2012, ഡിസംബർ 29, ശനിയാഴ്‌ച

പടിയിറങ്ങിപ്പോകും പഴയ കാലമേ പിന്നിലേക്കൊരു മിഴി നോക്കുമോ നീ...!!!


മടക്കയാത്ര 

പടിയിറങ്ങിപ്പോകും 
പഴയ കാലമേ 
പിന്നിലേക്കൊരു 
മിഴി നോക്കുമോ നീ...!!!

നീ വന്ന നാളെത്ര 
അലങ്കാരമാക്കി 
നീ തന്ന രാവെത്ര 
വറ്ണ്ണാഭമാക്കി 
നീ കാട്ടിയ സ്വപ്നങ്ങളു 
വിസ്മയമാക്കി 
ആടിയും പാടിയും 
നിന്നെ വരവേറ്റു...!!! 

ഇന്നു നീ പോകുന്നു 
ദു:ഖത്തിലാഴ്ത്തി 
പാപക്കനലുകളു 
നെഞ്ചിലെരിയിച്ചു 
എരിയുന്ന കനലിന്റെ 
പുകയിലോ വമിക്കുന്നു 
കത്തിക്കരിയുന്ന 
ജീവിത ഗന്ധം...!!! 

പക വെച്ചു 
പുലറ്ത്തിയവന്റെ 
പക തീറ്ക്കുവാനൊരുക്കി
ഇരുട്ടിന്റെ മറയത്തു 
ചോരക്കളം...!!! 
തളം കെട്ടിനിന്ന
ചോരയില്‍ പിടഞ്ഞു 
പ്രാണന് 
വെടിഞ്ഞവരെയോറ്ത്തു 
വിലപിക്കുന്നവരിലുണ്ടു 
മകനെ നഷ്ടമായ അമ്മമാരും 
അച്ചനെ കണ്ടു 
ആശ തീരാത്തമക്കളും 
പിന്നെ പൊന്നു താലി 
കഴുത്തിലണിയിച്ച 
ആത്മനാഥനെ  ഓറ്മ്മിച്ചു 
കണ്ണീരിന്റെ 
പുഴയിലൊഴുകുവാനും 
വിധിക്കപ്പെട്ട വിധവകളും...!!! 

പഴയ കാലമേ 
നിന്റെ മുഖമെത്ര ക്രൂരം
നീ കടന്നു 
പോകുമീ വേളയില്പോലും
ഈ  വീഥിയിലൊരു 
വേദിയൊരുക്കി 
കാമപിശാചുക്കളെ കൊണ്ടു 
കടിച്ചു കീറി കാമവെറിതീറ്ത്തു 
പ്രാണനെടുത്തൊരു 
പെണ്‍മനസ്സിന്റെ 
ശാപമേറ്റു വാങ്ങി 
പടിയിറങ്ങുകയോ...!!!

2012, ഡിസംബർ 23, ഞായറാഴ്‌ച

പെണ്ണായി പിറന്നവര്‍ മണ്ണായി തീരുംവരെ കണ്ണീരു കുടിച്ചു കഴിയണമോ.

ികാല

ഉണരുക
നീതിപീഠമേ
ഇനിയങ്കിലും
തുറക്കുക കണ്ണുകള്‍
ഈ വീഥീയില്‍...!

കാലമിതു കാലികം
കലി മൂത്തകാലം
കാമാഗ്നിജ്വാലയില്‍
എരിയുന്നു സ്ത്രീത്വം...!

കാമം ശമിപ്പിക്കാന്‍
ആര്‍ത്തിഭ്രമത്താല്‍
മാനഭംഗപ്പെടുത്തുന്നു
കൂടെപ്പിറപ്പിനെ
സഹോദരന്മാര്‍...!

മാതൃസ്നേഹം
നല്‍കേണ്ടൊരമ്മയും
മകളെ കാഴ്ചവെച്ചു
കാശു വാങ്ങി
കാവല്‍ നില്‍ക്കുന്നു
കാമഗോപുരത്തിന്റെ
സോപാന പീഠത്തില്‍...!

മാറിടം തുടിച്ചു
വളരുന്ന മകളെ
കാമദൃഷ്ടിയാല്‍ വീഴ്ത്തി
മൃഗക്കൊഴുപ്പടിഞ്ഞ
മനസ്സിനു രുചിക്കുവാന്‍
സ്വന്തം ചോരയെ
നക്കി ഉന്മാദമാടുന്ന
മനുഷ്യമൃഗമായി
പല പിതാക്കന്മാരും...!

നരജന്മമെടുത്ത
ചെന്നായ്കള്‍ കൂട്ടമായി
സഹയാത്രികയാം
പെണ്‍കരുത്തൊന്നിനെ
കടിച്ചു കീറി ചവിട്ടി മെതിച്ചു
കാമകേളിയാടിത്തിമിര്‍ത്തു
നഗ്നശരീരം വലിച്ചെറിയുന്നു...!

കലികാലികത്തില്‍
ഫണം വീടര്‍ത്തിയാടിയ
കാട്ടാളസര്‍പ്പങ്ങളാം
നരാധമന്മാരെ നിധിയായി
സൂക്ഷിക്കുന്നു നെയ്ച്ചോറു നല്‍കി
ഊട്ടിയും ഉറക്കിയും
ഇരുമ്പഴികള്‍ക്കുള്ളില്‍...!

നിയമം വിധിക്കണം
കഠിന ദണ്ഡനയായി
ഈ കാപാലികന്മാരുടെ
കാമദൃഷ്ടി പൂണ്ട കണ്ണുകള്‍
ചൂഴ്ന്നെടുത്തന്ധരാക്കി
ലിംഗഛേദനം നടത്തി
നീതി കാട്ടുവാന്‍...!

നീതി പീഠമേ
കണ്ണുകള്‍ തുറക്കു
പെണ്ണായി പിറന്നവര്‍
മണ്ണായി തീരുംവരെ
കണ്ണീരു കുടിച്ചു കഴിയണമോ...!

2012, ഡിസംബർ 20, വ്യാഴാഴ്‌ച

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....

 ിവാസ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരധ്യപാദുകംം
അരിവി മര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ.....

ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ.....

പ്രണയസത്യകം പ്രാണനായകം
പ്രണത കല്പകം സുപ്രഭാഞ്ചികം
പ്രണവ മന്ദിരം കീര്‍ത്തന പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.....

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.....

ത്രിതുഭുവാനര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിത പ്രദം
ഹരിഹരാത്മജം ദേവമാശ്രയേ.....

ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതി ഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ.....

കളമൃദുസ്മിതം സുന്ദരാരനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ.....

ശ്രിതജനപ്രിയം ചിന്തിത പ്രദം
ശ്രുതി വിഭൂഷണം സാധു ജീവനം
ശ്രുതി മനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ.....


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....

2012, ഡിസംബർ 18, ചൊവ്വാഴ്ച

കരളില്‍ കത്തിയ പ്രണയത്തിന്റെ ജ്വാലയില്‍ തിളച്ച മെയ്യഴകില്‍ കൊതിച്ച മനസ്സുകള്‍ ഫണം വിടര്‍ത്തിയ നാഗങ്ങളായി പിണഞ്ഞിഴഞ്ഞു പോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി....





 പ്രാവ്

ഇരുളില്‍ കവര്‍ന്ന പൊരുളിന്റെ
വില എന്തെന്നറിയാതെ
അരികില്‍ കിടന്നുറങ്ങുന്നിവന്റെ
അധരം കൊതിക്കുന്നു വീണ്ടും
വിരിയുന്ന ചുംബനപൂക്കളില്‍
നുരയുന്ന പ്രണയത്തിന്‍
മധുരം നുകരുവാന്‍.....

കനിയായി സൂക്ഷിച്ച നിധി
കവരുമ്പോള്‍ അരുതെന്നു
ചൊല്ലേണ്ട നാവിന്റെ തുമ്പില്‍
രുചിയായി പകര്‍ന്നതു
അറിയാതെ നുണഞ്ഞപ്പോള്‍
അറിഞ്ഞു പോയി കനവിലെ
അനുഭൂതിയെന്തന്നു.....

കരളില്‍ കത്തിയ
പ്രണയത്തിന്റെ ജ്വാലയില്‍
തിളച്ച മെയ്യഴകില്‍
കൊതിച്ച മനസ്സുകള്‍
ഫണം വിടര്‍ത്തിയ
നാഗങ്ങളായി പിണഞ്ഞിഴഞ്ഞു
പോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി....

                                                                                       ഷിബു.എസ്സ്.ജി
 

2012, ഡിസംബർ 14, വെള്ളിയാഴ്‌ച

ഒരു മുത്തമാചുണ്ടത്തു നല്‍കി ഇരുമിഴികളില്‍ നോക്കിയാ പരിഭവമകറ്റി ഈരാത്രി പുല്‍കുവാന്‍......

 ിലാവ്

നിശയുടെ മാറില്‍
ചുംബന മേകി
ചിരിതൂകിനില്‍ക്കുന്ന
തിങ്കള്‍മുഖീ ,നിന്‍
പൂനിലാവു തഴുകി
വിടര്‍ത്തിയ
പൂവിതള്‍ ചൊരിയും
പ്രണയ സുഗന്ധം
ഇളം കാറ്റിന്‍ കുളിരേറ്റു
നുകരുമ്പോള്‍ ,
ഈ രാവില്‍ ആശിച്ചു
ഞാനെന്‍ ആത്മ സഖി
അരികിലുണ്ടങ്കില്‍
ഒന്നു പുണരുവാന്‍ ,
ഒരു മുത്തമാചുണ്ടത്തു
നല്‍കി ഇരുമിഴികളില്‍
നോക്കിയാ പരിഭവമകറ്റി
ഈരാത്രി പുല്‍കുവാന്‍...... 

                                                         ഷിബു.എസ്സ്.ജി

2012, ഡിസംബർ 12, ബുധനാഴ്‌ച

സൃഷ്ടിയും കാലം സംഹാരവും കാലം ദൃഷ്ടിയില്‍പ്പെട്ടാല്‍ ഏതു സൃഷ്ടിയും കവര്‍ന്നെടുത്തു സംഹരിച്ചു ആര്‍ത്തിപൂണ്ടു വിശപ്പടക്കുന്നു കാലം !

 കാലം

കാമെന്ന്റിയാതെ
തുള്ളുന്കോങ്ങള്‍
ലക്കെടുതികള്ക്കു
റുതിയായിത്തീരുന്നു !

പ്തിബിംങ്ങള്‍
ണ്ടു ഭ്മിച്ചു ഭ്രാന്മായി  
സിച്ചു സഷ്ടിച്
ശാ ഗോപുങ്ളില്‍
പ്ത്യാളെല്ലാം
ശിപ്പിക്കുന്നു
ക്രര ദഷ്ടിയാല്‍ കാലം !

കാത്തിനില്
വും കാരുണ്വും
കാമെന്ന്റിയാതെ
മോവിരാന്തിയില്‍
ആര്‍ത്തിയായി
ലികാത്തില്‍ 
ഹോകുണ്മാകുന്നു
യൌവ്ങ്ങള്‍ !
 
ഷ്ടിയും കാലം
സംഹാവും കാലം
ഷ്ടിയില്‍പ്പെട്ടാല്‍
തു സഷ്ടിയും
വര്‍ന്നെടുത്തു   
സംരിച്ചു  
ആര്‍ത്തിപണ്ടു
വിശപ്ടക്കുന്നു കാലം !    
                                                                                                              ഷിബു.എസ്സ്.ജി 

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...