“പൂജനീയാ മഹാഭാഗാ:പുണ്യാശ്ച ഗൃഹദീപ്തയ:
സ്ത്രിയ:ശ്രിയോ ഗൃഹസ്യോക്താസ്തസ്മാദ്രക്ഷ്യാ വിശേഷത:”
സ്ത്രീകള്‍ പൂജ അര്‍ഹിക്കുന്നവരാണു.കുടുംബത്തിന്റെ അലങ്കാരമാണു സ്ത്രീ .പവിത്ര മായ മനസ്സുള്ള സ്ത്രീ
വീടിന്റെ ഐശ്വര്യ മായി തെ ളിഞ്ഞു നില്‍ക്കുന്ന നിലവിളക്കു തന്നെയാണു . അതു കൊണ്ടു അവര്‍
എന്നും രക്ഷിക്കപ്പെടേണ്ടതാണു.സ്ത്രീ ആഗ്രഹിക്കുന്ന സംരക്ഷണം പുരുഷനില്‍ നിന്നാകുമ്പോഴാണു
അവര്‍ മഹാ ഭാഗ്യവതികള്‍ ആകുന്നതു.സ്ത്രീയെ സംരക്ഷിക്കുന്നതു പുരുഷന്റെ കര്‍മ്മവുമാണു . കര്‍മ്മ
ഫലമായി എല്ലാ ഐശ്വര്യവും ഒത്തു കൂടിയ സ്ത്രീത്വം നില നിര്‍ത്തുക എന്നതാണു സ്ത്രീയുടെ തത്വം.
കാലങ്ങളുടെ മാറ്റത്തില്‍ കര്‍മ്മങ്ങള്‍ മാറുന്നില്ല എങ്കിലും തത്വങ്ങള്‍ എല്ലാവരും മാറ്റുന്നു . സ്ത്രീത്വം
മാറുന്നു . വിശ്വാസയോഗ്യന്‍ അല്ലാത്തവരെ വിശ്വസിച്ചു ആഗ്രഹങ്ങള്‍ക്കു പിന്നാലെ മനസ്സിനെ
ഒഴുക്കുന്നു . മനസ്സിന്റെ ഈ ഒഴുക്കു .ഏറ്റവും വൃത്തി ഹീനമായ മാലിന്യത്തില്‍ പ്രവഹിച്ചു മനസ്സിനെ മലിനപ്പെടുത്തുന്നു. ഇവിടെ സ്ത്രീയുടെ തത്വവും മാറ്റുന്നു .സൌന്ദര്യറാണിമാരായി ആടയാഭരണങ്ങള്‍ അണിയുവാനും മണിമാളികപണിഞ്ഞു രാഞ്ജിയായി വാഴാനും മനസ്സില്‍ പൂതിയെന്ന ഒരു പൂതനയെ
ജനിപ്പിക്കുന്നു. സ്ത്രീ ഹൃദയത്തിലെ ഈ പൂതനയെ ലോകത്തിനു തിരിച്ചറിയാന്‍ കഴിയില്ല. ഈ പൂത
നയെ നിഗ്രഹിക്കുക എളുപ്പമാര്‍ഗ്ഗമല്ല .സര്‍വ്വനാശം വരുത്തി ലക്ഷ്യത്തിലെത്താന്‍ വിഷം പുരട്ടിയ
മുലയില്‍ പാലു നല്‍കുന്ന പൂതനയായിമാറുന്ന സ്വഭാവം.
ഏതു പൂതനകളായാലും അവരും നാരിമാരല്ലേ . നാടിന്റെ നാരായ വേരുകളല്ലേ .സഹായവും സംരക്ഷ
ണവും അത്യാവശ്യ കാര്യമാണല്ലോ കാറും വീടും തിരു മുന്‍പില്‍ പാലുകാച്ചിയപ്പോള്‍ ഇളനീരു
കുടിക്കാന്‍ ബഹുമാന്യന്മാര്‍.... ഫോണ്‍ കോളില്‍ കേളിയാടാന്‍ ജനപ്രതിനിധികള്‍.......... മാംസക്കച്ചവടത്തിനു വന്‍ നഗരങ്ങളില്‍ ദല്ലാളന്മാരായി പ്രമുഖര്‍ ഇങ്ങനെ സഹായ സംരക്ഷകന്‍ മാ
രുടെ മേല്‍വിലാസങ്ങള്‍ നാള്‍ക്കു നാള്‍ നീളുമ്പോള്‍ പാലു കാച്ചിനു പോയി ഊറിക്കുടിച്ച ഇളനീര്‍
ചിലരൊക്കെ ജനമധ്യത്തില്‍ ശര്‍ദ്ദിച്ചു വെക്കുന്നു .പൊതുജനം സഹിക്കണം !
കഥാപാത്രങ്ങള്‍ സ്ത്രീകളല്ലേ.....? അവര്‍ക്കും വേണ്ടേ സംരക്ഷണം...? ഇപ്പോള്‍ അവര്‍ സംരക്ഷണയി
ലാണു. ഐശ്വര്യവതികളായ വീടിന്റെ വിളക്കായല്ല. നാടിന്റെ വെളിച്ചം കെടുത്തിയ കുറ്റവാളികളായി
നിയമത്തിനു മുന്നില്‍ .....!!!