2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

മരതകപ്പട്ടുടുപ്പിച്ചു അണിയിച്ചൊരുക്കി ദൈവത്തിന്റെ സ്വന്തം നാടായ മാലാഖയുടെ പിറവി ദിനം ആഘോമാക്കി നാം ഒരു പ്രതിഞ്ജയെടുക്കണം, അഴുമതിക്കടിമപ്പെടുത്തി അഭിമാനം നഷ്ടപ്പെടുത്തുന്നവരുടെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍....! അതിനായി തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍....!


േരപ്പിറി


"കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ "

2012 നവംബര്‍ ഒന്നിനു കേരളമെന്ന മലയാളദേശത്തിനു വയസ്സു അന്‍പത്തിആറ് തികയുന്നു.ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള ഇന്ത്യാ

ഗവര്‍മെന്റിന്റെ തീരുമാനത്തില്‍ , ഒരു ഐക്യ കെരളത്തിനു വേണ്ടിയുള്ള പ്രക്ഷോപങ്ങള്‍ ശക്തിപ്പെട്ടിരുന്നു.

തിരുവതാം കൂര്‍ , കൊച്ചി , മലബാര്‍ എന്നിങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങള്‍ കൂട്ടി ചേര്‍ത്തുകൊണ്ടു 1956 നവംബര്‍ ഒന്നിനു കേരളം എന്ന സംസ്ഥാനം രുപവല്‍ക്കരിച്ചു.ഇതിന്റെ അടിസ്ഥാനമായി നവംബര്‍ ഒന്ന് മലയാളികള്‍ കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നു.

പിറവിയില്‍ കൊച്ചായിരുന്ന കേരളം ഇന്നു വളര്‍ന്നു പല സാമൂഹ്യ മേഖലകളിലും കൈവരിച്ച ചില നേട്ടങ്ങള്‍ വികസിത രാജ്യങ്ങളിലേതു പോലെ തന്നെയാണു. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ചു കേരളത്തില്‍ വസിക്കുന്ന അന്യദേശീയരുടെ സൌഹൃദ ഏകീകരണനയത്തിലൂടെ അഭിമാനകരമായ പേരും പെരുമയും കേരളമെന്നും നിലനിര്‍ത്തിപോരുന്നു.

മരതകപ്പട്ടുടുപ്പിച്ചു അണിയിച്ചൊരുക്കി ദൈവത്തിന്റെ സ്വന്തം നാടായ മാലാഖയുടെ പിറവി ദിനം ആഘോമാക്കി നാം ഒരു പ്രതിഞ്ജയെടുക്കണം, അഴുമതിക്കടിമപ്പെടുത്തി അഭിമാനം നഷ്ടപ്പെടുത്തുന്നവരുടെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍....! അതിനായി തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍....!
                                                                                                                                  ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...