2012, ഡിസംബർ 14, വെള്ളിയാഴ്‌ച

ഒരു മുത്തമാചുണ്ടത്തു നല്‍കി ഇരുമിഴികളില്‍ നോക്കിയാ പരിഭവമകറ്റി ഈരാത്രി പുല്‍കുവാന്‍......

 ിലാവ്

നിശയുടെ മാറില്‍
ചുംബന മേകി
ചിരിതൂകിനില്‍ക്കുന്ന
തിങ്കള്‍മുഖീ ,നിന്‍
പൂനിലാവു തഴുകി
വിടര്‍ത്തിയ
പൂവിതള്‍ ചൊരിയും
പ്രണയ സുഗന്ധം
ഇളം കാറ്റിന്‍ കുളിരേറ്റു
നുകരുമ്പോള്‍ ,
ഈ രാവില്‍ ആശിച്ചു
ഞാനെന്‍ ആത്മ സഖി
അരികിലുണ്ടങ്കില്‍
ഒന്നു പുണരുവാന്‍ ,
ഒരു മുത്തമാചുണ്ടത്തു
നല്‍കി ഇരുമിഴികളില്‍
നോക്കിയാ പരിഭവമകറ്റി
ഈരാത്രി പുല്‍കുവാന്‍...... 

                                                         ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...