പ്രണയം
ഒരു കുഞ്ഞു പൂവായി വിരിഞ്ഞെന്നുമെന്നില്
സുഗന്ധം പരത്തും നിന് പ്രണയം
അതിനുള്ളിലൂറും മധു നുകരാന്‍
ഞാനൊരു ശലഭമായി നിന്നരികില്‍....
(ഒരു കുഞ്ഞു പൂവായി )
കുളിര് മഞ്ഞു തുള്ളികള്‍ മുത്തുകളായി
നിന് പൂവിതള്‍ മേനിയില്‍ ചൂടി നില്‍ക്കെ
പുണര്‍ന്നൊരു പ്രണയഗീതം മൂളി
കുളിര് തെന്നലായന്നും നില്ക്കട്ടെ ഞാന്‍.....
(ഒരു കുഞ്ഞു പൂവായി )
പൊന്നാമ്പല്പ്പൂവായി നീ നാണിച്ചു നിന്ന രാവില്‍
പൂനിലാവായി വന്നു നിന്റെ പൂവിതള്‍ തഴുകിഞാന്‍
ചുംബനങ്ങള്‍ തന്നു കവിളില്‍ കുങ്കുമം പൂശിയപ്പോള്‍
കണ്ടു നിന് മിഴികളില്‍ പ്രണയനീര് മുത്തുകള്‍.....
(ഒരു കുഞ്ഞു പൂവായി )
ഇരു ഹൃദയങ്ങളിലൊരൊരു മോഹമുണരന്നു
ഇളംകാറ്റൂ തഴുകുന്നു ഈണമായി മാനസം
രാഗമായി അലിയുന്നു സ്നേഹത്തിന് മൊഴികള്‍
താളമായിമാറുന്നു രണ്ടിളം മേനികള്....
(ഒരു കുഞ്ഞു പൂവായി )
ആശംസകൾ
മറുപടിഇല്ലാതാക്കൂ