു പ്രദാനമായി വേണ്ടതു ഗുരുത്വവും കൈപ്പുണ്യവുമാണല്ലോ.വൈദ്യന്മാര്‍ നല്ലപോലെ ശാസ്ത്രനൈപുണ്യവും യുക്തിയും ബുദ്ധിയും ഉള്ളവരായിരിക്കും.ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്ന മഹാവൈദ്യനായിരുന്നു വയസ്കര അച്ഛന്‍ മൂസ്സ്. മരുന്നില്ലാതെ ബുദ്ധി ഉപയോഗിച്ചു അല്‍ഭുതകരമായി ചികിത്സ നല്‍കി ആപത്തുകള്‍ ഇല്ലാതാക്കുന്ന മഹാനായ വൈദ്യന്റെ ഒരു ചികിത്സ രീതി ഇതായിരുന്നു.
ഒരിക്കല്‍ ഒരു സ്ത്രീക്കു പ്രസവവേദന ആരംഭിച്ചതിന്റെ ശേഷം നാലു ദിവസം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. അഞ്ചാം ദിവസം കുഞ്ഞിന്റെ ഒരു കയ്യിന്റെ അറ്റം പുറത്തു കാണാനായി.സാദാരണ പ്രസവത്തിനു ശിരസ്സാണല്ലോ ആദ്യം കാപ്പെടുന്നതു .അങ്ങനെയല്ലാതെ ആദ്യം കയ്യ് പുറത്തെക്കു വന്നു കണ്ടതിനാല്‍ വയറ്റാട്ടികള്‍ക്കും മറ്റും വളരെ പരിഭ്രമവും വ്യസനവും ഉണ്ടായി.അക്കാലത്തു ആശുപത്രികളും ഡാക്കിട്ടര്‍മാരും ഇല്ലാതിരുന്നതിനാല്‍ ഇങ്ങനെയുള്ള സംഗതികള്‍ക്കു നാട്ടു വൈദ്യന്മാരെ ശരണം പ്രാപിക്കണമായിരുന്നു. അതിനാല്‍ സ്ത്രീയുടെ ആള്‍ക്കാരെല്ലാം കൂടി വയസ്കര അച്ഛന്‍ മൂസ്സിന്റെ അടുത്തു ഓടിയെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. അച്ഛന്‍ മൂസ്സവര്‍കള്‍ കുറച്ചു ആലോചിച്ചിട്ടു “ഒരു ഒരു ഇരുമ്പാണിയോ പിശ്ശാങ്കത്തിയോ വല്ലതും തീയത്തു കാണിച്ചു നല്ല പോലെ പഴുപ്പിച്ചു ആകുട്ടിയുടെ കയ്യിന്മേല്‍ വെച്ചാല്‍ മ്തി” എന്നു പറഞ്ഞു. സ്ത്രീയുടെ ആള്‍ക്കാര്‍ക്കു അങ്ങനെ ചെയ്യാന്‍ മനസ്സില്ലായിരുന്നു വെങ്കിലും വേറേ മാര്‍ഗ്ഗമില്ലാതിരുന്നതിനാലും അച്ഛന്‍ മൂസ്സ് അവര്‍കള്‍ പറഞ്ഞിട്ടു ചെയ്താല്‍ വരികില്ലയെന്ന വിശ്വാസം കൊണ്ടും അവര്‍ അങ്ങനെ ചെയ്തു.ഇരുമ്പു പഴുപ്പിച്ചു വെച്ച ഉടനെ ശിശു കയ്യ് അകത്തേക്കു വലിച്ചു .മാത്ര നേരം കഴിഞ്ഞപ്പോള്‍ സ്ത്രീ ക്രമപ്രകാരം പ്രസവിക്കുകയും ചെയ്തു.തള്ളക്കും പിള്ളക്കും യാതൊരു തരക്കേടും പറ്റിയില്ല..കുട്ടിയുടെ കയ്യു അല്പമൊന്നു പൊള്ളി അതിനു മൂസ്സ് തന്നെ ചികിത്സകള്‍ കൊടുത്തു കുട്ടിക്കു സുഖമാകുകയും ചെയ്തു .
ഏതാണ്ടു ഈ സ്ത്രീയുടെ അവസ്ഥയാണു കേരളത്തില്‍ നമ്മള്‍ കണ്ടു കൊണ്ടിരുന്നതു. ഈ പ്രസവവേദന മനുഷ്യസ്ത്രീകള്‍ക്കൊന്നും അല്ലന്നു ഓര്‍ക്കണം കേരളഭരണത്തിനായിരുന്നു. കയ്യു വെളിയിലും തല അകത്തുമായി പാടു കുറെപ്പെട്ടു.വേദനകൊണ്ടു പീളര്‍ന്നു പോകുമെന്ന അവസ്ഥ വരെ വന്നു. പിളര്‍ന്നു രണ്ടും രണ്ടു പാത്രമാക്കാനായി കച്ച കെട്ടി കയ്യിടെയും തലയുടെയും ഒപ്പം മറ്റു വാലുകളും.പഴയ മൂസ്സ് വൈദ്യന്റെ കാലമല്ല ഇപ്പോള്‍ കേരളമെങ്കിലും അങ്ങനെ ഓപ്പറേഷനു വേണ്ടി അഡ്മിറ്റാകാന്‍ ആരും തയ്യാറയില്ല.കീറി മുറിക്കുമ്പോള്‍ കയ്യു വെളിയില്‍ കാണിച്ചു കിടക്കുന്ന പിള്ളയോടൊപ്പം മറ്റു വല്ലതും ഈ ഗര്‍ഭത്തില്‍ നിന്നും പുറത്തുവരുമോന്നു പേടിയും.എന്നാല്‍ പിന്നെ ഒരേ ഒരു മാര്‍ഗ്ഗം ഡല്‍ഹിയന്നു കരുതി കയ്യും തലയുമായി അങ്ങോട്ടേക്കു ഓടി.ഈ അവസ്ഥയിലായതിന്റെ വിശദീകരണങ്ങള്‍ ഇങ്ങനെ “സരിതയുടെ ഊര്‍ജ്ജത്തില്‍ ഹരിത കേരളം , കണ്ട കോപ്പനും എരപ്പനും ഒക്കെ അതില്‍ ,ശാലു നര്‍ത്തനമാടിയതു ചുവടു മാറ്റി ചവിട്ടി , പാലു കാച്ചിയ ശാലുവിന്റെ വീട്ടു മുറ്റത്തു നിന്നു കൈകാണിച്ചു വിളിച്ചപ്പോള്‍ കരിക്കു കുടിക്കാന്‍ ചിലര്‍ ,കുടമാറ്റ ചടങ്ങു പോലെ നാടു ആഘോഷിക്കുന്ന മൊഴിമാറ്റം ഹോ... ബ്ബ ...ബ്ബ...ബ്ബൌ...എനിക്കു വയ്യായേ ഇപ്പോള്‍ പൊളക്കും......” ഇതെല്ലാം കേട്ടു സൂഷ്മ പരിശോദന നടത്തിയ ദല്ലിക്കാര്‍ മൂസ്സ് വൈദ്യന്റെ വിദ്യതന്നെ പ്രയോഗിച്ചു.കയ്യില്‍ ചുട്ടു പഴുപ്പിച്ച ഇരുമ്പു കഷ്ണം തന്നെ വെച്ചു കൊടുത്തു. കയ്യു അകത്തോട്ടു വലിച്ചു തല പുറത്തേക്കു വന്നു ഒരു സുഖ പ്രസവം...എല്ലാം ശുഭം: എന്നു പറയാന്‍ വരട്ടെ കയ്യില്‍ ശകലം പൊള്ളലേറ്റു തല്‍ക്കു കുഴപ്പവും ഇല്ല.പൊള്ളലേറ്റ കയ്യു വീണ്ടും പുകയുകയാണു.പുകച്ചിലു മാറ്റാന്‍ ഗ്രൂപ്പു തിരിഞ്ഞു ഔഷധപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ വാലുകളുടെ കയ്പ്ന്‍ കഷായം വേറയും.
ഈ പുകയുന്ന കയ്യുമായി എത്ര നാള്‍ ഈ ഭരണം തിരിക്കാന്‍ കഴിയും.നാടായാല്‍ അതിനൊരു നായകന്‍ വേണം.നാടിനെ നയിക്കുവാന്‍ സല്‍ബുദ്ധി ഉണ്ടായിരിക്കണം.ജനസേവ ചെയ്യുവാന്‍ അധികാരം അമരമാക്കുമ്പോള്‍ ജനപിന്തുണ തുഴഞ്ഞു മാറ്റി നിലയില്ലാ കയത്തിലെത്തുന്നു !!!!
ഷിബു . എസ്സ് .ജി
ഈ മൂസ്സ് പ്രയോഗം കൊള്ളാല്ലോ മാഷെ
മറുപടിഇല്ലാതാക്കൂഎന്തായാലും പൊള്ളൽ ഏറ്റ ഭാഗം ചികിത്സിച്ചു
ഭേദമാകുമോ എന്തോ അതോ സീരിയസ് ആയി മാറുമോ
എന്തായാലും കാത്തിരുന്നു കാണേണ്ട സംഗതി തന്നെ
ഇവിടെ ഇതാദ്യം
വീണ്ടും കാണാം
കാത്തിരുന്നു കാണാം
മറുപടിഇല്ലാതാക്കൂവീണ്ടും കാണാം നന്ദി Ariel mashe