2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

നിലാവൂള്ള രാത്രിയില്‍ നിശാഗന്ധി പൂത്തപോലെ വിടര്‍ന്നു നിന്‍ മുഖമെന്‍ മനസ്സിന്റെ പൂങ്കാവനത്തില്‍...!

        പ്രണയരാവ്

നിലാവൂള്ള രാത്രിയില്‍
നിശാഗന്ധി പൂത്തപോലെ
വിടര്‍ന്നു നിന്‍ മുഖമെന്‍
മനസ്സിന്റെ പൂങ്കാവനത്തില്‍...!

സുഗന്ധം പരത്തി നീ
സുമംഗലിപെണ്ണായി വന്നു
പനനീര്‍ തുള്ളിപോലെന്‍
പ്രണയംതുളുമ്പി നിന്നു...!

ഇളംതെന്നല്‍ ഈണം മൂളി 
കൂളിരായി തഴുകുമ്പോള്‍
പ്രണയശലഭമായൊന്നു
പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!

മധുരം ചൊരിയും നിന്‍
പുഞ്ചിരിയദരത്തില്‍
പ്രണയം കിനിയും
തേന്‍ തുള്ളി നുകരും ഞാന്‍...!

നിലാവില്‍ ഈ നീലരാവില്‍
സഖീ നീയെന്‍ മന്ദാരപുഷ്പമായി
പരിമളം പുല്‍കി നിദ്രയിലമരാം
ഈ രാവിലൊന്നായലിഞ്ഞു ചേരാം...!

                                                                                                                 ഷിബു.എസ്സ്.ജി

2012 ജൂലൈ 28, ശനിയാഴ്‌ച

വിഷവിത്തു മുളപ്പിച്ചു വിളകൊയ്തു മാറ്റുമ്പോള്‍ വിതുമ്പുന്നു ജന്മങ്ങള്‍ ബലിയാടുകളാകുന്നു പ്രാണനെടുക്കുന്ന ഭോജനശാലകള്‍ കാണാതെ പോകുന്നു കാണേണ്ടവര്‍....!!!

വിഷവിത്തുകള്‍

വിഷമൊണ്ടു വിശപ്പിനായി കഴിക്കുന്ന ചോറിലും
കുടിക്കുന്ന ദാഹജലത്തിലും പ്രാണവായുവില്‍പ്പോലും
പൊലിയുന്നു ജീവന്‍ ദുരന്തമായി വന്നു
ഓരോ വിപത്തിനും കളിയരങ്ങാകുന്നു.....!!!

വിഷവിത്തു മുളപ്പിച്ചു വിളകൊയ്തു മാറ്റുമ്പോള്‍
വിതുമ്പുന്നു ജന്മങ്ങള്‍  ബലിയാടുകളാകുന്നു
പ്രാണനെടുക്കുന്ന ഭോജനശാലകള്‍   
കാണാതെ പോകുന്നു കാണേണ്ടവര്‍....!!!

ഉദരരോഗങ്ങള്‍ക്കു വരവേല്‍പ്പു നല്‍കുവാന്‍
അണുക്കളെ അണി നിരത്തി ഒരുക്കുന്നു കുടിവെള്ളം
പരിശുദ്ധ പാലിന്റെ ഗുണമേന്മ കൂട്ടുവാന്‍
വിഷദ്രവ്യം കലര്‍ത്തിയും ലാഭങ്ങള്‍ നേടുന്നു...!!!

മധുരം കിനിയുന്ന പഴങ്ങളില്‍ പൂശുന്നു
പല വര്‍ണ്ണങ്ങളില്‍ തിളങ്ങുന്ന നിറമുള്ള വിഷങ്ങള്‍
പുഴുക്കള്‍ നുരച്ചു ജീര്‍ണ്ണിച്ച മാംസകഷണങ്ങള്‍
രുചിയായ പലഹാരപ്പൊതിയായി മാറ്റുന്നു....!!!


ചോര കുടിച്ചു കരളു കാര്‍ന്നു തിന്നു വളരുന്നു നമ്മളില്‍
ഒരു മാരകരോഗത്തിന്റെ കരുത്തുള്ള അണുമക്കള്‍
തളരുന്ന മനസ്സിനു താങ്ങുകളില്ലാതെ 
തകര്‍ന്നടിഞ്ഞു പൊലിഞ്ഞു പോകുന്നു  ജീവിതം....!!!
                                                               
                                                               ഷിബു.എസ്സ്.ജി                    

2012 ജൂലൈ 18, ബുധനാഴ്‌ച

അടുത്തൊരു ആല്‍മരക്കൊമ്പത്തിരിക്കുന്ന ആണ്‍കുയില്‍ പാട്ടു നീ കേള്‍ക്കുന്നില്ലേ.....

 ഇണക്കിളി

 സ്വപ്നമരത്തിന്റെ
പൂംങ്കുല ചില്ലയില്‍
ഒറ്റക്കിരുന്നു കൂടുകെട്ടുന്ന
പൈങ്കിളിപ്പെണ്ണേ
കൂട്ടിനൊരു 
ഇണക്കിളിയായി
ഞാനും കൂടട്ടെ
നിന്റെ കൂടെ....... 


പൈങ്കിളി കൂടൊരു 
കൊട്ടാരമാക്കാം
നിന്നെ അതിലെന്റെ
രാഞ്ജിയായി വാഴ്ത്താം
പൂങ്കുയില്‍പ്പെണ്ണേ
പോരുമോ
നീ എന്റെ  
ഇണക്കീളീയാകുവാന്‍.....


നീലാകാശത്തിന്റെ
താഴ്വാരത്തില്‍
ആയിരം താമരമുട്ടുകള്‍
വിരിയുന്ന
നീലത്തടാകമൊരുക്കാം
നിനക്കായി
നീല നിലാവു
പുഞ്ചിരിതൂവുമ്പോള്‍
നീലത്താമരപൂക്കള്‍ തലോടി
നീന്തി തുടിക്കാന്‍ 
വരുമോ നീയെന്റെ
ഇണ അരയന്നമായി ....


അടുത്തൊരു
ആല്‍മരക്കൊമ്പത്തിരിക്കുന്ന
ആണ്‍കുയില്‍ പാട്ടു
നീ കേള്‍ക്കുന്നില്ലേ.....


                            ഷിബു. എസ്സ്.ജി











 

2012 ജൂലൈ 17, ചൊവ്വാഴ്ച

സ്നേഹം മൂടിമറക്കുന്ന മോഹങ്ങള്‍ കാര്‍മേഘങ്ങളായി പുകഞ്ഞു പുകഞ്ഞു ഹൃദയ പര്‍വ്വതശിരസ്സില്‍ തട്ടി തോരാത്ത കണ്ണീര്‍ മഴയായി പെയ്തൊലിക്കുന്നു ഈ അന്ധകാരത്തില്‍ അലിഞ്ഞു ചേരുവാന്‍....!!

 വേറിട്ടചിന്തകള്‍ 

അന്ത്യമില്ലാത്ത
ചിന്തകളുടെ വര്‍ണ്ണങ്ങള്‍
കണ്ടു മോഹിച്ചു
സ്വന്തമാക്കി
ഈ അന്ധകാരത്തില്‍
എന്തിനു വെറുതെ
നൊന്തു ജീവിക്കണം.....!!

ഉള്ളിലുള്ള മനസ്സില്‍
ഒരു മുള്ളു കൊള്ളുമ്പോള്‍
അതു നുള്ളീടുത്തു
ഉള്ളു പൊള്ളയാണന്നു
വെള്ള പൂശി
തള്ളി പറഞ്ഞിട്ടു
എന്തുകാര്യം.....!!

ഇഷ്ടം അല്ലാത്തതു
ചിലതു 
നഷ്ടമാകുമ്പോള്‍
കഷ്ടമായന്നു കരുതി 
അഷ്ടദിക്കും പൊട്ടുമാറ്
ഉച്ചത്തില്‍
പൊട്ടീക്കരഞ്ഞു
ശിഷ്ടകാലം 
കഴിഞ്ഞിട്ടു എന്തു കാര്യം....!!

സ്നേഹം മൂടിമറക്കുന്ന
മോഹങ്ങള്‍
കാര്‍മേഘങ്ങളായി
പുകഞ്ഞു പുകഞ്ഞു
ഹൃദയ പര്‍വ്വതശിരസ്സില്‍ തട്ടി
തോരാത്ത 
കണ്ണീര്‍ മഴയായി
പെയ്തൊലിക്കുന്നു 
ഈ അന്ധകാരത്തില്‍ 
അലിഞ്ഞു ചേരുവാന്‍....!!

                         ഷിബു .എസ്സ്.ജി

2012 ജൂലൈ 14, ശനിയാഴ്‌ച

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു ഞങ്ങള്‍ പ്രവാസികള്‍....

പ്രവാസം

മലയാളനാടിന്റെ മഹിമകള്‍ മായ്ക്കുന്ന
മരണ വിവരണപ്പട്ടികയ്യുടെ
മണിമുഴക്കം കേള്‍ക്കുകയില്ല
മരുഭൂമിയാണങ്കിലും മരുപ്പച്ചയുള്ള
ഈ അറബി നാട്ടില്‍....

കതറിന്റെ വിലകളഞ്ഞു അഴുമതിക്കറ
പുരട്ടിയ കതറണിഞ്ഞ രാഷ്ടീയ
സിംഹവാലന്മാരുമില്ല
ഈ മണല്‍ക്കാടുകളില്‍....

ദേവിയും ദേവനും അള്ളാഹുവും കൃസ്തുവും
എന്നൊരു വ്യത്യാസമില്ലാതെ
പെരുന്നാളും ഓണവും കൃസ്തുമസ്സും
ആഘോഷമാക്കുന്നു ഞങ്ങള്‍ പ്രവാസികള്‍....

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി
ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന
മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു
ഞങ്ങള്‍ പ്രവാസികള്‍....

നാടിന്റെ നന്മക്കു നാട്ടുകൂട്ടം കൂടി
നാട്ടാര്‍ക്കു നല്ലൊരു വേതനം നല്‍കിയും
നാട്ടിലെത്തുമ്പോള്‍ പിന്നെ നാട്ടുകാര്‍
പിഴിയുന്നു വികസനമെന്ന പ്രഹസനമായും...

കുടുംബബന്ധങ്ങള്‍ വര്‍ണ്ണചിത്രങ്ങളക്കി
മനസ്സിന്റെ മണീചെപ്പില്‍ അടച്ചു വെച്ചു
സ്വപ്നങ്ങള്‍ ഓരോന്നും വിലക്കുവാങ്ങി
ജീവിതം നഷ്ടമാക്കുന്നവര്‍ പ്രവാസികള്‍.....

ജന്മനാടിന്റെ ഹരിതാഭയും അമ്പലപറമ്പും
ആല്‍ത്തറയും കുളവും കുന്നും മലകളും
എന്നും മനസ്സിന്റെ താഴ് വാരത്തില്‍
കുളിര്‍മ വീശുന്ന ഓര്‍മ്മകളായി.....

പെറ്റമ്മയായ മലനാടിനെപ്പോലെ
ഏറെ ഇഷ്ടമാണു എനിക്കെന്നും
പോറ്റമ്മയായ ഈ പുണ്യഭൂമി.....
                                             
                                          ഷിബു.എസ്സ്.ജി

2012 ജൂലൈ 13, വെള്ളിയാഴ്‌ച

കാളകള്‍ക്കു വെച്ചു കെട്ടിയ കലപ്പകളിനിയും കര്‍ഷകന്റെ നെഞ്ചില്‍ ഉഴന്നു താഴ്ത്തി പരിഷ്കൃതത്തിനു പാകമായ വിത്തുകള്‍ വിതക്കും ഭരണ മോഹിനികള്‍...

 നെല്പാടത്തിന്റെ വിധി

അസ്ഥിവാരങ്ങള്‍ തോണ്ടൂന്നു
നെല്‍പ്പാടങ്ങള്‍ക്കു ഇനിയുമൊരു
വ്യവസ്ഥയുമില്ലാതെ പച്ചയായി
വെട്ടിമൂടവാന്‍....

പദ്ധതികള്‍ പല പദ്ധതികള്‍
സുരക്ഷക്കാവിഷ്കരിച്ചു നെല്‍പ്പാടത്തിനു
വിധിയെഴുതിയതു വെട്ടിമൂടുവാനുള്ള
ദയാവധം....

പ്രാണികള്‍ക്കെങ്കിലും അത്താണിയായ
പ്രാണജലമൂറുന്ന നീര്‍ത്തടങ്ങളും
നികത്തി പ്രാണനെടുക്കുന്നു
ഭരണ പരിഷ്കാരങ്ങല്‍....

കാളകള്‍ക്കു വെച്ചു കെട്ടിയ കലപ്പകളിനിയും

കര്‍ഷകന്റെ നെഞ്ചില്‍ ഉഴന്നു താഴ്ത്തി
പരിഷ്കൃതത്തിനു പാകമായ വിത്തുകള്‍ വിതക്കും
ഭരണ മോഹിനികള്‍...

നെല്‍മണിമുത്തുകള്‍ വിതക്കില്ല ഇനിയും
ആ പാടശേഖരങ്ങളീല്‍ ഒരിക്കലും
മണിമന്ദിരങ്ങള്‍ക്കായി മുളപ്പിച്ച കരിങ്കല്ലുകളുടെ
വിത്തുമായെത്തി സംരക്ഷിക്കുന്ന വന്‍മതിലുകള്‍....


നെല്‍മണിക്കതിരുകള്‍ കിലുങ്ങിയ വയലുകളില്‍
ഇനിയും ഒരു പൊന്‍തിളക്കം ഓര്‍മ്മയായേക്കാം
വിത്തു വിതച്ചതും കള പറിച്ചതും കൊയ്തു പാട്ടും  
കണ്ടു മറന്നു പോയ സ്വപ്നമായേക്കാം....

                                                          ഷിബു .എസ്സ് . ജി



 

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...