2012 ജൂലൈ 9, തിങ്കളാഴ്‌ച

സ്വപ്നസാഗരത്തിന്‍മേലേ നീലാകാശത്തിന്റെ പരവതാനിയില്‍ മഴവില്ലായി കുണുങ്ങി നിന്ന മഴമുകില്‍പ്പെണ്ണെ......


മഴമുകില്‍

സ്വപ്നസാഗരത്തിന്‍മേലേ  നീലാകാശത്തിന്റെ
പരവതാനിയില്‍ മഴവില്ലായി കുണുങ്ങി നിന്ന
മഴമുകില്‍പ്പെണ്ണെ......
നിന്റെ ഏഴുവര്‍ണ്ണങ്ങള്‍ കണ്ടെന്റെ ഉള്ളിലെ
മോഹങ്ങള്‍ മേഘങ്ങളായി പറന്നു പറന്നാ ‌‌-
സ്നേഹപര്‍വ്വതത്തിന്റെ  നെറ്റിയില്‍ പുണര്‍ന്നപ്പോള്‍.....
ഇളംതെന്നല്‍ കൊണ്ടെന്നെ തഴുകി തഴുകി 
നീ വര്‍ഷിച്ചൊരാ-തേന്‍തുള്ളികള്‍  
കുളിര്‍മയുള്ള പ്രണയമഴതുള്ളികളായിന്നെന്റെ
ഹൃദയങ്കണത്തിലെ പടിപ്പുര വാതിലിനകത്തു 
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ
നീരുറവയായി....അതിലൊരു പ്രണയം
ഒഴുകുന്നു നിനക്കായി....
      
                             ഷിബു.എസ്സ്.ജി

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍ തങ്കകതിരുകള്‍ വിടര്‍ത്തി പുഞ്ചിരിച്ചു....

  പുലരിമഴ

  

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ
ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍
തങ്കകതിരുകള്‍  വിടര്‍ത്തി പുഞ്ചിരിച്ചു....

കുയില്‍പ്പാട്ടിനു ഈണമായി ഇളംതെന്നല്‍ മൂളി
കുളിര്‍ക്കാറ്റായി തഴുകി പുലരിക്കു കുളിര്‍മയായി
പിച്ചിയും മുല്ലയും പുഞ്ചിരി പൂക്കളായി....

കുഞ്ഞിളം കുരുവികള്‍ വണ്ടുകള്‍ പൂമ്പാറ്റകള്‍
മുറ്റത്തെ ചെമ്പക പൂമരചില്ലയില്‍
മുത്തങ്ങളിട്ടു മധു നുകര്‍ന്നു.....

പിന്നെയും പിന്നെയും തീരത്ത മോഹമായി
മാനത്തു കാര്‍മേഘം തേരിലേറി
മാരുതന്‍ മന്ദമായി തേരുതെളിച്ചു പുലരിപെണ്ണിനെ ഈറനണിയിക്കുവാന്‍.....



















                                                                                               
                                                                                      ഷീബു. എസ്സ്. ജി
                                                                                     

2012 ജൂലൈ 3, ചൊവ്വാഴ്ച

വാക് ശരങ്ങള്‍ വന്നു കുത്തിത്തറച്ചന്റെ ഹൃദയം പിടഞ്ഞു പിടഞ്ഞു വീണു പോയി ശരശയ്യയില്‍ എന്റെ ഹൃദയം പിളരുന്നു കേഴുന്നു ശരശയ്യയില്‍......!!!

വാക് ശരങ്ങള്‍

വാക് ശരങ്ങള്‍ വന്നു കുത്തിത്തറച്ചന്റെ ഹൃദയം
പിടഞ്ഞു പിടഞ്ഞു വീണു പോയി ശരശയ്യയില്‍
എന്റെ ഹൃദയം പിളരുന്നു കേഴുന്നു ശരശയ്യയില്‍......!!! 

പഴികള്‍ മൊഴികള്‍ പരാതികള്‍ നിറച്ച
ഘോര വിഷത്തിന്റെ നാഗാസ്ത്രങ്ങള്‍ തൊടുത്തു വിട്ട
വില്ലാളി വീരന്മാരാരും അര്‍ജ്ജുനന്മാരായിരുന്നില്ല.....!!!

വസ്ത്രം പറിച്ചെറിഞ്ഞട്ടഹാസം മുഴക്കുന്ന
ദുശ്ശാസനാദികളായ മോഹ മനസ്സിന്റെ അടിമകളെയ്ത
വാക് ശരമേറ്റെന്റെ ഹൃദയം പിടയുന്നു ശരശയ്യയില്‍.....!!!

പെറ്റമ്മ പോലും കനിഞ്ഞില്ല എന്റെ അച്ഛന്റെ
നെറ്റിയില്‍ ഒരു അന്ത്യചുംബനമര്‍പ്പിക്കാന്‍
എന്റെ അച്ഛന്റെ നെറ്റിയില്‍ അന്ത്യചുംബനം ...അര്‍പ്പിക്കാന്‍.....!!!

അന്ത്യയാത്രക്കായി ഒരുങ്ങി കിടന്ന എന്റെ അച്ഛന്റെ പാദങ്ങളില്‍
രണ്ടുതുള്ളികണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല
ഈ പാപിയാം മകള്‍ക്ക്....!!!

എന്തു പാപമാണു നിന്‍ മിഴികള്‍ തേടി പിടിച്ചു ഈ മകളെ
പാപിയാക്കിയതു എന്റെ അമ്മേ നിന്നോടു
ചോദിക്കുന്നു ഞാന്‍ ചോരവാര്‍ന്നു കീറിയ മനസ്സുമായ്....!!!

മോഹങ്ങളൊന്നും ഇല്ലാത്ത ഒരു മനസ്സിന്റെ സ്നേഹം നിധിപോലെ
ചരടില്‍ കൊരുത്തെന്റെ കഴുത്തില്‍ താലിയായി ചാര്‍ത്തിയതോ
നീ എന്നെ പാപിയായി കണ്ടതമ്മേ.....!!!

ശക്തിയാണു സ്നേഹമാണു സത്യമായ മിഥ്യായാണു
അമ്മയെന്ന സത്യം ഓര്‍ക്കുവാന്‍
ഏതു മാതാവിന്‍ പുത്രിയായി ജനിക്കണം അമ്മേ.... ഇനിയും നീ.....!!!
                                                                              ഷിബു.എസ്സ്.ജി

2012 ജൂലൈ 2, തിങ്കളാഴ്‌ച

മഴ നനഞ്ഞവള്‍ ======== മഴ നനഞ്ഞു നിന്നവള്‍ മനം കുളിര്‍ത്തു നിന്നവള്‍ മഴ നനഞ്ഞ മാറിടത്തില്‍ തുടുത്തു നിന്ന മൊട്ടുകള്‍ ....

മഴ നനഞ്ഞവള്‍

മഴ നനഞ്ഞു നിന്നവള്‍
മനം കുളിര്‍ത്തു നിന്നവള്‍
മഴ നനഞ്ഞ മാറിടത്തില്‍
തുടുത്തു നിന്ന മൊട്ടുകള്‍
മുത്തു മുത്തു തുള്ളികള്‍
മുത്തമിട്ട തുള്ളികള്‍
ചുണ്ടിലൂറും തുള്ളികള്‍
തേന്‍ മഴത്തുള്ളികള്‍
മുടിയിഴകള്‍ തഴുകിയ
പ്രണയമഴതുള്ളികള്‍
തളിരിളം മേനിയില്‍
പുളകമയി പുല്‍കുമ്പോള്‍
കിലുകിലേ ചിരിച്ചവള്‍
കുളിര്‍മഴപ്പണ്ണായി
നനു നനുത്ത മേനിയില്‍
മഴമുകില്‍ വര്‍ണ്ണമായി....

മുത്തു മുത്തു തുള്ളികള്‍
മുത്തമിട്ട തുള്ളികള്‍
ചുണ്ടിലൂറും തുള്ളികള്‍
തേന്‍ മഴത്തുള്ളികള്‍
മുടിയിഴകള്‍ തഴുകിയ
പ്രണയമഴതുള്ളികള്‍
തളിരിളം മേനിയില്‍
പുളകമയി പുല്‍കുമ്പോള്‍
കിലുകിലേ ചിരിച്ചവള്‍
കുളിര്‍മഴപ്പണ്ണായി
നനു നനുത്ത മേനിയില്‍
മഴമുകില്‍ വര്‍ണ്ണമായി....

                                     
                                ഷിബു.എസ്സ്.ജി
                                   

2012 ജൂലൈ 1, ഞായറാഴ്‌ച

മണലാരണ്യത്തിലെ എരിയുന്ന വറചട്ടിയില്‍ പൊരിയുന്ന മനസ്സുകളിന്നു കേഴുന്നു ഒരു മഴക്കായി.... ഒരു കുളിര്‍ മഴക്കായീ‍.....

ഒരു മഴക്കായി

 കേഴുന്ന വേഴാമ്പലിന്‍ തേങ്ങലിന്‍മനസ്സുമായി
മാനത്തു നോക്കി ഗദ്ഗദം പൂണ്ടൊരു മഴക്കായി.....
ഒരു മഴക്കായി.....ഒരു ചാറ്റല്‍ മഴക്കയി...
മണലാരണ്യത്തിലെ എരിയുന്ന വറചട്ടിയില്‍
പൊരിയുന്ന മനസ്സുകളിന്നു കേഴുന്നു
ഒരു മഴക്കായി.... ഒരു കുളിര്‍ മഴക്കായീ‍.....
തീക്കാറ്റു വീശുന്നു മണല്‍ക്കാടു പുകയുന്നു
മണല്‍മരക്കൂട്ടങ്ങള്‍ ആര്‍ദ്രമായി കേഴുന്നു
ഒരു മഴക്കായി ....ഒരിറ്റു പ്രാണജലത്തിനായി....
കുളിര്‍ മഴ പെയ്യിക്കും മേഘങ്ങള്‍ പോയിന്നു
മോഹങ്ങള്‍ എരിയുന്ന കനല്‍ക്കാറ്റായി വീശുന്നു....
ഒരു മഴ പെയ്തെങ്കില്‍ നീറൂന്ന മനസ്സുകളുടെ പുകയടക്കാന്‍
ഒരു തുള്ളിയെങ്കിലും ചാറ്റല്‍ മഴയായി...!!!


                                                               ഷിബു.എസ്സ്.ജി

2012 ജൂൺ 9, ശനിയാഴ്‌ച

മുഖങ്ങള്‍ .....വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍ കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!

മുഖങ്ങള്‍ 

സ്വന്തനനം തേടുന്ന മനസ്സിന്റെ തീരത്തു
സഹതാപ കൂമ്പാരം കൂന കൂട്ടുന്നു
അവഹേളനത്തിന്റെ പൊതിക്കെട്ടഴിച്ചപ്പോള്‍
ആദ്യം കണ്ടതു ആത്മമിത്രത്തിന്‍ മുഖം...!!!

വെളുക്കെ ചിരിക്കുന്ന കറുത്തമനസ്സിന്റെ
മുഖം മൂടിമാറ്റി നോക്കിയപ്പോള്‍
രക്തബന്ധത്തിന്റെ ശത്രുഭാവം കണ്ടു
എത്രയോ പൊട്ടിക്കരഞ്ഞുപോയി...!!!

തന്ത്രങ്ങള്‍ മെനഞ്ഞവര്‍ മന്ത്രങ്ങള്‍ ചൊല്ലി
ബന്ധങ്ങളെല്ലാം അറുത്തു മാറ്റി
സ്വന്തമല്ലാത്തവ ബന്ധനമാക്കി
ബന്ധമില്ലാത്തതെല്ലാം സ്വന്തവുമാക്കി...!!!

വാക്കുകള്‍ നല്‍കിയ കാരിരുമ്പാണികള്‍
കാലങ്ങള്‍ പോയിട്ടും കരളില്‍ തറക്കുന്നു
കാലചക്രങ്ങള്‍ എത്ര തിരിച്ചിട്ടും
കോലങ്ങള്‍ മാറാത്ത ശീലങ്ങളായി...!!!


                                               ഷിബു. ജി




 
 

2012 ജൂൺ 8, വെള്ളിയാഴ്‌ച

ഓര്‍മ്മയിലെ നെല്‍പ്പാടം....സ്വപ്നങ്ങള്‍ വിത്തു വിതച്ചു കൊയ്ത കര്‍ഷക ഹൃദയത്തിന്‍ കതിരുകളിന്നു വയലേലകളുടെ കുഞ്ഞു സ്വപ്നങ്ങളായി വയ്കോലിനൊപ്പം കരിഞ്ഞുപോയി...!!!

ഓര്‍മ്മയിലെ നെല്‍പ്പാടം
ചേറും ചെളിയും ഉഴുന്നു മറിച്ചു
വിത്തു വിതക്കുവാനിന്നാരുമില്ല
പാടത്തെ വെയിലേറ്റു പാട്ടുകള്‍ പാടി
ഞാറു നടുവാനിന്നാരുമില്ല....

ഹരിതാഭയാര്‍ന്നൊരു നെല്‍ച്ചെടി വിളയുന്ന
മരതക പൂന്തോട്ടമിന്നെവിടെ
ഋതുഭേദങ്ങളില്‍ വര്‍ണ്ണങ്ങളണിയുന്ന
സ്വര്‍ണ്ണ മരീചിക മറഞ്ഞു പോയെങ്ങോ ....

പച്ചക്കതിരുകള്‍ കൊത്തിപ്പറക്കുന്ന
പച്ചപ്പനംതത്ത കൂട്ടങ്ങളിന്നു
പച്ചിലക്കാടുകള്‍ തേടിപ്പോയി
കതിരു കാണാക്കിളിക്കൂട്ടങ്ങളായി...


സ്വര്‍ണ്ണക്കതിരുകള്‍ കിലുകിലാ ചിരിക്കുന്ന
നെല്‍ക്കതിര്‍പ്പാടമോ സ്വപ്നമായി
വര്‍ണ്ണപ്പൊലിമയില്‍ മിന്നിത്തിളങ്ങുന്ന
മണിമന്ദിരങ്ങളായി വയലേലകള്‍....


സ്വപ്നങ്ങള്‍ വിത്തു വിതച്ചു കൊയ്ത
കര്‍ഷക ഹൃദയത്തിന്‍ കതിരുകളിന്നു
വയലേലകളുടെ കുഞ്ഞു സ്വപ്നങ്ങളായി
വയ്കോലിനൊപ്പം കരിഞ്ഞുപോയി...!!!


                                                ഷിബു.ജി


 

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...