പിറവി തന്ന പാതയിൽ
പിച്ച വെച്ചു നടന്നു പിന്നെ
അറിവിനായി വിദ്യതേടി
ആദ്യയാത്ര തുടങ്ങിഞാൻ
അറിവു തന്ന ബോധമേറ്റി
പിന്നെയും നടന്നു പോയി
അതിരുകൾ കടന്നു ചെന്ന്
ജീവിതത്തിലെത്തി ഞാൻ
ഭാരമായ ജീവിതവും
പേറി ഞാൻ യാത്രയായി
താങ്ങിനായി തണലിനാ-
യൊരുതാവളം തേടി ഞാൻ .
സ്നേഹമാം വാതലിൽ താവളമൊരുക്കി
ജീവിതം പകുത്തൊരു കുടുംബമാക്കി
ഭരങ്ങളേറ്റു യാത്രയാകുവാൻ
കൂട്ടിനായ് വന്നൊരു സ്നേഹപ്പക്ഷി
ആർദ്രമായ യാത്രയിൽ
നൊമ്പരത്തിൻ വീഴ്ചകൾ
നേർച്ചകൾ നേർന്നതിനു
പുണ്യമായി മക്കളും
മക്കളിൽ മാഹാത്മ്യമേറിയ നാളുകൾ
പാവകളാകുന്നു പാപിയാം നമ്മളും
പോകാം നമുക്കൊരു യാത്രയിനിയും
കൂട്ടിനായി വന്നയെന്റെ സ്നേഹപ്പക്ഷി
ജീവിതഭാരമിനി തോളിലില്ല
വാർദ്ധക്യമുണ്ടല്ലോ കൂട്ടായ് നമുക്ക്
സഫലമീയാത്രയെൻ സ്നേഹപ്പക്ഷി
പെരുവഴിയുണ്ടല്ലൊ നമുക്ക് പോകാൻ
shibu
SUPER SUPER SUPER
മറുപടിഇല്ലാതാക്കൂ