മടക്കയാത്ര
പടിയിറങ്ങിപ്പോകുംപഴയ കാലമേ
പിന്നിലേക്കൊരു
മിഴി നോക്കുമോ നീ...!!!
നീ വന്ന നാളെത്ര
അലങ്കാരമാക്കി
നീ തന്ന രാവെത്ര
വറ്ണ്ണാഭമാക്കി
നീ കാട്ടിയ സ്വപ്നങ്ങളു
വിസ്മയമാക്കി
ആടിയും പാടിയും
നിന്നെ വരവേറ്റു...!!!
ഇന്നു നീ പോകുന്നു
ദു:ഖത്തിലാഴ്ത്തി
പാപക്കനലുകളു
നെഞ്ചിലെരിയിച്ചു
എരിയുന്ന കനലിന്റെ
പുകയിലോ വമിക്കുന്നു
കത്തിക്കരിയുന്ന
ജീവിത ഗന്ധം...!!!
പക വെച്ചു
പുലറ്ത്തിയവന്റെ
പക തീറ്ക്കുവാനൊരുക്കി
ഇരുട്ടിന്റെ മറയത്തു
ചോരക്കളം...!!!
തളം കെട്ടിനിന്ന
ചോരയില്‍ പിടഞ്ഞു
പ്രാണന്
വെടിഞ്ഞവരെയോറ്ത്തു
വിലപിക്കുന്നവരിലുണ്ടു
മകനെ നഷ്ടമായ അമ്മമാരും
അച്ചനെ കണ്ടു
ആശ തീരാത്തമക്കളും
പിന്നെ പൊന്നു താലി
കഴുത്തിലണിയിച്ച
ആത്മനാഥനെ ഓറ്മ്മിച്ചു
കണ്ണീരിന്റെ
പുഴയിലൊഴുകുവാനും
വിധിക്കപ്പെട്ട വിധവകളും...!!!
പഴയ കാലമേ
നിന്റെ മുഖമെത്ര ക്രൂരം
നീ കടന്നു
പോകുമീ വേളയില്പോലും
ഈ വീഥിയിലൊരു
വേദിയൊരുക്കി
കാമപിശാചുക്കളെ കൊണ്ടു
കടിച്ചു കീറി കാമവെറിതീറ്ത്തു
പ്രാണനെടുത്തൊരു
പെണ്‍മനസ്സിന്റെ
ശാപമേറ്റു വാങ്ങി
പടിയിറങ്ങുകയോ...!!!