2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

സച്ചിന്‍ പ്രിയപ്പെട്ട സച്ചിന്‍ ,,,, നൂറ്റീഇരുപതു കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ലാളിക്കുന്ന ഭാരതാംബയുടെ പുത്രനായി,,,ക്രീക്കറ്റിന്റെ ഇതിഹാസ പുരുഷനായി നിങ്ങളെ ഞങ്ങള്‍ക്കു വേണം!!!

സച്ചിന്‍ രാഷ്ട്രീയത്തില്‍ വഴുതി വീഴരുതെ!!!

         ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ക്രിക്കറ്റിലെ ഇതിഹാസം സച്ചിനു രാജ്യത്തിന്റെ ആദരവു.നൂറില്‍ നൂറു സെഞ്ച്വറി നേടിയ സച്ചിനു രാഷ്ട്രപതിയുടെ സ്നേഹോപഹാരമായി രാജ്യസഭാ അംഗത്വം നല്‍കി ഭരണ ഘടനയുടെ വ്യവസ്ത പാലിക്കുന്നു ശ്രീമതി രാഷ്ട്രപതി.

             ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയായിരിക്കണം രാജ്യസഭാംഗം എന്നും വ്യവസ്തയില്ലേ...? 
              
              അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ഏതു കോണില്‍ പോയിനിന്നാലും ഈ ക്രിക്കറ്റ്ദൈവത്തിനെ ജനങ്ങള്‍ തിരഞ്ഞെടുത്തയക്കില്ലേ രാജ്യസഭയിലേക്കു...?
ജനങ്ങള്‍ നല്‍കേണ്ട പദവി....രാഷ്ട്രപതിയുടെ പ്രശംസക്കു എന്തു പ്രസക്തി...?

              പട്ടാളക്കാരനായി അഭിനയിച്ച സിനിമാനടനും വ്യവസ്ത പ്രകാരം കേണല്‍ പദവി കിട്ടും അതാണു അവസ്ഥ!!!ക്രിക്കറ്റ് ദൈവത്തിനെ ഈ അവസ്ഥയിലെത്തിക്കാന്‍ കൂടികാഴ്ച നടത്തിയ സോണീയാജിക്കും വാ‍ലാളന്മാര്‍ക്കും പ്രത്യേക പ്രണാമം തന്നെ വേണം.സച്ചിന്റെ  തലയില്‍ ഈ പദവി കെട്ടിവെച്ചതു കോണ്‍ഗ്രസ്സിന്റെ ഒരു ഭരണ നേട്ടമായി  ഇനി മുതല്‍ പുലരുന്ന സുപ്രഭാതങ്ങളില്‍ കേള്‍ക്കാം.

              ക്രിക്കറ്റ് ഗ്രൌണ്ടില്‍ ബൌണ്ടറിയും സിക്സറും പായിച്ചു ബാറ്റില്‍ പൊടി പറത്തി ജനഹൃദയങ്ങളുടെ ഘരമായി മാറിയ സച്ചിന്‍ കോണ്‍ഗ്രസ്സുകാരൊരുക്കിയ രാജ്യസഭയുടെ പിച്ചില്‍ മറ്റൊരു ഇതിഹാസമായി മാറിയേക്കുമെന്ന കോണ്‍ഗ്രസ്സിന്റെ വല്ലാത്ത ശുഭ പ്രതീക്ഷ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ...?

              രാഷ്ട്രീയത്തില്‍ അപരിചിതനായ സച്ചിന്‍ ഇവിടെ ഇന്നിംങ്സു പൂര്‍ത്തിയാക്കണമെങ്കില്‍ അഴിമതിയുടെ കറപുരണ്ട രാഷ്ട്രീയക്കാരന്റെ കുപ്പായം അണീയേണ്ടിവരും.

               അഴുമതിയില്‍ മുങ്ങികുളീച്ചു വിദേശശക്തികള്‍ക്കു മുന്‍പില്‍ സകലതും അടിയറവു വെക്കുന്ന ജീര്‍ണ്ണിച്ച കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നാടകങ്ങളില്‍ സച്ചിനെ എന്തിനു വേഷം കെട്ടിക്കുന്നു...?

                സച്ചിന്‍ പ്രിയപ്പെട്ട സച്ചിന്‍ ,,,, നൂറ്റീഇരുപതു കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ലാളിക്കുന്ന ഭാരതാംബയുടെ പുത്രനായി,,,ക്രീക്കറ്റിന്റെ ഇതിഹാസ പുരുഷനായി നിങ്ങളെ ഞങ്ങള്‍ക്കു വേണം!!! 

                                                                                             ഷിബു.ജി





2012, ഏപ്രിൽ 23, തിങ്കളാഴ്‌ച

കടലും മലയും

കടലും മലയും


മദനമോഹിനിയായ
കടലമ്മതന്‍ മാറിലെ
തിരയിളക്കം കണ്ടൊരു

വന്‍ മല കാമരൂപം പൂണ്ടു
സടകുടഞ്ഞെഴുന്നേറ്റു...


മലയിടുക്കില്‍
മലവെള്ളപായ്ച്ചിലായി
ഒഴുകി...
നദിയായി...പുഴയായി...
കടലമ്മതന്‍ മാറിലേക്ക്


അവസാന തുള്ളി 
നീരുറവ പോലും
ഒഴുകി ....പാലരുവിയായി
കടലമ്മതന്‍ മാറിലെ
തിരയിളക്കമടക്കാന്‍

             ഷിബു.ജി

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

പൂവിന്റെ നൊമ്പരം... എന്റെ ഹൃദയദളങ്ങളിലമരും പ്രണയ ശലഭമേ

പൂവിന്റെ നൊമ്പരം
എന്റെ ഹൃദയദളങ്ങളിലമരും
പ്രണയ ശലഭമേ

നീയെന്‍ ഹൃദയാമൃതമാം
പ്രണയ മധു നുകര്‍ന്നു...
നിന്‍ ചിറകുകളാലെന്‍ 
ഇതളുകള്‍ തലോടി
മൃദുലവികാരമാം പൂമ്പൊടി
മേനിയില്‍ പൂശി...
പൂ മൊട്ടായിരുന്ന നാള്‍ മുതലെന്നില്‍
നീ തട്ടിയുണര്‍ത്തിയ മോഹം
പൂവായി വിരിഞ്ഞു നിന്‍
മേനിയില്‍ സ്നേഹം പുണരുവാന്‍....
എന്റെ മോഹങ്ങളെന്തന്നറിയാതെ
പറന്നു പോകരുതേ നീ
മറ്റൊരു പൂവിന്റെ സുഗന്ധം തേടി
മറ്റൊരു പൂവിന്റെ തേന്‍ നുകരാന്‍!!!
                                                           
                                          ഷിബു.ജി

2012, ഏപ്രിൽ 17, ചൊവ്വാഴ്ച

നീയെന്‍ പ്രഭാത പുഷ്പമായി വിടര്‍ന്നു പ്രണയം തുളുമ്പും മധു പകര്‍ന്നു...




സഖിയായ്
നീയെന്‍ പ്രഭാത പുഷ്പമായി വിടര്‍ന്നു
പ്രണയം തുളുമ്പും മധു പകര്‍ന്നു...
നീയെന്‍ സന്ധ്യാവിളക്കായി തെളീഞ്ഞു
ഹൃദയം നിറയെ പൊന്‍പ്രഭചൊരിഞ്ഞു....

നീയെന്‍ കനവില്‍ സഖിയായി മാറി
രാവിന്‍ കരളില്‍ കുളിരായി മാറി...
നിന്നെ പുണരുമെന്‍ ചുംബനമലരുകള്‍
അറിഞ്ഞു നിന്‍ മാറിലെ സുഗന്ധം...ആ ചന്ദന ഗന്ധം!!!

മാറിലെ ചെമ്പക മുട്ടുകള്‍ വിടര്‍ന്നു
നിന്‍ തരിളിതള്‍ അധരം തേന്‍ തുള്ളി കനിഞ്ഞു
നിന്‍ മിഴികളില്‍ പീലികള്‍ നര്‍ത്തനമാടി...
നീയൊരു വര്‍ണ്ണ മയൂരമായി
സഖിയായി നീയെന്നുമെന്‍ സഖിയായി...

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

വിഷുക്കണി..... കണീക്കൊന്ന പൂത്തൊരു പൊന്‍പുലരി ആര്‍ദ്രമായി പാടി വിഷുപ്പക്ഷി... സുന്ദരമീ ഉഷസ്സില്‍ വേണുനാദമൂതി കണ്ണാ നീ എന്നെ വിളിച്ചൂണര്‍ത്തില്ലേ... മുടിചാര്‍ത്തുലച്ചു തീര്‍ത്ഥം തളിച്ചു കാര്‍മുകില്‍വര്‍ണ്ണാ എന്നെ വിളിച്ചുണര്‍ത്തില്ലേ... കണ്ണാ നിന്‍ മുഖം കണികണ്ടുണരുമ്പോള്‍ മനസ്സൊരു കര്‍ണ്ണികാരമായി പൂത്തുലഞ്ഞു....

വിഷുക്കണി


മേടാമാസപ്പുലരിയില്‍ പൂത്തുലഞ്ഞു
കര്‍ണ്ണികാരമായെന്‍ മനസ്സ്....
കണ്ണിണകള്‍ക്കു പൊന്‍ കണിയായെന്‍
കണ്ണന്റെ തിരുമുന്നില്‍  കണിതട്ടമൊരുക്കി....
എന്റെ മനസ്സില്‍ നിന്നിറുത്തെടുത്തൊരാ
നന്മയില്‍ വിരിഞ്ഞ കൊന്നപ്പൂക്കളും.....
എന്റെ കരളിന്റെ കനവില്‍ വിളയിച്ച
കണ്മണി മുത്താം കണിവെള്ളരിയും.
കോടിമുണ്ടും  പൊന്‍നാണയത്തുട്ടും , 
കൈനീട്ടമയി ഞാനെന്‍ ഹൃദയവും
സമര്‍പ്പിക്കുന്നു കണ്ണാ നിന്‍ തൃപ്പാദങ്ങളില്‍....





























കണ്ണാ നിന്‍ കണ്ണിലെ നീലിമയാണോ
മേട നിലാവിനെ ഇത്ര തീഷ്ണമാക്കിയതു...
കണ്ണാ നിന്‍ പു ഞ്ചിരി നൈര്‍മല്യമല്ലോ
കണിക്കൊന്നപ്പൂക്കള്‍ക്കിത്ര ഹൃദ്യത പകര്‍ന്നതു...
കണ്ണന്റെ ഹൃദയത്തിന്‍ സ്നേഹമല്ലോ
ഈ വിഷുക്കാലം ഇത്ര മനോഹരമാക്കിയതു.
വിഷുപ്പക്ഷി പാടുമീ പുലര്‍കാലേ
കണ്ണനെ കണികണ്ടുണരുമീ വേളയില്‍
പൂത്തുലഞ്ഞൊരു കൊന്നപ്പൂവുപോലെ
കാണുന്നു നിന്നെ ഞാന്‍ ഭഗവാനേ.....



കണീക്കൊന്ന പൂത്തൊരു പൊന്‍പുലരി
ആര്‍ദ്രമായി പാടി വിഷുപ്പക്ഷി...
സുന്ദരമീ ഉഷസ്സില്‍ വേണുനാദമൂതി
കണ്ണാ നീ എന്നെ വിളിച്ചൂണര്‍ത്തില്ലേ...
മുടിചാര്‍ത്തുലച്ചു തീര്‍ത്ഥം തളിച്ചു
കാര്‍മുകില്‍വര്‍ണ്ണാ എന്നെ വിളിച്ചുണര്‍ത്തില്ലേ...
കണ്ണാ നിന്‍ മുഖം കണികണ്ടുണരുമ്പോള്‍
മനസ്സൊരു കര്‍ണ്ണികാരമായി പൂത്തുലഞ്ഞു....


നന്മ നിറഞ്ഞ വിഷു ആശൊസകള്‍
                                                    ഷിബു. ജി                                                 

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

ദു:ഖവെള്ളി.കഷ്ടതയും കുരിശും പേറി ജീവന്‍ മൃതിയാല്‍ തന്നോനേ ദേവേശാ! മിശിഹാ സുതനേ

ദു:ഖവെള്ളി....
കര്‍ത്താവേ നിന്റെ നാമത്തില്‍ സ്തോത്രം 
നിന്റെ കുരിശു മരണം മൂലം സകല സങ്കടങ്ങളില്‍ നിന്നും 
നീ  ഞങ്ങളെ മോചിതനാക്കിയിരിക്കുന്നു...     

 ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്ടറിനു തൊട്ടൂമുന്‍പുള്ള വെള്ളിയാഴ്ച ദിവസത്തെ ദു:ഖവെള്ളിയായി ആചരിക്കുന്നു.യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചൂ അവരുടെ കാലുകള്‍ കഴുകിവിനയത്തിന്റെ ഉദാത്തമാതൃക കാണിച്ച ദിവസമാണു പസഹാവ്യാഴം.യേശുകൃസ്തുവിന്റെ പീഡാസഹനത്തേയും  കാല്‍വരി മലയിലെ കുരിശു മരണത്തേയുംക്രൈസ്തവര്‍ അനുസ്മരിക്കുന്നതും ആചരിക്കുന്നതുമായ ദിനമാണു ദു:ഖവെള്ളിയാഴ്ച.
  
 കശമന എന്ന തോട്ടത്തില്‍ വെച്ചു യേശുവിന്റെ ശിഷ്യനായ യൂദാസ് മുപ്പതു വെള്ളികാശ്ശിനു പട്ടാളക്കാര്‍ക്കും മഹാപുരോഹിതന്മാര്‍ക്കും,പരീശന്മാര്‍ക്കും യെശുവിനെ കാണിച്ചു കൊടുത്തു.ബന്ധനസ്ഥനാക്കിയ യേശുവിനെ ഹന്നാവിന്റെ അടുക്കല്‍ കൊണ്ടുപോയി ചോദ്യം ചെയ്തു.കള്ളസാക്ഷികള്‍ പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.  “ നീ ദൈവപുത്രനായ കൃസ്തുവാണോ” എന്നുപുരോഹിതന്മാര്‍ ചോദിച്ചൂ. അതിനു ഞാനാകുന്നു എന്ന ഉത്തരം യേശു നല്‍കി.ദൈവഭൂഷണം പറഞ്ഞു പ്രചരിപ്പിച്ചു എന്ന കുറ്റത്തിനു അവര്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചു.ബന്ധസ്ഥാനാക്കി നാടുവാഴിയായ പിലാത്തൊസിനെ ഏല്‍പ്പിച്ചു
          
   മുള്‍ക്കിരീടംതലയില്‍ ചാര്‍ത്തി മരകുരിശു ചുമലിലേറ്റി അതിക്രൂരമായ ചാട്ടവാര്‍ പ്രഹരമേറ്റൂ ദൈവപുത്രനായ യേശു രണ്ടു കള്ളന്മാരുടെ നടുവിലായി ക്രൂശിച്ചു.ആറു മണിക്കൂര്‍ നേരംതീവ്ര വേദന  അനുഭവിച്ചു ഹൃദയം പിളരുന്ന ഒരു നിലവിളിയോടെ യേശു പ്രാണനെ വിട്ടു....

   കുരിശില്‍ നീ വെടിഞ്ഞു ജീവന്‍ 
   അതിനാലേ എന്നിലെ പുതുജീവന്‍ 
   തളീരണിഞ്ഞുണര്‍ന്നാല്ലോ
   നിന്‍ ദയാവായ്പിനായ് പാപിയാമടിയനെ 
   താവക കരതാരില്‍ കാത്തുകൊള്ളേണമേ....

കഷ്ടതയും കുരിശും പേറി 
ജീവന്‍ മൃതിയാല്‍ തന്നോനേ
ദേവേശാ!!! മിശിഹാ സുതനേ 
ഞങ്ങളെ കാത്തരുളീടണമേ!!!
                                                                          ഷിബു.ജി



ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...