അമ്മതൻ ആഗ്രഹ രൂപത്തിലും
അമ്മയ്ക്കൊരോമൽക്കിടാവായി പിറന്ന
ആദ്യത്തെ കണ്മണി ഐശ്വര്യ ലക്ഷ്മി നീ ...
അമ്മമടിത്തട്ടിൽ മാറോടു ചേർന്നങ്ങു
അമ്മുഞ്ഞപ്പാലൂറിക്കുടിക്കുന്ന നേരത്തു
അമ്പിളിമാമനെ മാനത്ത് കാട്ടുവാനി
അച്ഛനരികിൽ ഇല്ലാതെ പോയി കുഞ്ഞേ ...
ബാല്യത്തിൽ ഓമനത്തുമ്പിയായി
നീ പാറിപ്പറന്നു നടന്നോരുകാലത്ത്
ദൂരത്തിരുന്നീയച്ഛനു കാണുവാനായില്ല
ഒമനകുഞ്ഞേ, നിന്റെ ലീലകളോരോന്നും ...
കൗമാര സുഗന്ധിയായി പൗർണ്ണമി തിങ്കളയി
പാവാടപ്പെണ്ണായി വളർന്നു നീ കുഞ്ഞേ
നാണം തുളുമ്പുന്ന കാന്തിയുമായി വന്നു
യൗവ്വനം നിന്നെ ഋതുമതിയാക്കി മുത്തേ ...
അറിവിന്റെ പീഠത്തിൽ സരസ്വതി നീയിന്നു
അച്ഛനും അമ്മയ്ക്കും പൊൻകണി നീയെന്നും
സൗഭാഗ്യ ലക്ഷ്മിയായി അരികിൽ നീ വേണം
നിൻ ജന്മം പുണ്യമാണു ഓമനപൈതലേ ...
ഈ സ്നേഹ വാത്സല്യം മുറിച്ചിടാതെ
മംഗല്യം കൊണ്ടൊരു പത്നിയാകും നീ
ദാമ്പത്യസൗഭാഗ്യ ലക്ഷ്മിയായി ഓമനേ,
സ്നേഹം തുളുമ്പുന്നൊരമ്മയാകും നീ ....
പത്നി ആയാലും മകളേ നീ, അമ്മയായാലും മകളേ നീ,
അച്ഛനും അമ്മയ്ക്കും എന്നെന്നും നീ
നെഞ്ചിലെ വാത്സല്യ പൊൻകുരുന്നല്ലേ
എന്നും പാറിപ്പറക്കുന്ന പൊൻതുമ്പിയല്ലേ ....
-----------ഷിബുഗോപാലൻ -------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ