കാലം
കാലമെന്തന്നറിയാതെതുള്ളുന്ന കോലങ്ങള്‍
കലക്കെടുതികള്ക്കു
അറുതിയായിത്തീരുന്നു !
പ്രതിബിംബങ്ങള്‍
കണ്ടു ഭ്രമിച്ചു ഭ്രാന്തമായി
രസിച്ചു സൃഷ്ടിച്ച
ആശാ ഗോപുരങ്ങളില്‍
പ്രത്യാശകളെല്ലാം
നശിപ്പിക്കുന്നു
ക്രൂര ദൃഷ്ടിയാല്‍ കാലം !
കാലത്തിനില്ല
ദയവും കാരുണ്യവും
കാലമെന്തന്നറിയാതെ
മോഹവിഭ്രാന്തിയില്
ആര്‍ത്തിയായി
കലികാലത്തില്‍
ഹോമകുണ്ഠമാകുന്നു
യൌവ്വനങ്ങള്‍ !
സൃഷ്ടിയും കാലം
സംഹാരവും കാലം
ദൃഷ്ടിയില്‍പ്പെട്ടാല്‍
ഏതു സൃഷ്ടിയും
കവര്‍ന്നെടുത്തു
സംഹരിച്ചു
ആര്‍ത്തിപൂണ്ടു
വിശപ്പടക്കുന്നു കാലം !
ഷിബു.എസ്സ്.ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ