പ്രണയരാവ്
നിലാവൂള്ള രാത്രിയില്നിശാഗന്ധി പൂത്തപോലെ
വിടര്‍ന്നു നിന്‍ മുഖമെന്‍
മനസ്സിന്റെ പൂങ്കാവനത്തില്‍...!
സുഗന്ധം പരത്തി നീ
സുമംഗലിപെണ്ണായി വന്നു
പനനീര്‍ തുള്ളിപോലെന്‍
പ്രണയംതുളുമ്പി നിന്നു...!
ഇളംതെന്നല്‍ ഈണം മൂളി
കൂളിരായി തഴുകുമ്പോള്‍
പ്രണയശലഭമായൊന്നു
പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!
മധുരം ചൊരിയും നിന്‍
പുഞ്ചിരിയദരത്തില്‍
പ്രണയം കിനിയും
തേന്‍ തുള്ളി നുകരും ഞാന്‍...!
നിലാവില്‍ ഈ നീലരാവില്‍
സഖീ നീയെന്‍ മന്ദാരപുഷ്പമായി
പരിമളം പുല്‍കി നിദ്രയിലമരാം
ഈ രാവിലൊന്നായലിഞ്ഞു ചേരാം...!
ഷിബു.എസ്സ്.ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ