കലികാലം
ഉണരുകനീതിപീഠമേ
ഇനിയങ്കിലും
തുറക്കുക കണ്ണുകള്‍
ഈ വീഥീയില്‍...!
കാലമിതു കാലികം
കലി മൂത്തകാലം
കാമാഗ്നിജ്വാലയില്‍
എരിയുന്നു സ്ത്രീത്വം...!
കാമം ശമിപ്പിക്കാന്‍
ആര്‍ത്തിഭ്രമത്താല്‍
മാനഭംഗപ്പെടുത്തുന്നു
കൂടെപ്പിറപ്പിനെ
സഹോദരന്മാര്‍...!
മാതൃസ്നേഹം
നല്‍കേണ്ടൊരമ്മയും
മകളെ കാഴ്ചവെച്ചു
കാശു വാങ്ങി
കാവല്‍ നില്‍ക്കുന്നു
കാമഗോപുരത്തിന്റെ
സോപാന പീഠത്തില്‍...!
മാറിടം തുടിച്ചു
വളരുന്ന മകളെ
കാമദൃഷ്ടിയാല്‍ വീഴ്ത്തി
മൃഗക്കൊഴുപ്പടിഞ്ഞ
മനസ്സിനു രുചിക്കുവാന്‍
സ്വന്തം ചോരയെ
നക്കി ഉന്മാദമാടുന്ന
മനുഷ്യമൃഗമായി
പല പിതാക്കന്മാരും...!
നരജന്മമെടുത്ത
ചെന്നായ്കള്‍ കൂട്ടമായി
സഹയാത്രികയാം
പെണ്‍കരുത്തൊന്നിനെ
കടിച്ചു കീറി ചവിട്ടി മെതിച്ചു
കാമകേളിയാടിത്തിമിര്‍ത്തു
നഗ്നശരീരം വലിച്ചെറിയുന്നു...!
കലികാലികത്തില്‍
ഫണം വീടര്‍ത്തിയാടിയ
കാട്ടാളസര്‍പ്പങ്ങളാം
നരാധമന്മാരെ നിധിയായി
സൂക്ഷിക്കുന്നു നെയ്ച്ചോറു നല്‍കി
ഊട്ടിയും ഉറക്കിയും
ഇരുമ്പഴികള്‍ക്കുള്ളില്‍...!
നിയമം വിധിക്കണം
കഠിന ദണ്ഡനയായി
ഈ കാപാലികന്മാരുടെ
കാമദൃഷ്ടി പൂണ്ട കണ്ണുകള്‍
ചൂഴ്ന്നെടുത്തന്ധരാക്കി
ലിംഗഛേദനം നടത്തി
നീതി കാട്ടുവാന്‍...!
നീതി പീഠമേ
കണ്ണുകള്‍ തുറക്കു
പെണ്ണായി പിറന്നവര്‍
മണ്ണായി തീരുംവരെ
കണ്ണീരു കുടിച്ചു കഴിയണമോ...!
പ്രതിശേദത്തിന്‍ തീ ജ്വാലകള്‍ ആളി കത്തട്ടെ ആശംസകള്‍
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തമായ കവിത. ഇന്നിന്റെ നേർചിത്രം. ലളിതമായതിനാൽ എല്ലാം മനസ്സിലായി
മറുപടിഇല്ലാതാക്കൂആശംസകൾ
നല്ല സ്പാർക്കിങ്ങ് കവിത
മറുപടിഇല്ലാതാക്കൂ