2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

നാടുവാഴിക്കു എടുത്തുകാട്ടാന്‍ നേട്ടങ്ങളേക്കാള്‍ ഏറെ കോട്ടങ്ങള്‍ ...!

     കെടുതികള്‍

നാടുവാഴിക്കു 
എടുത്തുകാട്ടാന്‍
നേട്ടങ്ങളേക്കാള്‍
ഏറെ കോട്ടങ്ങള്‍ ...!

പാചകത്തിനു
വാതകമില്ലന്നു
ഒരു വാചകം പറയാന്‍
എരന്നു അധികാരം
ചുമക്കുന്നവരുടെ
വായ് മൊഴിയില്‍
കഴുതസ്വരത്തിന്റെ
സംഗീതം...!

ഗ്യാസു തീര്‍ന്ന
സാമ്പത്തിക പരിഷ്കാരത്തില്‍
ഷോക്കടിക്കുന്ന കരണ്ടു ബില്ലു
അടച്ചില്ലങ്കില്‍ 
എമര്‍ജിങ് കേരളയിലെ
മനുഷ്യപ്രാണികള്‍
കൂരിരുട്ടില്‍ തേടണം
മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടം...!

ബസ്സ് ഓടിക്കുന്നതു
പാലൊഴിച്ചല്ലങ്കിലും
ബസ്സ് ചാര്‍ജും
പാല്‍ വിലയും കൂട്ടുന്നു
വിലകൂട്ടാന്‍ ബാക്കിയിനി
ചാണകത്തിനും
ഉടുക്കുന്ന കോണകത്തിനും...!

നൂലു പൊട്ടിയ പട്ടത്തിനു
വഴികാട്ടിയായിപോയ കുട്ടിയെ
പട്ടികടിച്ചു
പട്ടിക്കും കുട്ടിക്കും 
പട്ടത്തിനുമിടയില്‍
നൂലു കുരുങ്ങിയതു
സാമ്പത്തിക പരിഷ്കൃതമെന്നപേരില്‍
മനുഷ്യന്റെ കഴുത്തില്‍...!

                                                                                                                            ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...