പ്രണയരാവ്
ഇരുളില്‍ കവര്‍ന്ന പൊരുളിന്റെവില എന്തെന്നറിയാതെ
അരികില്‍ കിടന്നുറങ്ങുന്നിവന്റെ
അധരം കൊതിക്കുന്നു വീണ്ടും
വിരിയുന്ന ചുംബനപൂക്കളില്‍
നുരയുന്ന പ്രണയത്തിന്‍
മധുരം നുകരുവാന്‍.....
കനിയായി സൂക്ഷിച്ച നിധി
കവരുമ്പോള്‍ അരുതെന്നു
ചൊല്ലേണ്ട നാവിന്റെ തുമ്പില്‍
രുചിയായി പകര്‍ന്നതു
അറിയാതെ നുണഞ്ഞപ്പോള്‍
അറിഞ്ഞു പോയി കനവിലെ
അനുഭൂതിയെന്തന്നു.....
കരളില്‍ കത്തിയ
പ്രണയത്തിന്റെ ജ്വാലയില്‍
തിളച്ച മെയ്യഴകില്‍
കൊതിച്ച മനസ്സുകള്‍
ഫണം വിടര്‍ത്തിയ
നാഗങ്ങളായി പിണഞ്ഞിഴഞ്ഞു
പോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി....
ഷിബു.എസ്സ്.ജി
പ്രണയ നിലാവ് ...
മറുപടിഇല്ലാതാക്കൂവിലാവ് നിറയട്ടെ ..മനം നിറയെ...
ആശംസകളോടെ
അസ്രുസ്
ഡിയര്‍ ഷിബു !
കൂടുതല്‍ പോസ്റ്റുകള്‍ വായിക്കണമെന്നുണ്ട്..പക്ഷെ ഈ കളര്‍ എനിക്ക് വായിക്കാന്‍ തടസ്സം നില്‍ക്കുന്നു !
ക്ഷമിക്കുക ...