എന്തന്നറിയാതെ
***********
ഏഴിനേക്കാളും എളുതല്ലൊരുവനും
ഏഴായിട്ടു ഭാഗിച്ചുവെന്നാലും
ഏതിനേക്കാളും തരം താഴ്ന്നു പോകുന്നു
ഏതു നേരവും എന്തന്നറിയാതെ !!
അന്ധനാകാതെ അന്ധത കാട്ടുന്നു
അന്ധകാരത്തെ പഴിചാരി നില്‍ക്കുന്നു
അന്ധനായവന്‍ യാചിച്ചു ജീവിച്ചും
അന്ധകാരത്തില്‍ സ്വസ്തമായി നില്‍ക്കുന്നു !!
കര്‍മ്മം ചെയ്യുവാന്‍ കര്‍മ്മികളായവര്‍
കര്‍മ്മമെന്തന്നറിയാതെ നില്‍ക്കുന്നു
കര്‍മ്മബോധമോ എള്ളോളമില്ലാതെ
കര്‍മ്മബന്ധത്തില്‍ അധര്‍മ്മങ്ങള്‍ കാട്ടുന്നു !!
ഞ്ജാനമില്ലാതെ അഞ്ജത കാട്ടിയും
ഞ്ജാനിയേക്കാളും ന്യായം പുലമ്പുന്നു
ഞ്ജാനക്കേടുകള്‍ കാട്ടിപെരുകുമ്പോള്‍
ഞ്ജാനമാര്‍ഗ്ഗമോ അഞ്ജാതമാകുന്നു !!
***********
ഏഴിനേക്കാളും എളുതല്ലൊരുവനും
ഏഴായിട്ടു ഭാഗിച്ചുവെന്നാലും
ഏതിനേക്കാളും തരം താഴ്ന്നു പോകുന്നു
ഏതു നേരവും എന്തന്നറിയാതെ !!
അന്ധനാകാതെ അന്ധത കാട്ടുന്നു
അന്ധകാരത്തെ പഴിചാരി നില്‍ക്കുന്നു
അന്ധനായവന്‍ യാചിച്ചു ജീവിച്ചും
അന്ധകാരത്തില്‍ സ്വസ്തമായി നില്‍ക്കുന്നു !!
കര്‍മ്മം ചെയ്യുവാന്‍ കര്‍മ്മികളായവര്‍
കര്‍മ്മമെന്തന്നറിയാതെ നില്‍ക്കുന്നു
കര്‍മ്മബോധമോ എള്ളോളമില്ലാതെ
കര്‍മ്മബന്ധത്തില്‍ അധര്‍മ്മങ്ങള്‍ കാട്ടുന്നു !!
ഞ്ജാനമില്ലാതെ അഞ്ജത കാട്ടിയും
ഞ്ജാനിയേക്കാളും ന്യായം പുലമ്പുന്നു
ഞ്ജാനക്കേടുകള്‍ കാട്ടിപെരുകുമ്പോള്‍
ഞ്ജാനമാര്‍ഗ്ഗമോ അഞ്ജാതമാകുന്നു !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ