വിചിത്രനയം
എണ്ണക്കമ്പിനിക്കു എണ്ണയിട്ടു മിനുക്കാന്നാള്ക്കുനാള് എണ്ണിക്കാണിക്കുന്നു
നഷ്ടക്കണക്കുകള്‍ വിചിത്രമായി...!
നഷ്ടങ്ങള്‍ തീര്‍ക്കാന്‍ കഷ്ടത്തിലാക്കി
കെട്ടി വെക്കുന്നു ജനത്തിന്റെ തലയില്‍
അധിക ഭാരത്തിന്റെ ഭാണ്ഡക്കെട്ടുകള്‍...!
പ്രതിഫലനങ്ങളാല്‍ പ്രതിഷേധമായി
സമര രംഗം തുറക്കുന്ന ജനങ്ങളെ
തുറങ്കലില്‍ അടക്കുന്ന വിചിത്രനയം...!
പാചകം ചെയ്യുവാന്‍ വാതകമില്ലതെ
പാതകത്തേല്‍ അടുപ്പു കൂട്ടിയിനി
മനസ്സു കത്തിക്കണം വീട്ടമ്മമാര്‍...!
മിണ്ടെണ്ടാ കാണേണ്ടാ കേള്‍ക്കേണ്ടാ
കൊണ്ടാലറിയാത്ത തൊലിക്കട്ടി കൊണ്ടു
ചക്രം തിരിക്കുന്നു ഭരണത്തിന്റെ...!
മമതയില്ലങ്കിലും മായയുണ്ടല്ലോ
നടനം മോഹനന്‍ ആടുമല്ലോ
ജനങ്ങള്‍ കുമ്പിട്ടു നില്‍ക്കുമല്ലോ...!
ഷിബു .എസ്സ്.ജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ